Curd Rice, Gut Health Pinterest
Health

മൂഡ് ശരിയാൻ പുളിപ്പിച്ച ഭക്ഷണം, കുടലിന്റെയും തലച്ചോറിന്റെയും ആരോ​ഗ്യത്തിന് ബെസ്റ്റെന്ന് ​ഗവേഷകർ

പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുളിപ്പിച്ച ഭക്ഷണം കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയതായി ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

രീരത്തിന് മാത്രമല്ല, മനസ്സിനും ഭക്ഷണം ഇന്ധനമാണ്. ഭക്ഷണം മാനസികാരോ​ഗ്യത്തെ നേരിട്ടു ബാധിക്കുന്നു. പുളിപ്പിച്ച ഭക്ഷണം മാനസികാവസ്ഥ മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുളിപ്പിച്ച ഭക്ഷണം കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയതായി ഗവേഷകര്‍ പറയുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

പുളിപ്പിച്ച ഭക്ഷണം ആമാശയത്തിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല മാനസികാവസ്ഥ മെടച്ചെപ്പെടുത്താനും സമ്മര്‍ദം കുറയ്ക്കാനും നേരിട്ട് സ്വാധീനം ചെലുത്തും.

പുളിപ്പിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന സെറാടോണിന്‍ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്. കൂടാതെ പുളിപ്പിച്ച ഭക്ഷണങ്ങളില്‍ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ അഥവാ ബ്രെയിന്‍ മെസഞ്ചറുകള്‍ അടങ്ങിയിട്ടുണ്ട്. തൈര്, അച്ചാറുകള്‍, ദോശ, ഇഡലി, ദോക്ല തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം.

Fermented food improves mental health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിരുകളില്ലാത്ത സംഗീതം'; ആശാ ഭോസ്‌ലെ അന്തരിച്ചു

1,055 ഒഴിവുകൾ, ഡിപ്ലോമ യോഗ്യത,മികച്ച ശമ്പളം; സൗത്ത് ഈസ്റ്റ് കോൾഫീൽഡ്സ് ലിമിറ്റഡിൽ ജോലി നേടാം

റിലീസിന് മുൻപേ ചോർന്നു! എന്നിട്ടും ഇൻഡസ്ട്രി ഹിറ്റടിച്ച് പവൻ കല്യാൺ, റെക്കോർഡ് വിജയം നേടി 'പ്രേമവും'; 'ജന നായക'നൊപ്പം ചർച്ചയായി ഈ സിനിമകളും

എലീറ്റ് '400' ക്ലബില്‍ രോഹിത്, കോഹ്‌ലി, സൂര്യകുമാര്‍... ഇനി സഞ്ജുവിന്റെ പേരും

ഭക്ഷണ ശേഷം ജീരകം കഴിക്കുന്നത് സുരക്ഷിതമോ?

SCROLL FOR NEXT