ആർത്തവ ആരോ​ഗ്യം ( Menstrual Health) Pexels
Health

ആര്‍ത്തവ വേദനയെ 'സാധാരണം' ആക്കരുത്, കേരളത്തില്‍ എൻഡോമെട്രിയോസിസ് രോ​ഗബാധിതരുടെ എണ്ണം വർധിക്കുന്നു

ആർത്തവ വേദനയെ സാധാരണം എന്ന നിലയിൽ കാണുന്നത് ഒരുപക്ഷെ എൻഡോമെട്രിയോസിസ് പോലുള്ള ഗുരുതര രോഗത്തെ കണ്ടെത്തുന്നത് വൈകിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ലപ്പോഴും "സാധാരണം" എന്ന് പറഞ്ഞു തള്ളിക്കളയുന്ന കഠിനമായ ആർത്തവ വേദന ചിലപ്പോൾ ​ഗുരുതരമായ ഒരു രോ​ഗത്തിന്റെ ലക്ഷണമാകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. എൻഡോമെട്രിയോസിസ് രോ​ഗബാധിതരുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗത്തിന് സമയബന്ധിതമായ വിലയിരുത്തലും ഇടപെടലും ആവശ്യമാണ്. ആർത്തവ വേദനയെ സാധാരണം എന്ന നിലയിൽ കാണുന്നത് ഒരുപക്ഷെ എൻഡോമെട്രിയോസിസ് പോലുള്ള ഗുരുതര രോഗത്തെ കണ്ടെത്തുന്നത് വൈകിപ്പിക്കും.

എന്താണ് എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസ് എന്നത് ഒരു വിട്ടുമാറാത്ത അവസ്ഥയാണ്, ​ഗർഭശായത്തിന്റെ ആവരണത്തിന് സമാനമായ ടിഷ്യ പുറത്ത് വളരുകയും ഇത് അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ, പെൽവിക് ആവരണം എന്നിവയെ ബാധിക്കുന്നു. ഇതൊരു പശ പോലെ പെരുമാറുകയും ആന്തരിക അവയവങ്ങളെ പറ്റിപ്പിടിക്കാനും വേദന, വീക്കം, ചിലപ്പോൾ അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ആർത്തവ സമയത്ത് രക്തസ്രാവം ഈ ലക്ഷണങ്ങള്‍ വർധിപ്പിക്കും.

20 മുതൽ 40 വയസുവരെയുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് കണ്ടുവരുന്നത്. രോ​ഗകാരണം അജ്ഞാതമാണെങ്കിലും ജനികതം ഒരു പങ്കു വഹിക്കുന്നുണ്ടെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. കേരളം, ബം​ഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണം കൂടുതലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ചികിത്സച്ചില്ലെങ്കിൽ എൻഡോമെട്രിയോസിസ് വന്ധ്യത, അണ്ഡത്തിന്റെ ഗുണനിലവാരം കുറയൽ, കുറഞ്ഞ AMH അളവ്, ഫാലോപ്യൻ ട്യൂബുകൾ അടഞ്ഞുപോകൽ എന്നിവയ്ക്ക് കാരണമാകും. ഇതെല്ലാം സ്വാഭാവിക ഗർഭധാരണ സാധ്യതകളെ ബാധിക്കുന്നതാണ്. വേ​ഗത്തിലുള്ള രോ​ഗമുക്തിക്ക് റോബോട്ടിക് സർജറിയാണ് ഫലപ്രദം. ഇത് അപകട സാധ്യത കുറയ്ക്കാനും വേഗത്തിലുള്ള വീണ്ടെടുക്കല്‍ സാധ്യമാക്കാനും സഹായിക്കും.

Menstrual Health: Don’t normalise period pain, Endometriosis cases rising in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT