Air Dryer file
Health

ഹോട്ടലില്‍ പോയാല്‍ ഹാന്‍ഡ് ഡ്രയറുകളില്‍ കൈ ഉണക്കാറുണ്ടോ? മാരക രോ​ഗങ്ങൾ പിന്നാലെ

ഭൂരിഭാഗം ബാക്ടീരിയകളും ടോയ്‌ലറ്റ് എയറോ സോളുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഹോട്ടലുകളില്‍ പോകുമ്പോള്‍ കൈ കഴുകിയ ശേഷം ഉണങ്ങാന്‍ ഹാന്‍ഡ് ഡ്രയര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം. ഈ ശീലം നിങ്ങളെ നിത്യ രോഗിയാക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഹാന്‍ഡ് ഡ്രയറില്‍ നിന്ന് വരുന്ന ശക്തമായ ചൂടു വായു ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള ഫ്‌ളഷ് എയറോസോളുകളില്‍ നിന്നുള്ള മലിനമായ വായു വലിച്ചെടുത്ത് പുനര്‍വിതരണം ചെയ്യുന്നു. ഇത് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ കൈകളിലേക്ക് മാരകമായ ബാക്ടീരികളും രോഗാണുക്കളും വ്യാപിക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

കണക്റ്റിക്കട്ട് സര്‍വകലാശാലയിലും ക്വിന്നിപിയാക്ക് സര്‍വകലാശാലയിലും നടത്തിയ ഒരു പഠനത്തില്‍ ഡ്രയറുകൾക്കടിയിൽ ഒരു പ്രത്യേക പ്ലേറ്റ് സ്ഥാപിച്ച് 30 സെക്കൻഡ് നേരം നടത്തിയ പരീക്ഷണത്തില്‍ 254 ബാക്ടീരിയ കോളനികൾ കണ്ടെത്തി.

ഭൂരിഭാഗം ബാക്ടീരിയകളും ടോയ്‌ലറ്റ് എയറോ സോളുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അതീവ സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന എയറോസോളുകള്‍ മലിനമായ കണങ്ങളെ കൈകളിലേക്കും വസ്ത്രങ്ങളിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2018ല്‍ നടത്തിയ ഒരു പഠനത്തില്‍ ചൂടുള്ള വായൂ ഡ്രയറുകള്‍ ബീജങ്ങളെയും ഗോഗകാരികളെയും വഹിക്കുന്ന മലിനമായ വായുപ്രവാഹം പുറപ്പെടുവിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷിത പേപ്പര്‍ ടവലുകള്‍

കൈ കഴുകിയ ശേഷം ഉണക്കാന്‍ പേപ്പര്‍ ടവലുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് മയോക്ലിനിക് പ്രൊസീഡിങ്‌സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഡ്രയറുകളില്‍ നിന്ന് വ്യത്യസ്തമായി പേപ്പര്‍ ടവലുകളില്‍ രോഗാണുക്കള്‍ ഉണ്ടാകില്ല. അവ ഈര്‍പ്പത്തെ വേഗത്തില്‍ ആഗിരണം ചെയ്യുകയും സൂക്ഷ്മാണുക്കളുടെ കൈമാറ്റം കുറയ്ക്കുകയും ചെയ്യുന്നു.

Air Dryer spread germs and bacteria onto your hands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT