Dry Eyes Pexels
Health

ലോകത്തിലെ പകുതിയോളം ആളുകളും നേരിടുന്ന നേത്രരോ​ഗം, 'ഡ്രൈ ഐ' ​നിസാരമാക്കരുത്

രോഗാവസ്ഥ വളരെ സാധാരണമായതു കൊണ്ട് തന്നെ പലരും ഇത് ഗൗരവമായി എടുക്കാറില്ലെന്നതാണ് യാഥാർഥ്യം

സമകാലിക മലയാളം ഡെസ്ക്

ന്ന് ലോകജനസംഖ്യയുടെ പകുതിയിലധികം ആളുകളും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് 'ഡ്രൈ ഐ' അഥവാ കണ്ണുകളിലെ വരള്‍ച്ച. കണ്ണുകളില്‍ ചൊറിച്ചില്‍, മണല്‍തരി വീണ പോലെ അസ്വസ്ഥത ഉണ്ടാവുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വർധിച്ച സ്ക്രീൻ ടൈം, എസിയുടെ വ്യാപക ഉപയോഗം, മലിനീകരണം തുടങ്ങിയ നിരവധി ഘടകങ്ങൾ ഡ്രൈ ഐക്ക് കാരണമാകാം.

രോഗാവസ്ഥ വളരെ സാധാരണമായതു കൊണ്ട് തന്നെ പലരും ഇത് ഗൗരവമായി എടുക്കാറില്ലെന്നതാണ് യാഥാർഥ്യം. ഇഎസ് സിആർഎസ്സിൻ്റെ 43മത് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പഠനത്തില്‍ അമേരിക്കയിലെയും യൂറോപ്പിലെയും 50 ശതമാനത്തോളം ജനങ്ങള്‍ ഡ്രൈ ഐയ്യുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ നേരിടുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് വൈദ്യസഹായം തേടുന്നതെന്നും പഠനം വിശദീകരിക്കുന്നു.

കണ്ണിലെ വരൾച്ച നിസാരമാക്കുന്നത് കാലക്രമേണ കാഴ്ച മങ്ങൽ പോലുള്ള നേത്രരോഗങ്ങളെ ത്വരിതപ്പെടുത്തും. കണ്ണുനീർ ഗ്രന്ഥികൾക്ക് കണ്ണുനീര്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് കണ്ണുകൾ വരണ്ടു പോകുന്നതിലേക്ക് നയിക്കുന്നത്.

കണ്ണുകളിലെ വരൾച്ച അകറ്റാൻ ചെയ്യേണ്ടത്

വാം കംപ്രസ്

കണ്ണുനീർ ബാഷ്‌പീകരണം തടയുകയും കൺപോളകളിലെ എണ്ണ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥികളായ മെബോമിയൻ ഗ്രന്ഥികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമാണ് വാം കംപ്രസ്. ഒരു വൃത്തിയുള്ള തുണി ഇളം ചൂടുവെള്ളത്തിൽ മുക്കി പിഴിയുക. ഇത് കണ്ണുകൾക്ക് മുകളിൽ 5 മുതൽ 10 മിനിറ്റ് വയ്ക്കുക. മികച്ച ഫലം ലഭിക്കാനായി ദിവസേന 3 തവണയെങ്കിലും ഇത് ആവർത്തിക്കുക.

ഒമേഗ-3 ഫാറ്റി ആസിഡുകൾ

കണ്ണിന്‍റെ ആരോഗ്യം നിലനിർത്താൻ പോഷക സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ കഴിക്കാം. ഇത് കണ്ണിന്‍റെ വീക്കം കുറയ്ക്കാനും കണ്ണുനീർ ഉത്‌പാദനം മെച്ചപ്പെടുത്താനും ഒമേഗ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. കണ്ണുകൾ വരണ്ടു പോകുന്നത് തടയാനും ഇത് സഹായിക്കും.

വരണ്ട കണ്ണുകൾ ഉള്ള ആളുകളിൽ കണ്ണുനീർ ഉൽപാദനം മെച്ചെപ്പമെടുത്താൻ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ സപ്ലിമെന്‍റുകൾ സഹായിക്കുമെന്ന് 2012 ൽ കോർണിയ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.

ശരീരത്തിൽ ജലാംശം നിലനിർത്തുക

കണ്ണുനീർ ഉത്പാദനം സന്തുലിതമായിരിക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കണ്ണുകളെ ഈർപ്പമുള്ളതാക്കാൻ ഇത് സഹായിക്കും. നിജ്ജലീകരണം കണ്ണുകളിലെ വരൾച്ച ലക്ഷണങ്ങൾ വർധിപ്പിക്കും. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. ഇത് കണ്ണിന്‍റെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കും.

dry eyes symptoms and cause

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് ഫോണില്‍, അതിജീവിത പറഞ്ഞെന്ന് സംശയിച്ചു; ദിലീപിനെ കുരുക്കിയേക്കാവുന്ന മൊഴികള്‍

'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്, അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടി'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

SCROLL FOR NEXT