മുട്ട സ്ത്രീകളുടെ ഓർമശക്തിക്ക് മികച്ചത് 
Health

മുട്ട അത്ര ചില്ലറക്കാരനല്ല, സ്ത്രീകളുടെ ഓർമശക്തിക്ക് മികച്ചത്; പഠനം

മുട്ടയിൽ അടങ്ങിയ കോളിന്‍ സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ മികച്ചതാക്കും.

സമകാലിക മലയാളം ഡെസ്ക്

പ്രായമായാലും സ്ത്രീകളിൽ ഓർമശക്തി നിലനിര്‍ത്താന്‍ ദിവസവും മുട്ട കഴിക്കുന്ന നല്ലതാണെന്ന് പഠനം. കാലിഫോർണിയ സർവകലാശാലയിലെ ​ഗവേഷകർ നാല് വർഷം നടത്തിയ പഠനത്തിൽ ദിവസവും മുട്ട കഴിക്കുന്ന പ്രായമായ സ്ത്രീകളിൽ സെമാന്‍റിക് മെമ്മറി, വെര്‍ബല്‍ ഫ്ലുവന്‍സി എന്നിവ മികച്ചതാണെന്ന് കണ്ടെത്തി.

മുട്ടയിൽ അടങ്ങിയ കോളിന്‍ സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ മികച്ചതാക്കും. കൂടാതെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ ബി6, ബി12, ഫോളിക് ആസിഡ് എന്നിവ മസ്തിഷ്‌കം ചുരുങ്ങുന്നതും വൈജ്ഞാനിക തകര്‍ച്ച കുറയ്ക്കാനും സഹായിക്കും. 55 വയസിന് മുകളില്‍ പ്രായമായ 890 ആളുകളാണ് പഠനത്തിന്‍റെ ഭാഗമായത്. ഇതില്‍ 357 പുരുഷന്മാരും 533 സ്ത്രീകളും ഉള്‍പ്പെടുന്നു.

എന്നാല്‍ പുരുഷന്മാരില്‍ മുട്ട കഴിക്കുന്നതു കൊണ്ട് വൈജ്ഞാനിക തകർച്ച പരിഹരിക്കുന്നതായി കണ്ടെത്താനായില്ലെന്നും ജേര്‍ണല്‍ ന്യൂട്രിയന്‍റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ മറവിരോഗം കുറയ്ക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് മുട്ടയെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഡോണ ക്രിറ്റ്സ്-സിൽവർസ്റ്റീൻ പറയുന്നു.

സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന അവശ്യ പ്രോട്ടീനും മുട്ട നൽകുന്നുവെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയാൽ സമ്പന്നമാണ് മുട്ട. മുട്ടയില്‍ അടങ്ങിയ വിറ്റാമിൻ എ, വിറ്റാമിൻ ബി 12, സെലിനിയം എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് പ്രധാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT