Dehydration Pinterest
Health

വെറും വെള്ളം കുടിക്കാൻ മടി ആണോ? നിർജ്ജലീകരണം തടയാൻ 5 ചേരുവകൾ

സാധാരണ വെള്ളം കുടിക്കുന്നതിനൊപ്പം ചില ചേരുവകൾ കൂടി ചേർക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ത് കാലാവസ്ഥയിലും ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നിർജ്ജലീകരണം. എസി മുറയിൽ ഇരുന്ന് ജോലി ചെയ്യുന്നതും ഉദാസീനമായ ജീവിതശൈലിയിലും കാരണം പലർക്കും ദാഹം അനുഭവപ്പെടാതെയിരിക്കുകയോ വെള്ളം കുടിക്കാൻ മടിക്കുകയോ ചെയ്യാം. നമ്മുടെ ശരീരത്തിന് ജലാംശം വളരെ പ്രധാനമാണ്.

ജലാംശം കുറഞ്ഞു പോകുന്ന അവസ്ഥയാണ് നിർജ്ജലീകരണം. നിർജ്ജലീകരണം കരളിന്റെ പ്രവർത്തനം, വൃക്കകളുടെ പ്രവർത്തം എന്നിവ തകരാറിലാക്കാനും ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടാനും കാരണമാകും. നിർജലീകരണം തലവേദന പോലുള്ള ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

ദിവസവും രണ്ട് ലിറ്റർ വെള്ളം വരെ കുടിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറ്. എന്നാൽ പലർക്കും വെള്ളം മാത്രമായി കുടിക്കാൻ മടിയാണ്. സാധാരണ വെള്ളം കുടിക്കുന്നതിനൊപ്പം ചില ചേരുവകൾ കൂടി ചേർക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

നാരങ്ങ: നാരങ്ങ നീര് പിഴിഞ്ഞ് വെള്ളത്തിൽ ചേർക്കുന്നത് ദാഹം വർധിപ്പിക്കുകയും കൂടുതൽ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യവും വിറ്റാമിൻ സിയും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. പ്ലെയിൻ വെള്ളത്തേക്കാൾ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ കൂടുതൽ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

പുതിനയില: ശരീരത്തിന് സ്വാഭാവികമായ തണുപ്പ് നൽകാൻ പുതിനക്ക് കഴിയും. പുതിനയുടെ മണവും രുചിയും വെള്ളം കുടിക്കുന്ന ശീലം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ചിയ സീഡ്സ്: കുതിർത്ത ചിയ വിത്തുകൾ വെള്ളത്തിൽ ചേർക്കുന്നത് ജലാംശം ദീർഘനേരം നിലനിർത്താൻ സഹായിക്കുന്നു. ഇവയിലെ ഹൈഡ്രോഫിലിക് ജെൽ വലിയ അളവിൽ വെള്ളം പിടിച്ചുനിർത്താൻ കഴിവുള്ളതാണ്.

ഒരു നുള്ള് ഉപ്പ്: ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്നതിൽ സോഡിയം പ്രധാന പങ്കുവഹിക്കുന്നു. വളരെ ചെറിയ അളവിൽ ഉപ്പ് വെള്ളത്തിൽ ചേർക്കുന്നത് അമിതമായ വിയർപ്പിലൂടെയുള്ള ജലനഷ്ടം തടയാൻ സഹായിക്കും.

വെള്ളരിക്ക: ഏകദേശം 95% ജലാംശം വെള്ളരിക്കയിലുണ്ട്. വെള്ളത്തിൽ വെള്ളരിക്ക കഷ്ണങ്ങൾ ചേർക്കുന്നത് രുചി വർധിപ്പിക്കുകയും കൂടുതൽ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

Five ingredients that can add with water to reduce Dehydration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം