ginger curry in onam sadhya Pinterest
Health

ഇഞ്ചിക്കറിയും പുളിയിഞ്ചിയും ഒന്നാണോ? ഓണസദ്യയിലെ പ്രധാന താരം

ഓണസദ്യയിലെ മറ്റു വിഭവങ്ങൾക്കിടയിൽ എരിവും പുളിയും നൽകുന്ന പ്രധാന തൊടുകറിയായാണ് ഇഞ്ചിക്കറി അറിയപ്പെടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ണസദ്യയിലെ ഇലത്തലയ്ക്കൽ സ്ഥാനം പിടിക്കുന്ന പ്രധാന വിഭവങ്ങളിലൊന്നാണ് ഇഞ്ചിക്കറി. 101 കറിക്ക് തുല്യമാണ് ഇഞ്ചക്കറിയെന്നാണ് പഴമക്കാർ പറയാറ്. എന്നാൽ ഇഞ്ചിക്കറിയും പുളിയിഞ്ചിയും ഒരേ വിഭവമാണോ? എന്ന സംശയം പലർക്കുമുണ്ട്. രുചിയിലും ഉണ്ടാക്കുന്ന രീതിയിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇവ രണ്ടും ഒന്നുതന്നെയാണ്. ഓണസദ്യയിലെ മറ്റു വിഭവങ്ങൾക്കിടയിൽ എരിവും പുളിയും നൽകുന്ന പ്രധാന തൊടുകറിയായാണ് ഇഞ്ചിക്കറി അറിയപ്പെടുന്നത്.

തെക്കോട്ട് ഇഞ്ചിക്കറിയാണെങ്കിൽ വടക്കോട്ട് പുളിയിഞ്ചിക്കാണ് പ്രാധാന്യം. ഇഞ്ചി, പുളി, ശർക്കര എന്നിവയാണ് രണ്ടിന്റെയും പ്രധാന ചേരുവകൾ. എങ്കിലും പാചകത്തിലെ വ്യത്യാസമാണ് രണ്ടിനും സ്വന്തമായ രുചി നൽകുന്നത്. ഇഞ്ചിയുടെ രുചി മുന്നോട്ട് നിൽക്കുന്ന ഇഞ്ചിക്കറിയാണ് കേരളത്തിന്റെ തെക്ക്ഭാ​ഗങ്ങളിൽ ഉപയോ​ഗിക്കുന്നത്. ഇഞ്ചി ചെറുതായി അരിഞ്ഞ് എണ്ണയിൽ വഴറ്റുകയോ വറുക്കുകയോ ചെയ്ത ശേഷം പുളിയും മസാലകളും ചേർത്ത് തയ്യാറാക്കുന്നതാണ് സാധാരണ രീതി. ഇതിൽ ഇഞ്ചിയുടെ സ്വാഭാവികമായ എരിവും മണവും വ്യക്തമായി അനുഭവപ്പെടും. പുളിയും മധുരവും ഉണ്ടെങ്കിലും ഇഞ്ചിയുടെ രുചിയാണ് കൂടുതലായി മുന്നിട്ടുനിൽക്കുന്നത്.

അതേസമയം, പുളിയിഞ്ചി അഥവാ ഇഞ്ചിപ്പുളി പുളി, ഇഞ്ചി, ശർക്കര എന്നിവയുടെ സന്തുലിതമായ രുചിക്കൂട്ടാണ്. പേര് പോലെ പുളിയുടെ രുചിക്ക് ഇതിൽ കൂടുതൽ പ്രാധാന്യമുണ്ടാകാം. ഇഞ്ചി ചെറുതായി അരിഞ്ഞോ അരച്ചോ ഉപയോഗിക്കുന്ന രീതികൾ ഉണ്ട്. പുളിവെള്ളം ചേർത്ത് കട്ടിയുള്ള രൂപത്തിൽ പാകം ചെയ്ത് അതിലേക്ക് ശർക്കര ചേർക്കുന്നതാണ് സാധാരണ രീതി. അതിനാൽ പുളിയിഞ്ചിക്ക് പുളി, മധുരം, എരിവ് എന്നിവ ഒരുമിച്ച് അനുഭവപ്പെടുന്ന പ്രത്യേക രുചിയാണ്.

പ്രധാന ചേരുവകൾ:

  • ഇഞ്ചി

  • പുളി

  • പച്ചമുളക്

  • മുളകുപൊടി

  • ശർക്കര

  • കടുക്

  • വറ്റൽമുളക്

  • കറിവേപ്പില

  • വെളിച്ചെണ്ണ

ഇഞ്ചിക്കറിയും പുളിയിഞ്ചിയും തമ്മിലുള്ള പ്രധാന വ്യത്യാസം

രുചിയിൽ

  • ഇഞ്ചിക്കറി: ഇഞ്ചിയുടെ എരിവും തീവ്രമായ മണവും കൂടുതൽ അനുഭവപ്പെടും.

  • പുളിയിഞ്ചി: പുളി, ശർക്കര, ഇഞ്ചി എന്നിവയുടെ രുചി കൂടുതൽ സന്തുലിതമായിരിക്കും. മധുരവും പുളിയും വ്യക്തമായി തോന്നും.

ഘടനയിൽ

  • ഇഞ്ചിക്കറി: ഇഞ്ചി കൂടുതൽ വ്യക്തമായി കാണാം.

  • പുളിയിഞ്ചി: സാധാരണയായി കട്ടിയുള്ള പേസ്റ്റ് അല്ലെങ്കിൽ ചട്ണി പോലെയുള്ള രൂപമാണ്.

ഓണസദ്യയുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെയാണ്. ഒരേ വിഭവത്തിന്റെ പേര് കേരളത്തിന്റെ ഒരു ഭാഗത്ത് മാറാം; മറ്റൊരു ഭാഗത്ത് അതിന്റെ രുചിയും തയ്യാറാക്കൽ രീതിയും മാറാം. പക്ഷേ ഏത് പേരിലായാലും, സദ്യയിലെ പുളിയും എരിവും മധുരവും ഒരുമിപ്പിക്കുന്ന ഇഞ്ചി വിഭവത്തിന് എന്നും സ്വന്തം സ്ഥാനമുണ്ട്. പരമ്പരാഗത സദ്യയിൽ പുളിയിഞ്ചി അല്ലെങ്കിൽ ഇഞ്ചിക്കറി പ്രധാന തൊടുകറിയാണ്.

Ginger curry in Onam Sadhya, Health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തുടർഭരണം ഡിവൈഎഫ്ഐയുടെ പ്രവർത്തനത്തെ ബാധിച്ചു; സിജെപി മുന്നേറ്റം മാതൃകയാക്കണം': പ്രവർത്തന റിപ്പോർട്ടിൽ ആത്മവിമർശനം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 637 lottery result

'ഒത്തില്ല, അറിയാത്ത പണിക്ക് നിക്കണോ അനി ?'; 'ജയിലർ 2' ഫസ്റ്റ് സിം​ഗിളിന് പിന്നാലെ അനിരുദ്ധിന് വിമർശനം

7,050 എംഎഎച്ച് ബാറ്ററി, 32 എംപി ഫ്രണ്ട് കാമറ, 34,999 രൂപ മുതല്‍ വില; ഐക്യൂഒഒ ഇസഡ്11 വിപണിയില്‍

'ഉത്തരവാദിത്തം വേണം, ഹർജി നൽകാൻ പ്യൂണിനെയോ ക്ലർക്കിനെയോ ചുമതലപ്പെടുത്തരുത്': ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്