workout tips Pinterest
Health

ദിവസങ്ങൾ കൊണ്ട് തടി കുറയ്ക്കാം! വീണു പോകരുത്, ശാസ്ത്രീയമായി വ്യായാമം ചെയ്യേണ്ടതെങ്ങനെ

ശരീരഭാരം കുറയ്ക്കുന്നതിന് നോൺ വെജ് ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതില്ല.

സമകാലിക മലയാളം ഡെസ്ക്

രീരഭാരം നിയന്ത്രിക്കുന്നതിന് പല വ്യായാമമുറകളും പരീക്ഷിക്കാറുണ്ട്. അത് ചിലപ്പോൾ ശാസ്ത്രീയമോ ആരോഗ്യപരമോ ആയിരിക്കണമെന്നില്ല. വ്യായാമങ്ങൾ ആരോഗ്യപരമാകണമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ആവേശം ആപത്ത്

ശരീരഭാരം നിയന്ത്രിക്കുക എന്ന സാവകാശം സംഭവിക്കുന്ന ഒന്നാണ്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ശരീരഭാരം വലിയരീതിയിൽ കുറയ്ക്കാമെന്ന പരസ്യവാചകങ്ങൾ വിശ്വസിക്കുന്നത് കൂടുതൽ അപകടമുണ്ടാക്കും. കാരണം ഓരോരുത്തരുടെയും ശരീര പ്രകൃതി വ്യത്യസ്തമാണ്. അതിനാൽ ഓരോരുത്തരുടെയും ആരോ​ഗ്യാവസ്ഥയ്ക്ക് അനുസരിച്ചുള്ള വർക്ക്ഔട്ടുകളാണ് പിന്തുടരേണ്ടത്. തിടുക്കപ്പെട്ട് കഠിന മുറകള്‍ ചെയ്യുന്നത് പരിക്കുകൾക്ക് ഇടയാക്കും. ഇത് രോ​ഗപ്രതിരോധ ശേഷിയെ തന്നെ ബാധിക്കാം.

ഉചിതമായ വ്യായാമം

ജിമ്മിലെ വർക്ക്ഔട്ട്, നീന്തൽ, സൈക്ലിങ്, നടത്തം അങ്ങനെ പല രീതിയിൽ വ്യായാമം ചെയ്യാം. ശരീരത്തിന് യുക്തമായത് തിരഞ്ഞെടുത്ത് സ്ഥിരമായി പിന്തുടരുകയാണ് പ്രധാനം. അതിനായി ദിവസവും ഒരു നിശ്ചിത സമയം നീക്കിവയ്ക്കാം.

ഭക്ഷണക്രമം

ശരീരഭാരം കുറയ്ക്കുന്നതിന് നോൺ വെജ് ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതില്ല. ഇറച്ചി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ ബലം വർധിക്കാൻ സഹായിക്കും.

ഡോക്ടറെ കാണണം

അമിതവണ്ണമുള്ളവർ അല്ലെങ്കിൽ ശാരീരിക പ്രശ്നങ്ങളുള്ളവർ വർക്ക്ഔട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് ഡോക്ടറുടെയും ട്രെയിനറുടെയും മാർ​ഗനിർദേശങ്ങൾ നിർബന്ധമായും പിൻതുടരേണ്ടതുണ്ട്.

ഭക്ഷണവും വ്യായാമവും

വ്യായാമം ചെയ്യുന്നതിന് മുൻപ് പ്രീ വര്‍ക്ക് ഔട്ട് മീല്‍സ് കഴിക്കാം. എന്നാല്‍ വയറുനിറയെ കഴിച്ചയുടന്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ല. വ്യായാമത്തിനിടെ ആവശ്യാനുസരണം വെള്ളമോ ജ്യൂസോ കുടിക്കാവുന്നതാണ്.

വാം അപ്പ് മുഖ്യം

വ്യായാമത്തിന് മുൻപ് ശരീരത്തെ പാകപ്പെടുത്താൻ വാം അപ്പ് ചെയ്യേണ്ടത് പ്രധാനമാണ്. കുറഞ്ഞത് 10 മിനിറ്റ് വാം അപ്പിന് ശേഷം വർക്ക്ഔട്ടിലേക്ക് കടക്കുന്നതാണ് ഉചിതം. പൊടുന്നനെ ഭാരം ഉയർത്തുകയോ കഠിന വ്യായാമങ്ങൾ ചെയ്യുകയോ ചെയ്യുന്നത് പരിക്കുണ്ടാകാൻ കാരണമാകും. ശരീരത്തെ വഴക്കിയ ശേഷം പടിപടിയായി മാത്രം ഭാരം ഉയർത്തുന്നതാണ് നല്ലത്.

പോഷണം ഉറപ്പുവരുത്തണം

ശരീര ഭാരം കുറയുന്നതിനനുസരിച്ച് ശരീരത്തിലെ പോഷക ഘടകങ്ങളിലും കുറവുവരാം. അതിനാല്‍ എല്ലാ പോഷകങ്ങളും ഉറപ്പുവരുത്താന്‍ വര്‍ക്കൗട്ടില്‍ ഏര്‍പ്പെടുന്നവര്‍ സമീകൃതാഹാരം ഉറപ്പുവരുത്തണം. ഇതിനായി ഡയറ്റീഷ്യന്റെ ഉപദേശങ്ങള്‍ സ്വീകരിക്കാം.

Workout Tips: Healthiest way to practice workout

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: അമരാവതി ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

ചത്താ പച്ചയ്ക്ക് ശേഷം അര്‍ജുനും റോഷനും; നായിക ഗൗരി കിഷന്‍; മിസ്റ്ററി ത്രില്ലറുമായി യുവനിര

ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ തിരോധാനം: കോഴിക്കോട് സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ദൈവതുല്യന്‍ മമ്മൂക്കയ്ക്കും പിഷാരടിയ്ക്കും നന്ദി; നേരം നോക്കാതെ ഓടി അരികിലെത്തിയ ഡോക്ടര്‍മാരും നഴ്‌സുമാരും: കണ്ണന്‍ സാഗര്‍

'പൈസ കൊടുത്തിട്ട് പോയാൽ മതി':ഫാൻസി നമ്പർ ലേലത്തിൽ 5 ലക്ഷത്തിന്റെ 'ഷോ'; ഇനി പണമടച്ചില്ലെങ്കിൽ നടപടിയെന്ന് ഹൈക്കോടതി

SCROLL FOR NEXT