പ്രതീകാത്മക ചിത്രം 
Health

ശരീരത്തെ കുറിച്ചുള്ള അമിത ആശങ്ക എത്തിക്കുന്നത് ഈറ്റിങ് ഡിസോഡറിലേക്ക്; കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ അപകടം

വിഷാദം, ഉത്കണ്ഠ, അപകർഷതാ ബോധം തുടങ്ങിയവയാണ് ഈ പ്രശ്നത്തിന് പിന്നിൽ 

സമകാലിക മലയാളം ഡെസ്ക്

കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് പലർക്കും ഒരു പതിവായി മാറിക്കഴിഞ്ഞു. എന്നാൽ ഇത് പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ. ഈറ്റിങ് ഡിസോഡർ എന്നുവിളിക്കുന്ന ഈ പ്രശ്നത്തിന് പിന്നിൽ വിഷാദം, ഉത്കണ്ഠ, അപകർഷതാ ബോധം തുടങ്ങിയവയാണെന്നാണ് ​ഗവേഷകർ പറയുന്നത്. 

സ്വന്തം ശരീരത്തെ കുറിച്ചുള്ള അമിതമായ ആശങ്ക ഇത്തരം മോശം ജീവിതരീതി തെരഞ്ഞെടുക്കാൻ കാരണമായി ​ഗവേഷകർ‌ ചൂണ്ടിക്കാട്ടി. വണ്ണം കൂടിയതു മൂലമുള്ള അപകർഷതാ ബോധം ഈറ്റിങ്  ഡിസോഡറിലേയ്ക്ക് നയിക്കും. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇതിന്റെ ഭാ​ഗമാണ്. എന്നാലിത് കരളിൻറെയും ഹൃദയത്തിൻറെയും എല്ലുകളെയും ശരീരത്തിന്റെ പല ഭാഗങ്ങളെ മോശമായി ബാധിക്കാം. 

ഈറ്റിങ് ഡിസോഡർ മാനസികാരോഗ്യത്തെയും ബാധിക്കാം എന്നാണ് മയോക്ലിനിക്കിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. കൃത്യ സമയത്ത് ക്യത്യമായ അളവിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇതിനായി വിറ്റാമിനുകളും മറ്റ് ആൻറി ഓക്സിഡൻറുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്താം. യോഗ, വ്യായാമം തുടങ്ങിയവ ജീവിതത്തിൻറെ ഭാഗമാക്കി മാനസിക സമ്മർദത്തെ കൈകാര്യം ചെയ്യാനായുള്ള വഴികൾ സ്വീകരിക്കാം.

ചിട്ടയില്ലാത്ത ഡയറ്റും ജീവിതരീതിയും എല്ലാം ദഹനപ്രക്രിയയെയും ബാധിക്കും. ഗ്യാസ്, വയർ വീർത്തതുപോലെ തോന്നുക, വയറുവേദന, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ദഹനപ്രക്രിയ തകരാറിലാണെന്നതിന്റെ ലക്ഷണങ്ങൾ. ചിലർ ടെൻഷനോ വിഷമമോ വരുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കും. ഇതും ശരീരത്തിന് വിപരീത ഫലമുണ്ടാക്കും. ശരീരത്തിൽ കൊഴുപ്പടിയാനും അമിത വണ്ണത്തിനും ഇത് കാരണമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT