face pimple Pinterest
Health

നെറ്റിയിലുണ്ടാകുന്ന കുരു നിർജ്ജലീകരണത്തിന്റെ ലക്ഷണം? മുഖക്കുരു വരാനുള്ള 4 കാരണം

ഗ്രന്ഥികള്‍ക്കുള്ളില്‍ സ്രവം നിറഞ്ഞ് വീര്‍ത്ത് മുഖക്കുരുവായി മാറുകയാണ് ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മുഖക്കുരു ഇന്ന് ഏറെപ്പേർ നേരിടുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച്, എണ്ണമയമുള്ള ചർമക്കാർ. എന്നാൽ വെറുമൊരു സൗന്ദര്യപ്രശ്നമെന്നതിന് അപ്പുറം മുഖക്കുരു ചില ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാകാമെന്ന് പരമ്പരാ​ഗത ചൈനീസ് വൈദ്യശാസ്ത്രത്തിലും ആയുർവേദത്തിലും പറയുന്നു.

ചര്‍മത്തിന് എണ്ണമയം നല്‍കുന്നത് സീബം എന്ന സ്രവമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം സീബത്തിന്റെ ഉത്പാദനം കൂടും. ഗ്രന്ഥികള്‍ക്കുള്ളില്‍ സ്രവം നിറഞ്ഞ് വീര്‍ത്ത് മുഖക്കുരുവായി മാറുകയാണ് ചെയ്യുന്നത്.

ആയുര്‍വേദത്തില്‍ മുഖത്തിന്‍റെ ഓരോ ഭാഗത്തും പ്രത്യക്ഷപ്പെടുന്ന കുരുക്കളും നമ്മുടെ ആന്തരിക ആരോഗ്യത്തിന്‍റെ സൂചനയാണെന്ന് വ്യക്തമാക്കുന്നു. കരള്‍ രോഗങ്ങള്‍ മുതല്‍ ദഹനക്കേട് വരെ മുഖക്കുരുവിലൂടെ അറിയാം.

താടിയിലും താടിയെല്ലിലുമുള്ള കുരുക്കള്‍

ശരീരത്തിലെ ഹോർമോൺ ഏറ്റക്കുറച്ചിലുകൾ സെബം ഉത്പാദനം വർധിപ്പിക്കുന്നതിനും അധിക സെബം (എണ്ണമയം) സുഷിരങ്ങൾ അടയുന്നതിനും മുഖക്കുരു ഉണ്ടാകുന്നതിലേക്കും നയിക്കും. താടിയിലും താടിയെല്ലിലും പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍ ഇത്തരം ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലമായിരിക്കുമെന്ന് പല പഠനങ്ങളും പറയുന്നു

ദഹനപ്രശ്നങ്ങൾ

ഗട്ട് ബാക്ടീരിയയിലെ അസന്തുലിതാവസ്ഥ വീക്കം, സെബം (ചർമ എണ്ണ) അമിത ഉൽപാദനം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് സുഷിരങ്ങൾ അടയുന്നതിനും പ്രത്യേകിച്ച് കവിളുകളിൽ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകും.

കരളിന്റെ പ്രവർത്തനം

പുരികങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍ കരളിന്‍റെ മോശം പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൈനീസ് പരമ്പരാഗത വൈദ്യത്തില്‍ പറയുന്നു. എന്നാല്‍ ആധുനിക വൈദ്യത്തില്‍ ഇത് തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അനാരോഗ്യകരമായ ഭക്ഷണക്രമം, മാനസിക സമ്മര്‍ദം, അമിതമദ്യപാനം എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാകാമിത്.

നെറ്റിയിലെ മുഖക്കുരു

പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തില്‍ നെറ്റിയിലുണ്ടാകുന്ന കുരുക്കള്‍ കരള്‍ രോഗങ്ങള്‍ അല്ലെങ്കില്‍ മൂത്രസഞ്ചിയിലുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. മാത്രമല്ല, നിര്‍ജ്ജലീകരണം, അണുബാധ പോലുള്ള പ്രശ്മനങ്ങള്‍ മൂലം അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളുടെയും സൂചനയായി ഇതിനെ കാണാമെന്ന് ചൈനീസ് വൈദ്യശാസ്ത്രത്തില്‍ പറയുന്നു.

four reasons for face pimple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

13,706 ബാങ്ക് ഒഴിവുകളിലേക്ക് അപേക്ഷിച്ചില്ലേ? ഡിഗ്രി മതി, സെപ്റ്റംബർ 27 വരെ സമയമുണ്ട്

'ഞാനായിട്ട് പ്രത്യേകിച്ച് മാജിക് ഒന്നും ചെയ്യുന്നില്ല; അര മണിക്കൂറോളം അവർക്കൊപ്പം ചെലവഴിച്ചപ്പോഴാണ് എനിക്ക് കൊടുമൺ പോറ്റി ആകാനായത്'

ആ സിനിമ തീര്‍ക്കാന്‍ വീട് പണയം വച്ചു, വിദ്യയ്ക്ക് നല്കിയത് വന്‍ പ്രതിഫലം; നിര്‍മിച്ച ചിത്രത്തെപ്പറ്റി ദിയ മിര്‍സ

പാന്‍ കാര്‍ഡ് നഷ്ടമായോ?, ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം