ന്യൂഇയര്‍ റെസൊല്യൂഷൽ പിടിഐ
Health

എടുത്താല്‍ പൊങ്ങാത്ത ന്യൂഇയര്‍ റെസൊല്യൂഷൽ, ആദ്യത്തെ ആവേശം പിന്നീട് ഉണ്ടാകില്ല, പരീക്ഷിക്കാം ഈ ടെക്നിക്കുകള്‍

പുതുവർഷത്തിൽ മാനസികമായും ശാരീരികമായും മെച്ചപ്പെടുന്നതിന് ചില ടെക്‌നിക്കുകള്‍ പരീക്ഷിച്ചു നോക്കിയാലോ?

സമകാലിക മലയാളം ഡെസ്ക്

ടുത്താൽ പൊങ്ങാത്ത ന്യൂഇയർ റെസൊല്യൂഷൻ പ്രഖ്യാപിച്ചു കൊണ്ടാണ് പുതു വർഷത്തെ പലരും വരവേൽക്കുന്നത്. എന്നാൽ ആദ്യത്തെ ആവേശം പിന്നീട് ഉണ്ടാകണമെന്നില്ല. അലസതയും സമ്മർദവും ന്യൂഇയർ റെസൊല്യൂഷൻ പാളിപ്പോകാൻ പ്രധാന ഘടകമാണ്. പ്രായോഗികമായ കാര്യങ്ങളിലൂടെ സ്വയം നവീകരിക്കുന്നത് ന്യൂഇയർ റസല്യൂഷനിൽ നമ്മെ ഉറപ്പിച്ച് നിർത്തും. പുതുവർഷത്തിൽ മാനസികമായും ശാരീരികമായും മെച്ചപ്പെടുന്നതിന് ചില ടെക്‌നിക്കുകള്‍ പരീക്ഷിച്ചു നോക്കിയാലോ?

മാനസികാരോഗ്യത്തിന് മുൻഗണന നൽകുക- ദിവസവും നിങ്ങൾക്ക് സന്തോഷവും വിശ്രമവും നൽകുന്ന ധ്യാനം, സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകൾ ശീലമാക്കുക.

നന്നായി വെള്ളം കുടിക്കുക- ശരീരത്തിൽ ജലാംശം ഉണ്ടാവേണ്ടത് വളരെ പ്രധാനമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്ന് ഉറപ്പു വരുത്തുക. പുറത്തുപോകുമ്പോൾ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക.

നല്ല ഭക്ഷണം കഴിക്കാം- പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുകയും അത് മുൻകൂട്ടി തീരുമാനിക്കുകയും ചെയ്യുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കാൻ ഭക്ഷണം തയ്യാറാക്കുന്നത് പരിഗണിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണം സ്വയം തെയ്യാറാക്കാൻ തുടങ്ങിയാൽ ജങ് ഫുഡ് ഒഴിവാക്കാൻ സാധിക്കും.

പതിവായി വ്യായാമം- നിങ്ങൾക്ക് ചെയ്യാൻ ഇഷ്ടമുള്ള വ്യായാമം തെരഞ്ഞെടുക്കുക എന്നാതാണ് ആദ്യ ഘട്ടം. നടത്തം, നൃത്തം, യോഗ എന്തുമാകട്ടെ. അത് ദിവസവും ചെയ്യുക.

ചെറിയ വിജയങ്ങളും ആഘോഷിക്കുക; എത്ര ചെറുതാണെങ്കിൽ നേട്ടങ്ങളിൽ സന്തോഷിക്കുക, അത് ആഘോഷിക്കുക. നിങ്ങളുടെ നേട്ടങ്ങൾ നിങ്ങൾ തന്നെ മനസിലാക്കുന്നത് വലിയ പ്രചോദനം നൽകും.

തോൽവികളിൽ നിന്ന് പഠിക്കുക; തോൽവി എന്നത് സ്വാഭാവിക കാര്യമാണെന്ന് മനസിലാക്കുക. തോൽക്കുമ്പോൾ ദുഖിച്ചിരിക്കാതെ തോൽവിയെ അവസരമായി കണ്ട് അതിൽ നിന്നും പാഠം ഉൾകൊണ്ട് സ്വയം നവീകരിക്കുക.

പുത്തൻ തീരുമാനങ്ങൽ ദിനചര്യയാക്കുക; ന്യൂഇയർ റെസൊല്യൂനെ നിങ്ങളുടെ ദിനചര്യയുടെ ഭാ​ഗമാക്കുക. നിങ്ങളുടെ ജീവിതശൈലിയിൽ അവ എത്രത്തോളം യോജിക്കുന്നുവോ അത്ര എളുപ്പമായിരിക്കും അവ നിലനിൽക്കുന്നത്.

വിജയം മനസിൽ ദൃശ്യവൽക്കരിക്കുക; നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെ കുറിച്ച് ഒരു ചിത്രം മനസിൽ കാണുക. ശ്രദ്ധയും പ്രചോദനവും നിലനിർത്തുന്നതിനുള്ള ശക്തമായ ഉപകരണമാണ് ദൃശ്യവൽക്കരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT