ഡയറ്റിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധ ധാരണകൾ 
Health

ആരോ​ഗ്യകരമെന്ന ലേബൽ എപ്പോഴും സുരക്ഷിതമാകണമെന്നില്ല; ഡയറ്റിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധ ധാരണകൾ തിരുത്താം

ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തിന് കൊഴുപ്പ് ആവശ്യമാണ്

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യകരം എന്ന വാക്ക് കേട്ടാൽ സുരക്ഷിതം എന്നാണ് പലരുടെയും വിശ്വസം. ആ ലേബലിൽ പുറത്തുവരുന്ന ഡയറ്റ് ടിപ്പുകൾ കേട്ടപാതി കേൾക്കാത്ത പാതി പരീക്ഷിക്കുന്നവരും കുറവല്ല. എന്നാൽ ഇത്തരം ഡയറ്റുകൾ പിന്തുടരുന്നതിന് മുൻപ് ഡയറ്റിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധ ധാരണകൾ കൂടി അറിഞ്ഞിരിക്കാം.

സലാഡുകളില്‍ കൊഴുപ്പ് പൂര്‍ണമായും ഒഴിവാക്കണം

ഇത് വളരെ തെറ്റായ ഒരു ധാരണയാണ്. പോഷകങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് സലാഡുകള്‍. എന്നാല്‍ ഈ പോഷകങ്ങളെ ശരീരം ശരിയായി വലിച്ചെടുക്കാന്‍ ചെറിയ അളവിലെങ്കിലും കൊഴുപ്പ് ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനര്‍ത്ഥം സലാഡിലെ വിഭവങ്ങള്‍ എണ്ണയില്‍ മുക്കിയെടുക്കണമെന്നല്ല. ഒരു ചെറിയ അളവില്‍ ഒലിവ് ഓയിലോ ഫാറ്റ് കുറഞ്ഞ ചീസോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

സീറോ കൊളസ്ട്രോൾ

കൊഴുപ്പ് ആരോഗ്യത്തിന് മോശമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തിന് കൊഴുപ്പ് ആവശ്യമാണ്. അവോക്കാഡോ, നട്‌സ്, വിത്തുകള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പുകള്‍ തെരഞ്ഞെടുക്കുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഇത് രക്തസമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രിച്ച് നിര്‍ത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചില വിറ്റാമിനുകളെ ലയിപ്പിക്കാനും ശരീരത്തില്‍ കൊഴുപ്പ് ആവശ്യമാണ്. ദൈനംദിന കലോറയുടെ 15-30 ശതമാനം കൊഴുപ്പുണ്ടാകാന്‍ ശ്രദ്ധിക്കണം.

അച്ചാറില്‍ കലോറി ഇല്ല

അച്ചാറിൽ കലോറി കുറവാണെന്ന വാദം ശരിയല്ല. എണ്ണയും ഉപ്പും അധികം അടങ്ങിയിട്ടുള്ളതിനാൽ അച്ചാറിലും കലോറി അടങ്ങിയിട്ടുണ്ട്.

പട്ടിണി കിടന്നാൽ ശരീരഭാരം കുറയും

ഇങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തോന്നുമെന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അടുത്തതവണ ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി കഴിക്കാനാള്ള തോന്നല്‍ ഉളവാക്കുകയാണ്. ഇതിന്റെ ഫലമായി കൂടുല്‍ മോശപ്പെട്ട ആരോഗ്യാവസ്ഥയിലേക്ക് ശരീരം കടക്കും.

രാവിലെ വിറ്റാമിന്‍ സപ്ലിമെന്റ് കഴിച്ചാല്‍ പിന്നെ പേടിക്കണ്ട

ഒരു ദിവസത്തേക്ക് വേണ്ട പോഷകങ്ങള്‍ വൈറ്റമിന്‍ സപ്ലിമെന്റുകളില്‍ നിന്ന് ലഭിക്കുമെന്നത് സത്യമാണ്. പക്ഷെ ശരീരത്തിന് അത്യാവശ്യം വേണ്ട മറ്റ് പല പോഷകങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ സമീകൃത ആഹാരശീലമാണ് പ്രധാനം.

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിച്ചാല്‍ ഫാറ്റ് ഒഴിവാക്കാം

ഇന്ന് വിപണിയില്‍ ലഭിക്കുന്ന തേന്‍ ശുദ്ധമായി സംസ്‌കരിച്ചെടുത്തവയാണെന്നതില്‍ ഉറപ്പുപറയാനാകില്ല. അതുകൊണ്ടുതന്നെ ഇവയിലെ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. ഇത് വിപരീതഫലമാണ് സമ്മാനിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

SCROLL FOR NEXT