വാഴപ്പഴം 
Health

പഴം കഴിച്ചാല്‍ പനി വരുമോ?

ദഹനം മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം നല്ലതാണ്

Author : സമകാലിക മലയാളം ഡെസ്ക്

പൊട്ടാസ്യം, മ​ഗ്നീഷ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ ആണ്. ദഹനം മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം നല്ലതാണ്. ഇത്രയൊക്കെ ​ഗുണങ്ങൾ ഉണ്ടെങ്കിലും വാഴപ്പഴത്തെ ചുറ്റിപ്പറ്റി ചില മിത്തുകളും നിലനിൽക്കുന്നുണ്ട്. വാഴപ്പഴം പനിയും ജലദോഷവും ഉണ്ടാക്കുമെന്നതാണ് ഇതിൽ പ്രധാനം.

രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ധാരാളം പഴങ്ങൾ കഴിക്കണമെന്ന് ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. എന്നാൽ ഈ കൂട്ടത്തില്‍ വാഴപ്പഴത്തെ അടുപ്പിക്കാൻ പലർക്കും പേടിയാണ്. വാഴപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ പനിയും ജലദോഷവും ഉള്ള സമയത്ത് വാഴപ്പഴം കഴിക്കുന്നത് കഫം കൂടാൻ കാരണമാകും. ഇതിന് വാഴപ്പഴത്തെ രോ​ഗകാരണമാക്കുന്ന രീതി ശരിയല്ലെന്നാണ് പോഷകവിദ​ഗ്ധയായ അമിത ​ഗാദ്രെ പറയുന്നത്.

വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് ജലദോഷം ഉള്ളപ്പോള്‍ പഴം കഴിക്കുന്നത് കഫം കൂടാന്‍ കാരണമായേക്കാം. എന്നാല്‍ രോഗകാരി പഴമല്ലെന്നും അമിത ഇൻസ്റ്റ​ഗ്രാമിൻ പങ്കുവെച്ച വിഡിയോയിൽ വിശദീകരിക്കുന്നു. ജലദോഷമുള്ളപ്പോൾ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും അമിത പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു