പനിയാകാമെന്ന് കരുതി തള്ളിക്കളയുന്ന പല ലക്ഷണങ്ങളും ചിലപ്പോൾ അർബുദമാകാമെന്ന് ഓസ്ട്രേലിയയില്‍ നിന്നുള്ള മാരത്തണ്‍ ഓട്ടക്കാരൻ ഗോവിന്ദ് സന്ധു. തനിക്ക് സ്റ്റേജ് 4- നോൺ ഹോഡ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചതായി 38-കാരനായ ഗോവിന്ദ് സന്ധു ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ അനുഭവം വൈറലാകുന്നത്. നിസാരമായി കണ്ട് തള്ളിക്കളഞ്ഞ മൂന്ന് സൂചനകളാണ് പിന്നീട് രോഗനിർണയത്തിൽ നിർണായകമായതെന്നും സന്ധു വിഡിയോയിൽ പറഞ്ഞു.
നിത്യവും വ്യായാമം ചെയ്ത് മികച്ച രീതിയിൽ ആരോഗ്യം സംരക്ഷിക്കുന്ന ഒരാളാണ് താൻ എന്നാൽ ഇടയ്ക്ക് ചില ലക്ഷണങ്ങൾ ഉണ്ടായിട്ടും നിസാരമാക്കി. മുട്ടിനുണ്ടായ ഒരു നീർക്കെട്ടായിരുന്നു ആദ്യ ലക്ഷണം. ഓട്ടത്തിനിടെ സംഭവിച്ച പരിക്കായിരിക്കുമെന്ന് കരുതി തള്ളിക്കളഞ്ഞു. പിന്നീട് കടുത്ത ശരീര വേദന, വിയര്‍പ്പ് എന്നിങ്ങനെ ലക്ഷണങ്ങളുണ്ടായി. എന്നാൽ അതും നിസാരമാക്കിയെടുത്തു. നാലാഴ്ച കഴിഞ്ഞപ്പോഴേക്കും ലക്ഷണങ്ങൾ മോശമായി.
സിഡ്‌നി ഹാഫ് മാരത്തോണില്‍ പങ്കെടുത്ത് കഴിഞ്ഞപ്പോഴേക്കും തന്റെ ആരോഗ്യ സ്ഥിതി തീര്‍ത്തും വഷളായെന്നും തുടര്‍ന്നാണ് വൈദ്യസഹായം തേടിയതെന്നും ഗോവിന്ദ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ശരീരത്തിലെ ലിംഫ് സംവിധാനത്തില്‍ രൂപപ്പെടുന്ന അര്‍ബുമാണ് നോണ്‍-ഹോഡ്കിന്‍സ് ലിംഫോമ. ശരീരത്തെ രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്ന പ്രതിരോധ വ്യവസ്ഥയുടെ ഭാഗമാണ് ലിംഫ് സംവിധാനം. ലിംഫ് സംവിധാനത്തിന്റെ ഭാഗമായ ശ്വേത രക്ത കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഈ അര്‍ബുദത്തിലേക്ക് നയിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുതെന്നും പ്രശ്‌നങ്ങള്‍ ഡോക്ടറോട് ചര്‍ച്ച ചെയ്യണമെന്നും ആവശ്യമെങ്കില്‍ പരിശോധന നടത്തണമെന്നും ഗോവിന്ദ് ഓര്‍മ്മിപ്പിക്കുന്നു. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും രക്തം പരിശോധിക്കണമെന്നും അള്‍ട്രാസൗണ്ട് പോലുള്ള പരിശോധനകള്‍ രോഗനിയന്ത്രണത്തിലും നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിലും സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
നോൺ ഹോഡ്കിൻസ് ലിംഫോമയുടെ മറ്റ് ലക്ഷണങ്ങള്‍
വയറുവേദന, വീക്കം
നെഞ്ച് വേദന
ചുമ, ജലദോഷം
ശ്വാസതടസം
സ്ഥിരമായ ക്ഷീണം
കഠിനമായ പനി
രാത്രിയിൽ കഠിനമായി വിയർക്കുക
പെട്ടന്ന് ശരീരഭാരം കുറയുന്നു
വയറു നിറഞ്ഞു എന്ന തോന്നൽ
ലിംഫ് നോഡുകൾ വീര്‍ത്തിരിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates