പ്രതീകാത്മക ചിത്രം 
Health

കഴുത്തിലെ ഇരുണ്ടനിറം ആണോ പ്രശ്‌നം? ഇതാ 4 പോംവഴികള്‍ 

മുഖം പോലെതന്നെ വെയിലും പൊടിയും ഏല്‍ക്കുന്ന കഴുത്തിന് ഒരേ പ്രാധാന്യം നല്‍കിവേണം സംരക്ഷിക്കാന്‍. കഴുത്തിലെ ഇരുണ്ട നിറം അകറ്റാന്‍ ഇതാ നാല് വഴികള്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ഴുത്തുമാത്രം ഇരുണ്ടിരിക്കുന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. സ്‌കിന്‍കെയര്‍ ചെയ്യുമ്പോള്‍ പലരും കഴുത്ത് ഒഴിവാക്കി മുഖം മാത്രം ശ്രദ്ധിക്കുന്ന പതിവുണ്ട്. ഇതാണ് പിഗ്മെന്റേഷന്‍, ഇരുണ്ട കഴുത്ത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം. മുഖം പോലെതന്നെ വെയിലും പൊടിയും ഏല്‍ക്കുന്ന കഴുത്തിന് ഒരേ പ്രാധാന്യം നല്‍കിവേണം സംരക്ഷിക്കാന്‍. 

ഉരുളക്കിഴങ്ങ് ജ്യൂസ്

ധാരാളം സ്റ്റാര്‍ച്ച് അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങിന് ബ്ലീച്ചിങ് സ്വഭാവമുണ്ട്. ഇത് സ്‌കിന്‍ തിളക്കമുള്ളതാക്കും. ഉരുളക്കിഴങ്ങ് അരച്ചെടുക്കുന്ന ജ്യൂസ് തേക്കുമ്പോള്‍ കറുത്ത പാടുകള്‍ മാറ്റി ഓരേ സ്‌കിന്‍ ടോണ്‍ നേടാനാകും. 

തൈര്

ചര്‍മ്മത്തിന് നിറം നല്‍കുന്ന പ്രകൃതിദത്ത എന്‍സൈമുകളാല്‍ സമ്പന്നമാണ് തൈര്. ഇത് ചര്‍മ്മത്തെ ആഴത്തില്‍ പോഷിപ്പിക്കാനും മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കും. ഇത് ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതുമാക്കും. 

കറ്റാര്‍വാഴ

കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ നിങ്ങളുടെ സ്വാഭാവികമായ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കും. പിഗ്മെന്റേഷന് കാരണമാകുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും കറ്റാര്‍വാഴ നല്ലതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശം നല്‍കാനും പോഷിപ്പിക്കാനും സഹായിക്കുന്നു. 

ഓറഞ്ച് തൊലി

സ്‌കിന്‍ വൈറ്റണിങ് ഗുണങ്ങളുള്ള ഓറഞ്ച് ചര്‍മ്മത്തെ ഇരുണ്ടതാക്കുന്ന ടൈറോസിന്‍ എന്ന സംയുക്തത്തിനെതിരെ പ്രവര്‍ത്തിക്കും. ഓറഞ്ച് തൊലി പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് കഴുത്തിലെ ഇരുണ്ട് ഭാഗങ്ങള്‍ 10-15 മിനിറ്റ് പുരട്ടാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!