Ghee Meta AI Image
Health

നെയ്യ്ക്കൊപ്പം എല്ലാ ഭക്ഷണങ്ങളും കഴിക്കാന്‍ പാടില്ല, ഏതൊക്കെ ഒഴിവാക്കണം?

ചില ഭക്ഷണങ്ങള്‍ക്കൊപ്പം നെയ്യ് ചേര്‍ക്കുന്നത് ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കാം.

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിനൊപ്പം നെയ്യ് കൂട്ടി കഴിക്കുന്നത്, ആരോഗ്യത്തിന് പൊതുവെ നല്ലതാണ്. നെയ്യ് ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് രുചി കൂട്ടാനും സഹായിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം നെയ്യ് ചേര്‍ക്കുന്നത് ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കാം.

നെയ്യും തേനും

ആൻറി-ഇൻഫ്ലമേറ്ററി, ആൻറിമൈക്രോബയൽ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ അടങ്ങിയ ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കാന്‍ പാടില്ല. ഭക്ഷണത്തിൽ ഇവ രണ്ടും ഒന്നിച്ച് തുല്യ അളവിൽ ചേർക്കുന്നത് മാരകമായ വിഷവസ്തുക്കള്‍ പുറന്താള്ളാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ർഘകാലം ഉപയോഗിക്കുമ്പോൾ ശരീരത്തിൽ പ്രത്യക്ഷമായ പ്രശ്നങ്ങളുണ്ടായേക്കും.

നെയ്യും തൈരും

നെയ്യ് ചൂടും എണ്ണമയമുള്ളതുമാണ്. എന്നാല്‍ തൈര് തണുത്തതും കട്ടിയുള്ളതുമാണ്. ഈ പൊരുത്തക്കേട് ദഹനത്തെ ആശയക്കുഴപ്പത്തിലാക്കിയെന്ന് വരാം. ഇത് വയർ വീർക്കൽ, ദഹനം മന്ദഗതിയിലാകൽ, കുടലിലെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം.

റാഡിഷും നെയ്യും

റാഡിഷ് പലക്കും വളരെ ഇഷ്ടുപ്പെട്ട ഒന്നാണ്. ഇവയില്‍ ആരോഗ്യഗുണങ്ങളും നിരവധി അടങ്ങിയിട്ടുണ്ട്. എന്നാല്‍ നെയ്യുമായി ഇവ ഒരുമിച്ച് കഴിക്കാനാവില്ല. അവ ആരോഗ്യത്തിന് ദോഷം ചെയ്യും.

നെയ്യും സിട്രസ് പഴങ്ങളും

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും നെല്ലിക്കയും നെയ്ക്കൊപ്പം കഴിക്കരുത്. നെയ്യ് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതിനൊപ്പം ചേരുമ്പോൾ സിട്രസ് പഴങ്ങളുടെ അസിഡിറ്റി സ്വഭാവം ദഹനത്തെ തടസ്സപ്പെടുത്തും. പുളിച്ചുതികട്ടൽ, ഗ്യാസ്, വയറുവീർക്കൽ എന്നിവയ്ക്ക് കാരണമാകും.

Don't pair Honey, Curd, Citrus Fruits with ghee.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT