How gain body weight AI Image
Health

'എന്തു കഴിച്ചിട്ടും ശരീരത്ത് പിടിക്കുന്നില്ലേ?', ആരോ​ഗ്യകരമായി വണ്ണം കൂട്ടാൻ ചില ടിപ്സ്

വണ്ണം കൂട്ടണമെങ്കിൽ പ്രോട്ടീനെ സ്നേഹിച്ചു തുടങ്ങണം, പ്രോട്ടീന്‍ ആവശ്യത്തിനു ശരീരത്തില്‍ എത്താതെ ഒരിക്കലും ഭാരം വര്‍ധിപ്പിക്കാന്‍ സാധിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ടി കുറയ്ക്കാൻ ആളുകൾ പെടാപ്പാട് പെടുമ്പോൾ മറുവശത്ത് ഒരു കൂട്ടം വണ്ണം വയ്ക്കാത്തതെന്താണെന്ന ആശങ്കയിലാണ്. എന്തു കഴിച്ചാലും വണ്ണം കൂടുന്നില്ലെന്നതാണ് ഇവരുടെ പരാതി. എങ്കിൽ ഇതാ, ആരോ​ഗ്യകരമായി ശരീരഭാരം കൂട്ടാനുള്ള ചില ടിപ്സ്.

പ്രോട്ടീന്‍

വണ്ണം കൂട്ടണമെങ്കിൽ പ്രോട്ടീനെ സ്നേഹിച്ചു തുടങ്ങണം, പ്രോട്ടീന്‍ ആവശ്യത്തിനു ശരീരത്തില്‍ എത്താതെ ഒരിക്കലും ഭാരം വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. മസില്‍ വികസിക്കാനും ഏറ്റവും ആവശ്യം പ്രോട്ടീന്‍ ചേര്‍ന്ന ആഹാരങ്ങള്‍ ആണ്.

എനര്‍ജി ഡന്‍സ് ഫുഡ്

എനര്‍ജി ഡന്‍സ് ഫുഡ് കഴിക്കുന്നത്‌ ഭാരം വര്‍ധിക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ എപ്പോഴും ഒരേതരം ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മടുപ്പ് മാറ്റാന്‍ അവയില്‍ അടിക്കടി എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തി കഴിക്കുക. നട്സ്, ഫാറ്റ് ഓയില്‍സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്

ഭാരം കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ ഒഴിവാക്കാം. പക്ഷേ, ഭാരം കൂട്ടാനോ? എങ്കില്‍ ഇവ രണ്ടും ഏറ്റവും അത്യാവശ്യം തന്നെയാണ്. കാര്‍ബോ ധാരാളം അടങ്ങിയ ആഹാരവും ഹൈ ഫാറ്റ് അടങ്ങിയ ആഹാരവും കഴിക്കുന്നത്‌ ഏറ്റവും നല്ലതാണ്.

വെയിറ്റ് ലിഫ്റ്റിങ്

മസിലുകള്‍ വികസിക്കാനും ഭാരം കൂടാനും വെയിറ്റ് ലിഫ്റ്റിങ് നല്ലതാണ്. എന്നാല്‍ ഒരു പ്രൊഫഷണല്‍ ഫിറ്റ്നസ് വിദഗ്ധന്റെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം.

ഭാരം കൂട്ടാന്‍ ഷേക്കുകള്‍

ഭാരം കൂട്ടാന്‍ സഹായിക്കുന്ന വെയിറ്റ് ഗെയിന്‍ ഷേക്കുകള്‍ ഇന്ന് ലഭ്യമാണ്. ഇത് സ്ഥിരമായി കുടിച്ചാല്‍ വണ്ണം വയ്ക്കും.

കലോറി കൂട്ടാം

കഴിക്കുന്ന ആഹാരത്തിന്റെ അളവ് കൂടുമ്പോള്‍ കാലറിയും വര്‍ധിക്കും. ഭാരം കൂട്ടാന്‍ കാലറി കൂടിയ ആഹാരം കഴിക്കാം.

Health way to gain body weight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

'ബീഫ് ഇഷ്ടമാണോ?'; ഖലീഫ താരം മാളവികയോട് യൂട്യൂബര്‍; മൊത്തം മലയാളികളെ നാറ്റിക്കാന്‍ ഇതുപോലെ ഒരുത്തന്‍ മതി!

കോതമംഗലം എംഎ കോളജിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി; പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് മാനേജ്‌മെന്റ്

ഗുരുവായൂര്‍ ഇല്ലംനിറ ഭക്തിസാന്ദ്രം; ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

ഓണം അടിച്ചു പൊളിക്കാം; ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍