Lemon, Uric Acid pexels
Health

രക്തത്തിൽ യൂറിക് ആസിഡ് കൂടിയോ; പുറന്തള്ളാൻ ഡയറ്റിൽ വേണം ഈ നാല് പഴങ്ങൾ

സാന്തൈൻ ഓക്സിഡേസ് (Xanthine Oxidase) എന്ന എന്‍സൈം ആണ് യൂറിക് ആസിഡിനെ ലയിപ്പിക്കാന്‍ സഹായിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ക്തത്തിൽ വലിയ തോതിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. ചെറുപ്പക്കാരില്‍ ഏറ്റവും കൂടുതല്‍ മുട്ടിന് തേയ്മാനം ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകം ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവു കൂടുന്നതാണ്. ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണ് യൂറിക് ആസിഡ്. ഹീമോഗ്ലോബിന്‍ മെറ്റബോളിസം, പ്യൂരിന്‍ മെറ്റബോളിസം തുടങ്ങിയ ശരീരത്തിലെ പല പ്രക്രിയകള്‍ക്കും ഒടുവില്‍ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്.

ഇത് സാധാരണ രീതിയില്‍ ലയിക്കുന്ന പ്രകൃതമില്ല. കിഡ്‌നിയിലൂടെ എന്ത് സാധനവും മൂത്രത്തിലൂടെ പുറത്തേക്ക് പോകണമെങ്കില്‍ അത് ലയിക്കുന്ന സ്വഭാവമുള്ളതായിരിക്കണം. സാന്തൈൻ ഓക്സിഡേസ് (Xanthine Oxidase) എന്ന എന്‍സൈം ആണ് യൂറിക് ആസിഡിനെ ലയിപ്പിക്കാന്‍ സഹായിക്കുന്നത്. ഇവ ശരീരത്തില്‍ കുറയുന്നത് യൂറിക് ആസിഡ് ശരീരത്തിലെ അസ്ഥികളില്‍ അടിഞ്ഞു കൂടാന്‍ കാരണമാകും.

ജനികത കാരണങ്ങളാല്‍ സാന്തൈൻ ഓക്സിഡേസ് ശരീരത്തില്‍ കുറവുള്ളവരുണ്ട്. അത്തരക്കാര്‍ റെഡ് മീറ്റ് കഴിക്കുകയോ മദ്യപിക്കുകയോ ചെയ്താല്‍ യൂറിക് ആസിഡിന്‍റെ അളവു വീണ്ടും കൂടാന്‍ കാരണമാകുന്നു. എന്നാൽ ഭക്ഷണക്രമം രക്തത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ചില പഴങ്ങൾക്കും സ്വാഭാവികമായി ശരീരത്തിൽ അധികമുള്ള യൂറിക് ആസിഡ് പുറന്തള്ളാനും, നീർവീക്കം കുറയ്ക്കാനും സാധിക്കും.

സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

ബെറിപ്പഴങ്ങൾ

ബെറിപ്പഴങ്ങളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, വൈറ്റാമിൻ സി, പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.ഈ പോഷകങ്ങൾ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കുന്നു.

ചെറി

ചെറി പഴങ്ങൾ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിൽ വളരെ ഫലപ്രദമാണ്. ചെറിയിൽ ആന്തോസയാനിനുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളാണ്.

വാഴപ്പഴം

വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. യൂറിക് ആസിഡ് കൂടുതൽ ഫലപ്രദമായി പുറന്തള്ളാൻ പൊട്ടാസ്യം വൃക്കകളെ സഹായിക്കുന്നു.

യൂറിക് ആസിഡ് കൂടിയാല്‍ എങ്ങനെ തിരിച്ചറിയാം

ജോയിൻ്റിന് നീര്‍ക്കെട്ട്: കാല്‍പ്പത്തിയുടെ തള്ളവിരലിന്റെ ആദ്യ ജോയിന്റില്‍ മുഴ വികസിക്കുക. ഗൗട്ട് എന്നാണ് അവസ്ഥയെ പറയുക.

യൂറിക് ആസിഡ് അധികമായിട്ടുള്ളവര്‍ മദ്യപിക്കുകയോ റെഡ് മീറ്റ് കഴിക്കുകയോ ചെയ്താല്‍ അടുത്ത ദിവസം കഠിനമായ വേദനയും ജോയിന്‍റില്‍ നീര്‍ക്കെട്ടും അനുഭവപ്പെടാം. ചെറുപ്പക്കാരില്‍ മിക്കവരിലും ഉദാസീനമായ ജീവിതശൈലിയെ തുടര്‍ന്നുള്ള മുട്ടപവേദനകളാണ് കൂടുതലും.

Fruits that help to reduce Uric Acid from blood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT