Green Tea Facepacks Meta AI Image
Health

​ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല, ചർമത്തിലെ ടാൻ കുറയ്ക്കും, ചില ​ഗ്രീൻടീ ഫേയ്സ്പാക്കുകൾ

ചർമത്തിലെ സെബത്തിന്റെ അമിതോത്പാദനം, സൂര്യതാപമേൽക്കൽ, ചുളിവു വീഴൽ എന്നിവ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ​ഗ്രീൻ ടീ നല്ലതാണ്.

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യസംരക്ഷണത്തിന്റെ ഭാ​ഗമായി ​ഗ്രീൻ ടീ കുടിച്ചു തുടങ്ങിയ നിരവധി ആളുകളുണ്ട്. ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് ​ഗ്രീൻ ടീ. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കാനും വാർദ്ധക്യലക്ഷണങ്ങൾ കുറയ്ക്കാനും ​ഗ്രീൻ ടീ ശീലം നല്ലതാണ്.

എന്നാൽ അകമേ മാത്രമല്ല, പുറമെ നിന്നും ചർമത്തെ സംരക്ഷിക്കാൻ ചില ​ഗ്രീൻ ടീ ഫേയ്സ്പാക്കുകൾ പരീക്ഷിച്ചാലോ? ചർമത്തിലെ സെബത്തിന്റെ അമിതോത്പാദനം, സൂര്യതാപമേൽക്കൽ, ചുളിവു വീഴൽ എന്നിവ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ​ഗ്രീൻ ടീ നല്ലതാണ്.

ഓറഞ്ച്-​ഗ്രീൻ ടീ ഫെയ്സ്പാക്ക്

ഒരു ടീസ്പൂൺ ഗ്രീൻ ടീ, ഒരു ടീസ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, അര ടീസ്പൂൺ തേൻ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. കൊളീജന്റെ ഉത്പാദനം കൂട്ടാനും ചർമത്തിന് പ്രായം കുറവ് തോന്നാനും ഇത് നല്ലതാണ്.

മഞ്ഞൾ-​ഗ്രീൻ ടീ ഫെയ്സ്പാക്ക്

അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കടലമാവ്, രണ്ട് ടീസ്പൂൺ ഗ്രീൻ ടീ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. മുഖം തിളങ്ങാനും ചർമം യുവത്വമുള്ളതാക്കാനും ഇത് സഹായിക്കും.

അരിപ്പൊടി-​ഗ്രീൻ ടീ

രണ്ട് ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ഗ്രീൻ ടീ, ഒരു ടീസ്പൂൺ നാരങ്ങ നീര് എന്നിവ കുഴമ്പുരൂപത്തിലാക്കി കൺതടങ്ങൾ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് ചർമത്തിലെ അധിക എണ്ണമയം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ മുഖം തിളക്കമുള്ളതുമാക്കും.

മുൾട്ടാണി മിട്ടി

ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയെടുത്ത് രണ്ടോ മൂന്നോ ടീസ്പൂൺ ഗ്രീൻ ടീയിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. ചർമത്തിലെ മൃതകോശങ്ങളെ നീക്കാൻ ഇത് സഹായിക്കും.

തേൻ-​ഗ്രീൻ ടീ

തേനും ഗ്രീൻ ടീയും ചേർത്താണ് വരണ്ട ചർമമുള്ളവവർ ഉപയോ​ഗിക്കേണ്ടത്. രണ്ട് ടീസ്പൂൺ ശുദ്ധമായ തേനും ഒരു ടീസ്പൂൺ ഗ്രീൻ ടീയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക.

Skin Care Tips: Green Tea Facepacks for Skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT