ബാ​ർ​ബി Instagram
Health

ബാ​ർ​ബി ഇ​നി പ്ര​മേ​ഹ​ക്കാ​രി​യാ​യും; ടൈ​പ് വ​ൺ പ്ര​മേ​ഹ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​മെന്ന് കമ്പനി

കു​ട്ടി​ക​ളി​ൽ പോ​സി​റ്റി​വ് മ​നോ​ഭാ​വം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കൂ​ടി​യാ​ണ് ബാ​ർ​ബി​യു​ടെ പു​തു​ഭാ​വം

Author : സമകാലിക മലയാളം ഡെസ്ക്

ലോ​ക​മെ​ങ്ങും ആരാധകരുള്ള പാവയാണ് ബാർബി. പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രി​യ പാ​വ​യാ​യ ബാ​ർ​ബി ഇ​നി പ്ര​മേ​ഹ​ക്കാ​രി​യാ​യും. കു​ഞ്ഞു​ങ്ങ​ളി​ലെ മ​ഹാ​വ്യാ​ധി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ടൈ​പ് വ​ൺ പ്ര​മേ​ഹ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബാ​ർ​ബി ഗേ​ൾ നി​ർ​മാ​താ​ക്ക​ളാ​യ മാ​റ്റെ​ൽ ക​മ്പ​നി ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​ർ അ​ട​ക്കം ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച ബാ​ർ​ബി​യെ പു​റ​ത്തി​റ​ക്കി​യ​ത്.

പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ പ്ര​തീ​ക​മാ​യ പോ​ൾ​ക്ക പു​ള്ളി​ക​ളു​ള്ള ഉ​ടു​പ്പ​ണി​ഞ്ഞ, കൈ​ക​ളി​ൽ സ്ഥി​രം ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​ർ, ഇ​ടു​പ്പി​ൽ ഇ​ൻ​സു​ലി​ൻ പ​മ്പ്, ഷു​ഗ​ർ ലെ​വ​ൽ കാ​ണി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യെ​ല്ലാ​മാ​യാ​ണ് ഈ ​ബാ​ർ​ബി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജീ​വി​താ​വ​സാ​നം​വ​രെ കൂ​ടെ കൊ​ണ്ടു ന​ട​ക്കേ​ണ്ട ഈ ​രോ​ഗ​ത്തോ​ട്, അ​തി​ന് ഇ​ര​യാ​യ കു​ട്ടി​ക​ളി​ൽ പോ​സി​റ്റി​വ് മ​നോ​ഭാ​വം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കൂ​ടി​യാ​ണ് ബാ​ർ​ബി​യു​ടെ പു​തു​ഭാ​വം.

ടൈ​പ് വ​ൺ പ്ര​മേ​ഹ​ത്തി​​ന്റെ പി​ടി​യി​ലാ​യ കു​ട്ടി​ക​ളെ കൂ​ടി ​സ​മൂ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി കാ​ണാ​നും ചേ​ർ​ത്തു​നി​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​മേ​ഹ നി​യ​ന്ത്ര​ണ ആ​ക്സ​സ​റീ​സ​ണി​ഞ്ഞ പാ​വ​യെ വി​പ​ണി​യി​ൽ ഇ​റ​ക്കി​യ​തെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

A Barbie doll dressed as a diabetic to raise awareness about type 1 diabetes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT