Sleep cycle Pinterest
Health

അലാറം സ്നൂസ് ചെയ്ത് വീണ്ടും ഉറക്കം; ആരോ​ഗ്യത്തിന് വലിയ പണിയാകും

കുറച്ചു നേരം കൂടി ഉറങ്ങാൻ കിട്ടുമെന്ന ആശ്വാസത്തിലാണ് അത് ചെയ്യുന്നതെങ്കിലും ഇത് ആരോ​ഗ്യത്തി അത്ര നല്ല ശീലമല്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

റക്കത്തിനിടെ ഏറ്റവും ശല്യപ്പെടുത്തുന്ന ശബ്ദം അലാറത്തിന്റെയാണ്. അലാറം അടിച്ച ഉടൻ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ടുകാരണം ഫോണിലെ സ്നൂസ് ബട്ടൺ അമർത്തുന്നത് പലരുടെയും സ്ഥിരം ശീലമാണ്. കുറച്ചു നേരം കൂടി ഉറങ്ങാൻ കിട്ടുമെന്ന ആശ്വാസത്തിലാണ് അത് ചെയ്യുന്നതെങ്കിലും ഇത് ആരോ​ഗ്യത്തി അത്ര നല്ല ശീലമല്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

രാവിലെ എഴുന്നേൽക്കുമ്പോൾ കൂടുതൽ ഉന്മേഷം തോന്നാൻ വേണ്ടിയാണ് നമ്മൾ വീണ്ടും ഉറങ്ങാൻ ശ്രമിക്കുന്നത്. എന്നാൽ ഈ സ്നൂസ് ശീലം കാരണം രാവിലെ ഉണരുമ്പോൾ കൂടുതൽ തളർച്ചയും ഉറക്കം തൂങ്ങലുമാണ് ഉണ്ടാകുക. ഇതിന് പിന്നിലെ ചില കാരണങ്ങളുണ്ട്.

പൂർണ്ണമാകാത്ത ഉറക്കം

നമ്മുടെ ഉറക്കത്തിന് കൃത്യമായ ഒരു ചക്രമുണ്ട് (Sleep cycle). സാധാരണയായി 90 മുതൽ 110 മിനിറ്റ് വരെയുള്ള സൈക്കിളുകളായാണ് ഉറക്കം. നമ്മൾ സ്നൂസ് ബട്ടൺ അമർത്തുമ്പോൾ മസ്തിഷ്കം വീണ്ടും ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകാൻ ശ്രമിക്കും. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ അടുത്ത അലാറം അടിക്കുന്നതോടെ ഈ ചക്രം പകുതിക്ക് വെച്ച് മുറിയുന്നു. ഇത് ശരീരത്തിന് ഗുണകരമല്ല.

സ്ലീപ്പ് ഇനർഷ്യ

ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരുമ്പോൾ തലച്ചോറിന് അനുഭവപ്പെടുന്ന ഒരു തരം മന്ദതയാണ് സ്ലീപ്പ് ഇനർഷ്യ (Sleep inertia). ശരിയായി ചിന്തിക്കാൻ കഴിയാത്ത അവസ്ഥ, ശ്രദ്ധക്കുറവ്, ക്ഷീണം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. അലാറം അടിക്കുമ്പോഴൊക്കെ വീണ്ടും ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ഈ അവസ്ഥയുടെ ദൈർഘ്യം വർദ്ധിപ്പിക്കും. ഫലമോ, രാവിലെ എഴുന്നേറ്റാലും ദീർഘനേരത്തേക്ക് ഉറക്കച്ചടവ് മാറില്ല.

തലച്ചോറിന് ലഭിക്കുന്ന തെറ്റായ സന്ദേശങ്ങൾ

അലാറം അടിക്കുമ്പോൾ നമ്മുടെ ശരീരം ഉണരാൻ വേണ്ടിയുള്ള ഹോർമോണുകൾ (ഉദാഹരണത്തിന് കോർട്ടിസോൾ) ഉത്പാദിപ്പിച്ചു തുടങ്ങും. എന്നാൽ ആ സമയത്ത് വീണ്ടും സ്നൂസ് ചെയ്ത് ഉറങ്ങാൻ കിടക്കുമ്പോൾ തലച്ചോറിന് ഉറങ്ങണോ അതോ ഉണരണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകുന്നു. ശരീരത്തിനുള്ളിൽ നടക്കുന്ന ഈ ആശയക്കുഴപ്പം നിങ്ങളെ കൂടുതൽ തളർത്തും.

ഗുണനിലവാരമില്ലാത്ത ഉറക്കം

സ്നൂസ് ചെയ്യുന്നത് വഴി നിങ്ങൾക്ക് കുറച്ചുകൂടി അധികം സമയം ഉറങ്ങാൻ കിട്ടിയേക്കാം. എന്നാൽ ഇടയ്ക്കിടെ മുറിഞ്ഞുപോകുന്ന ഈ ഉറക്കം ശരീരത്തിന് യാതൊരുവിധ വിശ്രമവും നൽകുന്നില്ല. ആഴത്തിലുള്ള ഉറക്കത്തിന്റെ (Deep sleep) ഘട്ടങ്ങളിലേക്ക് ശരീരം എത്തുന്നതിന് മുൻപ് തന്നെ അടുത്ത അലാറം അടിക്കുന്നത് കൊണ്ട് ഈ സമയം വെറുതെ നഷ്ടപ്പെടുകയേ ഉള്ളൂ.

ദിവസത്തെ ബാധിക്കാം

രാവിലത്തെ ഈ ശീലം നിങ്ങളുടെ ആ ദിവസത്തെ പ്രവർത്തനങ്ങളെ മുഴുവൻ ബാധിക്കാം. ദീർഘനേരം നീണ്ടുനിൽക്കുന്ന മന്ദത, പ്രതികരണശേഷി കുറയുക, ഏകാഗ്രതക്കുറവ്, മാനസികമായ ഉന്മേഷമില്ലായ്മ എന്നിവയ്ക്കെല്ലാം ഇത് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ചുരുക്കത്തിൽ, രാവിലെ അലാറം അടിച്ചാലുടൻ മടിപിടിച്ചിരിക്കാതെ ഒറ്റയടിക്ക് എഴുന്നേൽക്കുന്നതാണ് ആരോഗ്യത്തിനും അന്നത്തെ ദിവസത്തെ ഉന്മേഷത്തിനും ഏറ്റവും നല്ലത്.

Dangers of snoozing alarm sleep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശിക്ഷ എന്നാല്‍ പട്ടിണിക്ക് ഇടലല്ല; തടവുകാരില്‍ 45 ശതമാനവും മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍പ്പെട്ടവര്‍'

വിവാഹ തര്‍ക്കങ്ങള്‍ പരിഹരിച്ച് വലിയ തുക നേടാന്‍ ബലാത്സംഗ പരാതികള്‍ നല്‍കുന്നു: ഡല്‍ഹി ഹൈക്കോടതി

'രണ്ട് മൂക്കുത്തിയ്ക്ക് വേണ്ടിയായിരുന്നു വയോധികയെ കൊന്നത്'; റിമാന്‍ഡിലുള്ള പ്രതിയുടെ സുഹൃത്ത് 17കാരന്‍ പിടിയില്‍

'നാന്‍ വരുവേന്‍, ഒരു നാള്‍'; ജാനകിയമ്മ അവസാനമായി അയച്ച വോയ്‌സ് മെസേജ്; ഓര്‍മകളില്‍ വിങ്ങി കെഎസ് ചിത്ര

'ഏറ്റവും വലിയ കലാകാരന്മാർ ഏറ്റവും എളിമയുള്ള ആത്മാക്കളാണെന്ന് എപ്പോഴും ഓർമിപ്പിച്ചതിന് നന്ദി'; വൈകാരിക കുറിപ്പുമായി തൃഷ