Egg Pinterest
Health

ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും; പഠനം

ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ മുട്ട കഴിച്ചവരിൽ അൽഷിമേഴ്സ് സാധ്യത ഏകദേശം 27 ശതമാനമായി കുറയും.

Author : സമകാലിക മലയാളം ഡെസ്ക്

കുറഞ്ഞ ചെലവിൽ മികച്ച പ്രോട്ടീൻ കിട്ടാനുള്ള ഏറ്റവും എളുപ്പമുള്ള മാർ​ഗമാണ് മുട്ട. പ്രോട്ടീൻ മാത്രമല്ല, 13 സുപ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ട ആരോ​ഗ്യത്തെ പലവിധത്തിൽ ​ഗുണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, അൽഷിമേഴ്സ് സാധ്യത കുറയ്ക്കാനും മുട്ടയ്ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.

ജേണൽ ഓഫ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച ദീർഘകാല പഠനത്തിലാണ് ഈ കണ്ടെത്തൽ. മുട്ടയിൽ അടങ്ങിയ കൊളിൻ, ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ, വിറ്റമിൻ ബി12, ല്യൂട്ടിൻ പോലുള്ള പോഷകങ്ങൾ തലച്ചോറിന്റെ ആരോ​ഗ്യത്തെ പോഷിപ്പിക്കുന്നതാണ്. ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ മുട്ട കഴിച്ചവരിൽ അൽഷിമേഴ്സ് സാധ്യത ഏകദേശം 27 ശതമാനം വരെ കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു.

ആയിരക്കണക്കിന് ആളുകളുടെ ഭക്ഷണശീലങ്ങളും ആരോ​ഗ്യവിവരങ്ങളും 15 വർഷം നിരീക്ഷച്ച ശേഷമാണ് നി​ഗമനമെന്ന് ​ഗവേഷകർ പറഞ്ഞു. എന്നാൽ മുട്ട കൊണ്ട് മാത്രം അൽഷിമേഴ്സ് സാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന തരത്തിൽ ഈ പഠനത്തെ വ്യാഖ്യാനിക്കാനാകില്ലെന്ന് വി​ദ​ഗ്ധർ പറയുന്നു.

പാരമ്പര്യം, ഉറക്കം, പ്രമേഹം, രക്തസമ്മർദം, പുകവലി, ജീവിതശൈലി പോലുള്ള ഘടകങ്ങൾ രോ​ഗസാധ്യതയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്. സാൽമൺ, സാർഡിൻ, പോലുള്ള കൊഴുപ്പുള്ള മീനുകൾ, ഇലക്കറികൾ, ബെറികൾ, നട്സ്, ഒലിവ് ഓയിൽ തുടങ്ങിയ ഭക്ഷണവിഭവങ്ങൾ ഡയറ്റിൽ ചേർക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് അൽഷിമേഴ്സ്

ഒരു വ്യക്തിയുടെ ഓർമ്മശക്തിയെയും ചിന്താശേഷിയെയും സാവധാനം നശിപ്പിക്കുന്ന ഒരു മസ്തിഷ്ക വൈകല്യമാണ് അൽഷിമേഴ്സ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ് പ്രകാരം, അൽഷിമേഴ്‌സ് ആണ് ഏറ്റവും സാധാരണമായ ഡിമെൻഷ്യ രൂപം. വൈജ്ഞാനിക പ്രവർത്തനത്തിന്റെ നഷ്ടം- ചിന്തിക്കൽ, ഓർമിക്കൽ, തീരുമാനം എടുക്കൽ എന്നിവയിൽ ബുദ്ധിമുട്ട് നേരിടുന്നു.

മുട്ടയും തലച്ചോറും തമ്മിൽ

മുട്ടയിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ്. ശരീരം സ്വന്തമായി ചെറിയ അളവിൽ കോളിൻ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തിൽ എത്തേണ്ടതെന്ന് ​ഗവേഷകർ പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം, കോളിൻ വീക്കം കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും നിയന്ത്രിക്കുകയും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് രാസവിനിമയത്തെ പോലും സഹായിക്കുകയും ചെയ്യുന്നു.

Eating 5 eggs in week may help to reduce Alzheimers risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം'; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

Kerala CM Selection Live: ലീഗിന് അഭിപ്രായം പറയാം, തെരുവിലെ പ്രകടനം നിര്‍ത്തണം

'വിജയ്‌യും തൃഷയും കല്യാണം കഴിക്കണം, മെഹന്തിയ്ക്ക് ഞാനെത്തും': രാഖി സാവന്ത്

വേനൽക്കാലത്ത് തൈര് പെട്ടന്ന് പുളിച്ച് പോകുന്നത് തടയാൻ ഇവ പരീക്ഷിക്കാം

FACT Recruitment 2026: ഫാക്ടിൽ എഞ്ചിനീയർമാർക്ക് അവസരം; 34 വിഭാഗങ്ങളിൽ ഒഴിവുകൾ, മികച്ച ശമ്പളം, അവസാന തീയതി മെയ് 21

SCROLL FOR NEXT