നമ്മുടെ മാനസികാവസ്ഥയും ഊർജ്ജനിലയും പ്രതിരോധശേഷിയുമെല്ലാം ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഉദരാരോഗ്യം മോശമായാൽ ഇവയെല്ലാം താളതെറ്റും. ആമാശയത്തിലും കുടലിലും ജീവിക്കുന്ന സൂക്ഷമജീവികൾ ദഹനം മെച്ചപ്പെടുത്തുകയും ഉദരാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ...
ഈന്തപ്പഴം
ഈന്തപ്പഴം ഒരു പ്രീബയോട്ടിക് ഭക്ഷണമാണ്. ഇതിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. വയറു കമ്പനമോ ഗ്യാസോ കൂടാതെ ദഹനം മെച്ചപ്പെടുത്താൻ ഈന്തപ്പഴം സഹായിക്കും. ഉച്ചയ്ക്ക് ശേഷം ഊർജ്ജനില പ്രോത്സാഹിപ്പിക്കാൻ ഒന്നോ-രണ്ടോ ഈന്തപ്പഴം കഴിക്കാവുന്നതാണ്. ഇതിൽ പൊട്ടാസിയം, മഗ്നീഷ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് നിർജ്ജലീകരണം തടയാനും, പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഉപ്പിലിട്ടത്
ക്യാരറ്റ്, കുക്കുമ്പർ പോലുള്ള പച്ചക്കറികൾ ഉപ്പിലിട്ടത് കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താൻ സഹായിക്കും. മാത്രമല്ല, വീട്ടിൽ മറ്റ് പ്രസർവേറ്റീവുകൾ ഇല്ലാതെ ഉണ്ടാക്കുന്ന അച്ചാറുകൾ ഭക്ഷണത്തെ കൂടുതൽ രുചികരമാക്കുന്നതിനൊപ്പം ദഹനവും മെച്ചപ്പെടുത്തും.
ഗ്രീക്ക് യോഗര്‍ട്ട്
കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താൻ ഗ്രീക്ക് യോഗർട്ട് സഹായിക്കും. പ്രോട്ടീനും കുറഞ്ഞ ലാക്ടോസും അടങ്ങിയ ഗ്രീക്ക് യോഗർട്ട് സെൻസിറ്റീസ് ആമാശയമുള്ളവർക്കും എളുപ്പം ദഹിക്കാൻ സഹായിക്കുന്നതാണ്. പാൽ ഒഴിവാക്കുന്നവർക്ക് തേങ്ങ, ബദാം എന്നിവയിലുണ്ടാക്കുന്ന യോഗർട്ട് ഉപയോഗിക്കാം.
തണ്ണിമത്തൻ
വേനൽക്കാലത്താണ് കൂടുതൽ ഉപയോഗിക്കുകയെന്നാലും, തണ്ണിമത്തൽ ദഹനത്തിന് പറ്റിയ മികച്ച ഭക്ഷണമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുതയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ഇത് ഫ്ലൂയിഡും ഇലക്ട്രോലൈറ്റുകളും പ്രദാനം ചെയ്യുന്നു.
ബെറി പഴങ്ങള്‍
ബ്ലൂബെറി, റാസ്പ്‌ബെറി, സ്‌ട്രോബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ നിറയെ നാരുകളും പോളിഫെനോളുകളുമാണ്. ഇത് വയറിലെ ബാക്ടീരിയക്ക് പോഷണം നല്‍കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ നീര്‍ക്കെട്ടിനെതിരെ പോരാടി, പ്രതിരോധശേഷി മെച്ചപ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates