Lime Juice Meta AI Image
Health

മൂക്കുമുട്ടെ കഴിച്ചശേഷം ഒരു ലൈം ജ്യൂസ്! വയറു നിറയ്ക്കാനല്ല, അതിന് പിന്നിലൊരു രഹസ്യമുണ്ട്

നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനം വേ​ഗത്തിലാക്കാനും നെഞ്ചെരിച്ചിൽ തടയാനും സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ഹോട്ടലിലോ റസ്റ്റോറന്റിലോ പോകുമ്പോൾ മൂക്കുമുട്ടെ കഴിച്ചാലും അവസാനം ഒരു ഫ്രഷ് ലൈം അല്ലെങ്കിൽ സോഡാ ലൈം കൂടി ഓർഡർ ചെയ്യുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ? ഈ കഴിച്ചതൊന്നും തികയാഞ്ഞിട്ടാണ് ഇനി നാരങ്ങാ വെള്ളം കൂടിയെന്ന് സംശയിക്കരുത്. ഇതിന് പിന്നിലൊരു രഹസ്യമുണ്ട്.

ഭക്ഷണം അമിതമാകുമ്പോൾ ദഹനം മന്ദ​ഗതിയിലാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ഭക്ഷണ ശേഷം നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനം വേ​ഗത്തിലാക്കാനും നെഞ്ചെരിച്ചിൽ, വയറുവേദന, ദേഹനക്കേട് എന്നിവ ഉണ്ടാവാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

നാരങ്ങയിലെ സിട്രിക് ആസിഡ് വയറ്റിലെ ആസിഡിന്റെ ഉത്പാദനം വർധിപ്പിക്കുന്നു, ഇത് ഭക്ഷണം എളുപ്പത്തിൽ വിഘടിപ്പിക്കാനും ദഹിക്കാനും സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കാനും നാരങ്ങാ വെള്ളം നല്ലതാണ്. ഇത് വയർ വീർക്കുന്നത് (bloating) കുറയ്ക്കുന്നു. കൂടാതെ കൊഴുപ്പ് കുറയ്ക്കാനും അമിതമായി വയറ് നിറഞ്ഞ അവസ്ഥ കുറയ്ക്കാനും നല്ലതാണ്.

കൂടാതെ നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്ജനില നൽകാനും സഹായിക്കും. കട്ടിയുള്ള നോൺവെജ്ജ് ഭക്ഷണങ്ങൾ കഴിച്ചാലും ക്ഷീണം തോന്നില്ല. നിർജ്ജലീകരണം തടയാനും ഇത് സഹായിക്കും.

എങ്കിലും സ്ഥിരമായി നാരങ്ങാ വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലതാനും. അമിതമായ അളവിൽ നാരങ്ങാ വെള്ളം കുടിച്ചാൽ അസിഡിറ്റി, വയറുവേദന, ഓക്കാനം, വായ്പുണ്ണ് എന്നിവ ഉണ്ടാകാം. നാരങ്ങയുടെ ആസിഡ് പല്ലിന്റെ ഇനാമലിനെ ദോഷകരമായി ബാധിക്കാം, അതിനാൽ കുടിച്ച ശേഷം വായ കഴുകുന്നത് നല്ലതാണ്.ഉചിതമായ അളവിൽ, മിതമായി കഴിച്ചാൽ നാരങ്ങാവെള്ളം നിങ്ങളുടെ ആരോഗ്യത്തിന് വലിയ ഗുണങ്ങൾ നൽകും.

Health Benefits of Lime juice after meals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|'സ്വപ്ന ബജറ്റല്ല, യാഥാർഥ്യ ബോധമുള്ളത്'; ന്യൂ നോര്‍മല്‍ കേരളമെന്ന് ധനമന്ത്രി

സ്വപ്‌ന ബജറ്റല്ല, പറയുന്നത് ചെയ്യുന്ന ബജറ്റ്, ആര്‍ആര്‍ടിഎസ് കൊച്ചി മെട്രോയുടെ പാളത്തിലൂടെയും ഓടും; കെ എന്‍ ബാലഗോപാല്‍

പാലക്കാട്ടെ ട്വന്റി 20 യിലും കൂട്ടരാജി; എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധം

ബജറ്റിൽ പ്രതീക്ഷയോടെ കേരളം; അജിത് പവാറിന് വിട; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊളംബിയയില്‍ വിമാനാപകടം; 15 പേര്‍ മരിച്ചു

SCROLL FOR NEXT