കാപ്പി കുടിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും 
Health

രാവിലെയുള്ള കാപ്പി കുടി ഉപേക്ഷിക്കാം; വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ പ്രഭാത ഭക്ഷണത്തിന് കഴിയും

സമകാലിക മലയാളം ഡെസ്ക്

രാവിലെ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ആ ദിവസം തീരുമാനിക്കുകയെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അത്രമാത്രം പ്രധാന്യമുണ്ട് പ്രഭാത ഭക്ഷണത്തിന്. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ പ്രഭാത ഭക്ഷണത്തിന് കഴിയും. പ്രഭാത ഭക്ഷണത്തിന്റെ ഈ പ്രധാന്യമറിയാതെ എന്തെങ്കിലുമൊക്കെ കഴിച്ചും കുടിച്ചും ദിവസം തുടങ്ങുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തത് എന്തൊക്കെ എന്ന് നോക്കാം

കാപ്പി

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു കപ്പ് കാപ്പി മിക്കവരുടെയും ശീലമാണ്. എന്നാല്‍ കാപ്പി വെറും വയറ്റില്‍ കുടിക്കുന്നത് വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കും. നെഞ്ചെരിച്ചിലിനും ദഹനക്കേടിനും അത് കാരണമാകും.

പച്ചക്കറി പച്ചയ്ക്ക് കഴിക്കുന്നത്

വേവിക്കാത്ത പച്ചക്കറികള്‍ക്ക് പോഷകമൂല്യം കൂടുതലാണെന്ന് കരുതി വെറും വയറ്റില്‍ ക്യാരറ്റും ബീറ്റ്‌റൂട്ടുമൊക്കെ കഴിച്ചാല്‍ അത് വിപരീത ഫലമാകും ഉണ്ടാക്കുക. വെറും വയറ്റില്‍ ഇവ ദഹിക്കാന്‍ പ്രയാസമായിരിക്കും. വയറു കമ്പനത്തിലേക്കും ഇത് നയിക്കും.

മധുര പലഹാരങ്ങള്‍

രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ മധുരം കൂടുതല്‍ അടങ്ങിയ പേസ്ട്രി, കേക്ക് തുടങ്ങിയ പലഹാരങ്ങള്‍ കഴിക്കുന്നത് രക്തത്തിന് പഞ്ചസാരയുടെ അളവു പെട്ടന്ന് ഉയരാന്‍ കാരണമാകും. ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും.

സിട്രിസ് പഴങ്ങള്‍

ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴങ്ങളാണ് സിട്രിസ് പഴങ്ങള്‍. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രിസ് പഴങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നു.

മസാല കൂടിയ ഭക്ഷണങ്ങള്‍

വെറും വയറ്റില്‍ എരിവും മസാലയും കൂടിയ ഭക്ഷണങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് വയറില്‍ അസ്വസ്ഥതകളുണ്ടാക്കും.

കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ്

സോഡ, കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് തുടങ്ങിയവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറ്റില്‍ ഗ്യാസ് ഉണ്ടാക്കാനിടിയുണ്ട്. കൂടാതെ ഇവയില്‍ അടങ്ങിയ ഉയര്‍ന്ന് അളവിലുള്ള മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT