ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഡിമെന്‍ഷ്യയെ ചെറുക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. അറുപതു കഴിഞ്ഞവരിൽ ഡിമെൻഷ്യ ഇപ്പോള്‍ ഒരു സാധാരണ രോഗാവസ്ഥയായി മാറിയിരിക്കുകയാണ്. തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയാണ് ഡിമെൻഷ്യ.
ഡിമെന്‍ഷ്യയ്ക്ക് നിലവില്‍ ചികിത്സ ലഭ്യമല്ല. എന്നാല്‍ ഉപ്പ് ചേര്‍ക്കാത്തതും പ്രോസസ് ചെയ്യാത്തതുമായ 30 ഗ്രാം വീതം നട്‌സ് ദിവസവും കഴിക്കുന്നത് ഡിമെന്‍ഷ്യയുടെ സാധ്യത 12 ശതമാനമായി കുറയ്ക്കുമെന്ന് കാസ്റ്റില്ല-ലാ മാന്‍ച്ച സര്‍കലാശാലയിലെയും പോര്‍ട്ടോ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ശരാശരി 50 വയസ്സായ 50,386 പേരില്‍ ഏഴ് വര്‍ഷം കൊണ്ടാണ് പഠനം നടത്തിയത്. ഡിമെന്‍ഷ്യയ്ക്ക് കാരണമാകുന്ന എല്ലാ ഘടകങ്ങളും വിലയിരുത്തിയായിരുന്നു പഠനം.
ജീവിതശൈലി, ശ്രവണ പ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ തന്നെ നട്‌സ് ദിവസവും കഴിക്കുന്നവരില്‍ ഡിമെന്‍ഷ്യ സാധ്യത കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. ബയോആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയ നട്‌സ് പോഷകങ്ങളുടെ പവര്‍ഹൗസ് ആണ്. ഇതില്‍ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന നിരവധി ന്യൂറോപ്രോട്ടക്ടറ്റീവ് സംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ നട്സില്‍ ആന്‍റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates