ഹൃദ്രോഗം തടയാൻ 5 ടെസ്റ്റുകൾ 
Health

World Heart Day | നേരത്തേ കണ്ടെത്താം, മുൻകരുതലെടുക്കാം; ഹൃദ്രോഗം തടയാൻ 5 ടെസ്റ്റുകൾ

ലക്ഷണങ്ങളില്ലെങ്കിൽ പോലും പതിവ് ഹൃദയ പരിശോധനങ്ങൾ പ്രധാനമാണ്.

സമകാലിക മലയാളം ഡെസ്ക്

'സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥ'യിൽ എത്തുമ്പോഴാണ് ആരോ​ഗ്യപ്രശ്നങ്ങളുമായി പലരും ആശുപത്രിയിൽ എത്തുക. പ്രത്യേകിച്ച് ഹൃദ്രോ​ഗങ്ങൾ. എന്നാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നത് ​ഗുരുതരമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ലക്ഷണങ്ങളില്ലെങ്കിൽ പോലും പതിവ് ഹൃദയ പരിശോധനങ്ങൾ പ്രധാനമാണ്. പ്രത്യേകിച്ച് പൊണ്ണത്തടി, പുകവലി അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ പോലുള്ള അപകട ഘടകങ്ങളുള്ള വ്യക്തികൾക്ക്.

നിർബന്ധമായും ചെയ്തിരിക്കേണ്ട ചില ഹൃദയസംബന്ധമായി പരിശോധനകൾ

രക്തസമ്മർദം നിരീക്ഷിക്കണം

നിശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മർദത്തെ അറിയപ്പെടുന്നത്. ഇത് ഹൃദ്രോ​ഗങ്ങൾക്കും ഹൃദയാഘാതത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണിത്. ആരോഗ്യമുള്ള മുതിർന്നവർ കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും അവരുടെ രക്തസമ്മർദ്ദം പരിശോധിക്കണം എന്നാൽ അപകടസാധ്യത ഘടകങ്ങളുള്ളവർ വർഷം തോറും രക്തസമ്മർദ്ദം പരിശോധിക്കണം. രക്തസമ്മർദം 130/80 mm Hg ന് മുകളിൽ സ്ഥിരമായി നിൽക്കുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടണം.

കൊളസ്ട്രോൾ പരിശോധന (ലിപിഡ് പാനൽ)

മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (മോശം കൊളസ്ട്രോൾ), എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ), ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ നില പരിശോധിക്കുന്നതിന് ലിപിഡ് പാനൽ അത്യാവശ്യമാണ്. 20 വയസ്സിന് മുകളിലുള്ള കുറഞ്ഞത് അഞ്ച് വർഷത്തിലൊരിക്കലെങ്കിലും ഈ പരിശോധന നടത്തണം. ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ ഹൃദ്രോഗ സാധ്യതയുള്ളവർ പരിശോധനയുടെ എണ്ണം കൂട്ടണം. ഉയർന്ന എൽഡിഎൽ അളവ് ഹൃദയാഘാത സാധ്യത കൂട്ടുന്നു.

ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി അല്ലെങ്കിൽ ഇകെജി)

ഹൃദയത്തിൻ്റെ വൈദ്യുത സി​ഗ്നലുകൾ വിലയിരുത്തുന്ന പരിശോധനയാണ് ഇസിജി അല്ലെങ്കിൽ ഇലക്ട്രോകാർഡിയോഗ്രാം. ഇതിലൂടെ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയാഘാതത്തിൻ്റെ ആദ്യ ലക്ഷണങ്ങൾ പോലെയുള്ള ക്രമക്കേടുകൾ കണ്ടെത്താനാകും. നെഞ്ചുവേദന, ശ്വാസതടസ്സം അല്ലെങ്കിൽ ഉയർന്ന ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടുന്നവർക്ക് ഇസിജി പരിശോധന നടത്തും.

സ്ട്രെസ് ടെസ്റ്റ്

ശാരീരിക അദ്ധ്വാനത്തിൽ ഹൃദയം എത്ര നന്നായി പ്രവർത്തിച്ചു എന്ന് വിലയിരുത്തുന്നതിനാണ് സ്ട്രെസ് ടെസ്റ്റ് നടത്തുന്നത്. പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യത ഘടകങ്ങളോ ഹൃദ്രോഗ ലക്ഷണങ്ങളോ ഉള്ളവരിൽ. വ്യായാമ വേളയിൽ ആർക്കെങ്കിലും നെഞ്ചിൽ അസ്വസ്ഥതയോ അസാധാരണമായ ക്ഷീണമോ അനുഭവപ്പെടുകയാണെങ്കിൽ ഉടനടി സ്ട്രെസ് ടെസ്റ്റ് ചെയ്തു വിലയിരുത്തേണ്ടതാണ്.

രക്തത്തിലെ പഞ്ചസാര നിരീക്ഷണം

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയും എച്ച്ബിഎ1സിയും പതിവായി നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT