തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കരുത് എക്‌സ്
Health

തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കരുത്; രോഗങ്ങളെ അകറ്റി നിര്‍ത്താം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ക്കുന്നതു കൂടുതല്‍ അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഴക്കാലം എത്തിയതോടെ രോഗങ്ങള്‍ പടരാന്‍ സാധ്യതകള്‍ ഏറെയാണ്. വെള്ളം ശുദ്ധമല്ലെങ്കില്‍ പലവിധ രോഗങ്ങള്‍ വരാനിടയുണ്ട്‌. തിളപ്പിച്ചാറിയ വെള്ളം മാത്രമെ കുടിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്.

തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ക്കുന്നതു അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെള്ളം തിളച്ച് 2 മിനിറ്റ് എങ്കിലും കഴിഞ്ഞാലേ തീ അണയ്ക്കാവുവെന്നും നിര്‍ദേശമുണ്ട്.

പിഎച്ച് മൂല്യം 7ല്‍ കൂടിയ വെള്ളം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. പിഎച്ച് മൂല്യം ശരിയായ രീതിയിലാക്കാന്‍ സോഡിയം കാര്‍ബണേറ്റ് പോലെ ന്യൂട്രലൈസര്‍ ലായനികള്‍ ഉപയോഗിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശുദ്ധമായ വെളളമാണ് നമ്മള്‍ കുടിക്കുന്നതെന്ന് ഉറപ്പാക്കാന്‍ മാസത്തിലൊരിക്കലെങ്കിലും കിണര്‍ ക്ലോറിനേറ്റ് ചെയ്യണം. 1,000 ലീറ്ററിന് 2.5 ഗ്രാം (ഒരു തീപ്പെട്ടി കൂടിനുള്ളില്‍ കൊള്ളുന്ന അത്രയും) ബ്ലീച്ചിങ് പൊടിയാണ് ആവശ്യം. ഇതു ബക്കറ്റിലെ വെള്ളത്തില്‍ കലക്കുക. പൊടി അടിഞ്ഞ് വെള്ളം തെളിയും. ഈ തെളിവെള്ളം മാത്രം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക. ഇതു കയറില്‍ കിണറ്റിലിറക്കി നന്നായി ഉലയ്ക്കുക. വെള്ളത്തില്‍ കലരാനാണിത്. ഇതിനുശേഷം ഒരു മണിക്കൂറിനുശേഷം കിണറിലെ വെള്ളം ഉപയോഗിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം

വീട്ടിൽ ചെരുപ്പ് ധരിക്കുന്ന ശീലം കാലിന് നല്ലതാണോ?

തൊലി വെളുപ്പ് നോക്കി 'ജാതിയും മതവും' നിശ്ചയിക്കാന്‍ പറ്റില്ല; മദ്രാസ് ഹൈക്കോടതി

ഇന്നും തീവ്രമഴ മുന്നറിയിപ്പ്, മഴക്കെടുതിയിൽ 9 മരണം, എഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം വെള്ളി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മൂന്നാം 'വെള്ളി' വെടിവച്ചിട്ട് ഇന്ത്യ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷ ടീമിന് നേട്ടം