Plastic cutting board Meta AI Image
Health

'ഈ സൗകര്യങ്ങൾ ആരോ​ഗ്യത്തിന് സൗകര്യപ്പെടില്ല', വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട 5 സാധനങ്ങൾ

ആരോ​ഗ്യത്തെ ബാധിക്കാവുന്ന ഈ 'സൗകര്യങ്ങളെ' വീട്ടിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം ഡെസ്ക്

ഗുണനിലവാരത്തെക്കാൾ പലപ്പോഴും നമ്മൾ മുൻ​ഗണന നൽകുന്നത് വിലക്കുറവിനാണ്. എന്നാൽ ഈ തീരുമാനം പ്രധാനമായും ബാധിക്കുക നമ്മുടെ ആരോ​ഗ്യത്തെ ആയിരിക്കും. ​പ്രാരംഭത്തിൽ ബജറ്റിൽ ഒതുങ്ങുമെങ്കിൽ ഇവ കാരണമുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ നിങ്ങളുടെ ബജറ്റിന്റെ താളം തെറ്റിക്കാം. ആരോ​ഗ്യത്തെ ബാധിക്കാവുന്ന ഈ 'സൗകര്യങ്ങളെ' വീട്ടിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ

മിക്ക അടുക്കളകളിലും സ്ഥാനം പിടിച്ചിരിക്കുന്ന ഒരു ഉപകരണമാണ് കട്ടിങ് ബോർഡുകൾ. ഇവ നമ്മുടെ വിരൽ മുറിയാതെ പച്ചക്കറികൾ എളുപ്പത്തിൽ പലരീതിയിൽ അരിഞ്ഞെടുക്കാൻ സഹായിക്കുന്നു.

എന്നാൽ വലിക്കുറവ് നോക്കി പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ വാങ്ങുമ്പോൾ അതിൽ അടങ്ങിയ മൈക്രോപ്ലാസ്റ്റിക് പച്ചക്കറി അരിയുന്ന കൂട്ടത്തിൽ ശരീരത്തിനുള്ളിൽ എത്താനും ഹോർമോൺ പ്രവർത്തനങ്ങൾ താറുമാറാക്കാനും ശരീരവീക്കത്തിലേക്കും നയിക്കുന്നു. ഇത് കാൻസറിന് വരെ കാരണമാകാം. അതുകൊണ്ട് പ്ലാസ്റ്റിക്കിന് പകരം തടിയുടെ ​ഗുണനിലവാരമുള്ള കട്ടിങ് ബോർഡ് ഉപയോ​ഗിക്കുന്നതാണ് ആരോ​ഗ്യത്തിന് സുരക്ഷിതം.

ഇൻസ്റ്റന്റ് ഫുഡ്

തിരക്കുപിടിച്ച ജീവിതത്തിനിടെ പാചകം ചെയ്യാൻ സമയം കിട്ടാതാകുമ്പോൾ പ്രിസർവേറ്റീവുകളും അമിത ഉപ്പും കൃത്രിമ നിറങ്ങളും കലർന്ന ഇൻസ്റ്റൻ്റ് ഫുഡ് പാക്കുകൾ വാങ്ങുക ഇന്ന് സാധാരണമാണ്. എന്നാൽ ഇത് ആരോ​ഗ്യത്തിന് വിപരീതഫലമുണ്ടാക്കും. ഇത് ദഹനപ്രക്രിയ വഷളാക്കാനും ശരീരവീക്കത്തിനും കാരണമാകും. ഇത്തരം ഇൻസ്റ്റന്റ് ഫുഡ് പാക്കുകൾക്ക് പിന്നാലെ പോകാതെ ആരോ​ഗ്യകരമായ ഈസി റെസിപ്പികൾ വീട്ടിൽ പരീക്ഷിക്കാം.

ഗുണനിലവാരമില്ലാത്ത ചോക്ലേറ്റുകൾ

കഴിക്കാനുള്ള ആ​ഗ്രഹം കൊണ്ട് വിലക്കുറവുള്ള ചോക്ലേറ്റ് വാങ്ങി കഴിക്കുന്ന ശീലം ആരോ​ഗ്യത്തിന് നല്ലതല്ല. ഇത്തരം ചോക്ലേറ്റുകളിൽ കൊക്കോയ്ക്ക് പകരം പഞ്ചസാരയും വെജിറ്റബിൾ ഫാറ്റും എമൽസിഫയറുകളും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ചർമപ്രശ്നങ്ങളും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.

വൈറ്റ് ഷു​ഗർ

വൈറ്റ് ഷുഗർ അഥവാ പഞ്ചസാരയുടെ അമിത ഉപയോഗം ഇൻസുലിൻ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാം. ഇത് ഫാറ്റി ലിവർ, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകാം. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ആരോഗ്യത്തിൽ പെട്ടെന്ന് മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും.

റിഫൈൻഡ് ഓയിൽ

അമിതമായി സംസ്കരിച്ചതും ഉയർന്ന താപനിലയിൽ ചൂടാക്കി വേർതിരിച്ചെടുത്തതുമായ റിഫൈൻഡ് ഓയിലുകൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് സുരക്ഷിതം. ഇവയിലെ ഒമേഗ-6 ഫാറ്റി ആസിഡുകൾ വയറിലെ അസ്വസ്ഥതകൾക്കും വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകും. ഇതിന് പകരമായി നാടൻ വെളിച്ചെണ്ണയോ മറ്റ് കോൾഡ് പ്രസ്ഡ് ഓയിലുകളോ ഉപയോഗിക്കാവുന്നതാണ്.

Five things that should ban from home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോ?, കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: വിഡി സതീശന്‍

'സച്ചിദാനന്ദൻ മാഷ് “ചിന്താ കുറ്റം ”ചെയ്തിരിക്കുന്നു, ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ് '

സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി (വിഡിയോ)

'സിനിമയിൽ സ്ഥിരം ശത്രുക്കൾ ഇല്ല, നാളെ അനൂപ് കണ്ണനും ബിജു മേനോനും ഒരുമിച്ച് കെട്ടിപ്പിടിച്ച് നടക്കും'; എബ്രിഡ് ഷൈൻ

അതൊക്കെ ഒരു കുടുംബത്തിലെ കാര്യം പോലെ; ദൈവമേ, കേരളം എങ്ങോട്ടാണ് പോകുന്നത്; 'ഷാഫി തളളലില്‍' വിഡി സതീശന്‍

SCROLL FOR NEXT