Grapes Meta AI Image
Health

കീടനാശിനി നീക്കം ചെയ്ത് മുന്തിരി കഴുകിയെടുക്കാൻ 5 വഴികൾ

ശരിയായ മുന്തിരി വൃത്തിയാക്കിയില്ലെങ്കിൽ അത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

കുലകുലയായി അടുക്കി കിടക്കുന്ന മുന്തിരിയിൽ പ്രാണികൾ മുട്ടയിടാനുള്ള സാധ്യത കൂടുതലായതു കൊണ്ട് തന്നെ കർഷകർ കീശനാശിനികൾ അടിക്കാനുള്ള സാധ്യതയും കൂടുതലാണ്. ശരിയായ മുന്തിരി വൃത്തിയാക്കിയില്ലെങ്കിൽ അത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

പച്ചവെള്ളത്തിൽ കഴുകൽ

മുന്തിരി ഒരു പാത്രത്തിലെടുത്ത് ടാപ്പിൽ നിന്നു ഒഴുകി വീഴുന്ന വെള്ളത്തിന്റെ ചോട്ടിൽ 30–40 സെക്കന്റു നേരം വച്ച് മെല്ലെ ഉരസി കഴുകാം.. ഇത് ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്കും പൊടിയും ഇളക്കിക്കളയാൻ സഹായിക്കും.

ബേക്കിങ്ങ് സോഡ

ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിങ്ങ് സോഡ ഇട്ട് നന്നായി കലർത്തി യോജിപ്പിക്കുക. ഇതിലേക്ക് മുന്തിരിയിട്ട് 10–15 മിനിറ്റു നേരം മുക്കി വയ്ക്കാം. ബേക്കിങ്ങ് സോഡ മുന്തിരിയിലുള്ള കീടനാശിനിയുടെ രാസപദാർഥങ്ങളെ നീക്കാൻ സഹായിക്കും. ശേഷം വീണ്ടും പച്ചവെള്ളത്തിൽ കഴുകിയെടുക്കാം.

വിനാഗിരി

മൂന്നു ഭാഗം വെള്ളത്തിന് ഒരു ഭാഗം വിനാഗിരി എന്ന കണക്കിലൊരു ലായനി തയ്യാറാക്കി മുന്തിരി 5–10 മിനിറ്റു നേരത്തേക്ക് അതിൽ മുക്കി വയ്ക്കാം. മുന്തിരിയിൽ ബാക്കിയുള്ള കീടനാശിനിയുടെ അംശത്തെ വിനാഗിരി ഇല്ലാതാക്കും.

ഒപ്പം ബാക്റ്റീരിയയേയും മറ്റ് സൂക്ഷമ ജീവികളെയും പുഴുക്കളുടേയും മറ്റും മുട്ടകളേയും ഒക്കെ നശിപ്പിക്കും. ശേഷം വെള്ളം കൊണ്ട് കഴുകുക. ഇതോടെ വിനാഗിരിയുടെ മണവും രുചിയും തീർത്തും മാറിക്കിട്ടും.

ഉരസി കഴുകിയുണക്കാം

കുഴിവുള്ള പാത്രത്തിൽ വെള്ളമൊഴിച്ച് മുന്തിരി കൈകൊണ്ട് തിരുമി ഒന്നുകൂടി നന്നായി കഴുകിയെടുക്കാം... അധികം നിൽക്കുന്ന വെള്ളം ടവൽ കൊണ്ട് ഒപ്പിയെടുത്തു മാറ്റാം. ശേഷം ഇവ നിരത്തിയിട്ട് കാറ്റുകൊണ്ട് ഉണങ്ങാൻ പറ്റുന്ന പാകത്തിന് വയ്ക്കുക.

നന്നായി സൂക്ഷിക്കാം

വായു കടക്കുന്ന പാത്രത്തിൽ വേണം മുന്തിരി സൂക്ഷിച്ചു വയ്ക്കാൻ. ഇത്തരമൊരു പാത്രത്തിലാക്കിയ ശേഷം ഫ്രിജ്ഡിൽ സൂക്ഷിക്കാം. പാത്രത്തിലെടുത്തു വയ്ക്കുമ്പോൾ വീണ്ടും ഈർപ്പം കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ വന്നാൽ ബാക്ടീരിയയുടെ വളർച്ച കൂടും.

Five ways to clean grapes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്