Christmas Skin Care Tips Meta AI Image
Health

ക്രിസ്മസ് ഇങ്ങ് എത്തി ​ഗായ്സ്! സെൽഫിയിൽ തിളങ്ങി നിൽക്കാൻ 5 ബ്യൂട്ടി ടിപ്സ്

മഞ്ഞുകാലത്ത് ചർമം വരണ്ടതാവുക സാധാരണമാണ്.

സമകാലിക മലയാളം ഡെസ്ക്

ക്രിസ്മസ് ഇങ്ങ് എത്തി ​ഗായ്സ്! അവധിക്കാലത്ത് എല്ലാവരും ഒത്തുകൂടിയും ഭക്ഷണം ഒരുക്കിയും ഫോട്ടോഷൂട്ടുമൊക്കെയായി ആഘോഷം തിമിർക്കും. എന്നാൽ മഞ്ഞുകാലത്ത് ചർമം ഡ്രൈ ആകുന്നത് ആത്മവിശ്വാസത്തെ കെടുത്താം. ചർമത്തിൽ ജലാംശം നിലനിർത്തി, നാച്ചുറലായി തിളങ്ങാൻ ചില ചർമസംരക്ഷണ റുട്ടീൻ പിന്തുടരേണ്ടത് ആവശ്യമാണ്.

ജലാംശം നിലനിർത്തണം

മഞ്ഞുകാലത്ത് ചർമം വരണ്ടതാവുക സാധാരണമാണ്. ഇത് ചർമത്തിന്റെ നിറവും തിളക്കവും മങ്ങാൻ കാരണമാകും. ഡ്രൈ ആകുന്നതു കൊണ്ട് തന്നെ മേക്കപ്പ് പോളും അസമമായി തോന്നാം. ക്രിസ്മസ് പാർട്ടികൾക്ക് മുൻപ് ചർമത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇളം ചൂടു വെള്ളം, സെറാമൈഡ് ക്രീമുകൾ, മോയ്സ്ചറൈസറുകൾ എന്നിവ പതിവായി പുരട്ടുന്നത് മഞ്ഞുകാലത്തെ വരൾച്ച ഒഴിവാക്കാൻ സ​ഹായിക്കും. മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്ന ശീലത്തിനും കുറവുണ്ടാക്കരുത്. ചർമത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്.

എക്സ്ഫോളിയേഷൻ

ആഴ്ചയിൽ രണ്ട് തവണ ചർമത്തിൽ മിതമായ രീതിയിൽ എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും മുഖചർമം മൃദുവാകാനും സഹായിക്കും. എന്നാൽ എക്സ്ഫോളിയേഷൻ അമിതമായാൽ ചർമം തിണുത്തു വരാനുള്ള സാധ്യതയുണ്ട്.

സെൻസിറ്റിവിറ്റി

കാലാവസ്ഥ മാറ്റത്തെ തുടർന്ന് പലരുടെയും സ്കിൻ സെൻസിറ്റീവ് ആകാം. ഇത് ചർമത്തിൽ ചുവപ്പ് പ്രത്യക്ഷപ്പെടാൻ കാരണമാകും. ഇത്തരം ചർമ പ്രശ്നങ്ങളെ ചെറുക്കുന്നതിന് നിയാസിനാമൈഡ്, പാന്തീനോൾ തുടങ്ങിയവ അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ചർമത്തിലെ ഈർപ്പം നിലനിർത്താനും സഹായിക്കും.

​ക്രിസ്മസിന് ​ഗ്ലാം ലുക്ക് കിട്ടാൻ മേക്കപ്പിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • ഒരു ഹൈഡ്രേറ്റഡ് ആയ ബേസ് ഇടുന്നത് കണ്ണുകൾക്കും വായയ്ക്കും ചുറ്റുമുള്ള ഭാ​ഗത്തെ മേക്കപ്പ് പൊട്ടിപ്പോകാതിരിക്കാൻ സഹായിക്കും.

  • ഈർപ്പം നൽകുന്ന പ്രൈമർ പുരട്ടാം.

  • ക്രീം അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് തിളക്കം നൽകാൻ സഹായിക്കും.

മെച്ചപ്പെട്ട ജീവിതശൈലി

മാനസിക സമ്മർദം നിയന്ത്രിക്കുക, ആവശ്യത്തിന് ഉറക്കം ലഭിക്കുക, ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, കൂടാതെ മദ്യവും ഉപ്പിലിട്ട ഭക്ഷണങ്ങളും പരിമിതപ്പെടുത്തേണ്ടതും പ്രധാനമാണ്.

Five skincare tips to glow up before Christmas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വെ; ക്രിസ്മസിന് ശേഷം പ്രാബല്യത്തില്‍

പുരുഷന്മാരിൽ ബീജം കുറഞ്ഞുകൊണ്ടിരിക്കുന്നു, 2050-തിന് ശേഷം ടെസ്റ്റ്ട്യൂബ് ശിശുക്കളുടെ എണ്ണം കൂടും

ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി

ഒരു വീട്ടില്‍ രണ്ടുനായകളെ വളര്‍ത്താം; നായയെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും

7,000 mAh ബാറ്ററി, 200എംപി മെയിന്‍ കാമറ; റിയല്‍മി 16 പ്രോ സീരീസ് ജനുവരി ആറിന് വിപണിയില്‍

SCROLL FOR NEXT