Butter Chicken, weight loss Pinterest
Health

തടി കുറയ്ക്കാനുള്ള പരിശ്രമത്തിലാണോ? പുറത്തു പോകുമ്പോൾ ഈ നാല് ഭക്ഷണങ്ങൾ ഒഴിവാക്കാം

റെസ്റ്റോറന്റ് ഭക്ഷണം ശരീഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തകിടം മറിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വെറും സൗന്ദര്യപ്രശ്നമെന്നതിനെക്കാൾ അമിതവണ്ണം ഒരു ആരോ​ഗ്യപ്രശ്നമായാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ചിട്ടയായ ജീവിതശൈലിയിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതിന്റെ പ്രധാന ഭാ​ഗമാണ് ഡയറ്റ്. എന്നാല്‍ റെസ്റ്റോറന്റ് ഭക്ഷണം ശരീഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തകിടം മറിക്കാം. പുറത്തു പോകുമ്പോള്‍ ഈ നാല് ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കും.

സ്റ്റാര്‍ട്ടേഴ്‌സ്

റെസ്റ്റോറന്‍റുകളില്‍ പോകുമ്പോള്‍ ലഭിക്കുന്ന രുചികരമായ സ്റ്റാര്‍ട്ടേഴ്‌സ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന കലോറി ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ബ്രെഡ്, ചിപ്‌സ്, പാപ്പഡ് തുടങ്ങിയവയില്‍ കലോറി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ബട്ടര്‍ ചിക്കന്‍

ബട്ടര്‍ ചിക്കന്‍, ദാല്‍ മഖനി തുടങ്ങിയ ക്രീമിയായ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ ഇത്തരം ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. കട്ടികുറഞ്ഞ ഗ്രേവി അടങ്ങിയ വിഭവങ്ങള്‍ തെരഞ്ഞെടുക്കാം.

വറുത്ത ഭക്ഷണങ്ങള്‍

പുറത്തു പോകുമ്പോള്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ മിക്കയാളുകള്‍ക്കും ഏറെ താല്‍പര്യമുണ്ടാകും. എന്നാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിനെ തകിടം മറിക്കും. പകരം ഗ്രില്ലു ചെയ്ത ഭക്ഷണം തെരഞ്ഞെടുക്കാം.

ഡെസേര്‍ട്‌സ്

രുചികരമായ ഡെസേര്‍ട്സ് മധുര പ്രിയരുടെ ഇഷ്ട വിഭവമാണ്. ഡെസേര്‍ട്സിനോടുള്ള പ്രിയം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാകും. പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

പകരം ഇവ കഴിക്കാം

ബട്ടർ നാനുകൾക്ക് പകരം പ്ലെയിൻ റൊട്ടി പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണങ്ങള്‍ എണ്ണ അധികം ഉപയോഗിക്കാത്തതു കൊണ്ട് പുറത്തു നിന്ന് കഴിക്കുമ്പോൾ ആരോഗ്യകരമായ ഓപ്ഷനുകളാണ്.

Weight loss tips: Four foods that should avoid while you dinning out for reduce gaining weight.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' തുടങ്ങുന്നു; സൗജന്യ യാത്രയില്‍ ലാഭിക്കുന്ന പണം സ്ത്രീകള്‍ക്ക് നിക്ഷേപിക്കാമെന്ന് മുഖ്യമന്ത്രി

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അപകടം, ഇക്കൂട്ടർ പ്രത്യേകം ശ്രദ്ധിക്കണം

കഥാപാത്രത്തിനൊപ്പം കരയുകയും ചിരിക്കുകയും, സിനിമ മാനസികാരോ​ഗ്യത്തെ സ്വാധീനിക്കുന്നത് ഇങ്ങനെ

സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല പിങ്ക് ബസുകള്‍; റെയില്‍വേ മാതൃകയില്‍ വെയ്റ്റ് ലിസ്റ്റ്, തത്കാല്‍ ബുക്കിങ് സൗകര്യം

ഇം​ഗ്ലണ്ട് താരങ്ങൾ 'വയാ​ഗ്ര' കഴിച്ച് പ്രീ ക്വാർട്ടർ കളിക്കും! വിചിത്ര തീരുമാനത്തിന് പിന്നിൽ...