ദിവ്യദർശിനി 
Health

പത്ത് മാസത്തിനിടെ ഇത് നാലാമത്തെ സർജറി; കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ച് ഡിഡി

രണ്ടു മാസം മുൻപ് ശസ്ത്രക്രിയ നടന്നതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മിഴ് ഷോകളിലൂടെ പ്രശസ്തയായ അവതാരകയാണ് ഡിഡി എന്ന് അറിയപ്പെടുന്ന ദിവ്യദർശിനി. മുട്ട് തേയ്മാനത്തെ തുടർന്ന് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ തന്റെ വലതു കാൽമുട്ടിൽ നടത്തുന്ന നാലാമത്തെ ശസ്ത്രക്രിയയാണിതെന്ന് ദിവ്യദർശിനി കുറിച്ചു.

രണ്ടു മാസം മുൻപ് ശസ്ത്രക്രിയ നടന്നതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കാൽമുട്ട് പൂർണമായും മാറ്റിവെക്കേണ്ടി വന്നുവെന്നും ഇത് അവസാനത്തെ സർജറിയായിരിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡിഡി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം വളരെ കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയത്. തന്നെ ഓൺക്രീനിൽ സ്നേഹിക്കുന്ന നിരവധി ആളുകളുണ്ട്. അവർക്ക് വേണ്ടിയാണ് സർജറി നടന്ന് രണ്ട് മാസത്തിന് ശേഷം പങ്കുവെക്കുന്നതെന്നും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്രയധികം നിസ്വാർഥ സ്നേഹം ലഭിക്കാൻ താൻ എന്താണ് ചെയ്തതെന്ന് അത്ഭുതപ്പെടുന്നു. ഇക്കാലമത്രയും തന്നെ പിന്തുണച്ച് തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ഡിഡി കുറിച്ചു. കരുത്തയായി വീണ്ടും തിരിച്ചു വരുമെന്നും താങ്ങായി നിന്ന ഡോക്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും ഡിഡി കുറിച്ചു.

മുട്ട് തേയ്മാനം

പ്രായാധിക്യം, അമിത ശരീരഭാരം, വാതസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയാണ് മുട്ടു തേയ്മാനത്തിന് പ്രധാനമായും മൂന്ന് കാരണങ്ങൾ. മുട്ട് തേയ്മാനം നാലാം ഘട്ടത്തിലെത്തുമ്പോഴാണ് ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥ വരുന്നത്. നടക്കാനും സ്റ്റെപ്പ് കയറാനും ഈ ഘട്ടത്തിൽ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാം. തേയ്മാനം കാരണം മുട്ടുസന്ധിയിലെ എല്ലുകള്‍ തമ്മില്‍ ഉരയുന്നതാണ് കഠിനമായ വേദനയ്ക്ക് കാരണം. തേയ്മാനത്തിന്റെ പ്രാരംഭഘട്ടത്തില്‍ മരുന്നുചികിത്സയും പേശികള്‍ക്ക് ബലം നല്‍കുന്ന വ്യായാമങ്ങളുമാണ് നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

SCROLL FOR NEXT