Alcohol പ്രതീകാത്മക ചിത്രം
Health

ആറ് മാസം മദ്യപാനം ഉപേക്ഷിച്ചാല്‍, ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും?

സ്ഥിര മദ്യപാനികൾ മദ്യം ഉപേക്ഷിക്കുമ്പോൾ തുടക്കത്തിൽ ഉത്‌കണ്‌ഠ, ഉറക്കത്തകരാർ, നിർജലീകരണം, ദേഷ്യം എന്നിങ്ങനെ നേരിട്ടേക്കാം.

സമകാലിക മലയാളം ഡെസ്ക്

ദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം. ഇത് ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തെ മാത്രമല്ല, നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ബന്ധങ്ങളെയും ബാധിക്കും. സ്ഥിരമായി മദ്യപിക്കുന്നവര്‍ ആറ് മാസത്തേക്ക്‌ മദ്യം ഒഴിവാക്കിയാല്‍ ശാരീരികവും മാനസികവുമായി സംഭവിക്കുന്ന മാറ്റങ്ങള്‍ ഒന്ന്‌ പരിശോധിക്കാം.

ആറു മാസം മദ്യം ഒഴിവാക്കിയാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ വലിയ തോതിൽ പോസിറ്റീവ് മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ഥിര മദ്യപാനികൾ മദ്യം ഉപേക്ഷിക്കുമ്പോൾ തുടക്കത്തിൽ ഉത്‌കണ്‌ഠ, ഉറക്കത്തകരാർ, നിർജലീകരണം, ദേഷ്യം എന്നിങ്ങനെ നേരിട്ടേക്കാം. എന്നാൽ രണ്ടാഴ്‌ച കൊണ്ട് ഈ ലക്ഷണങ്ങളെല്ലാം മാറുന്നതാണ്.

  • കരളിന് തകരാറുകൾ പരിഹരിക്കാനും അത് പുനരുജ്ജീവിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. കൂടാതെ കരളിന്റെ പ്രവർത്തനം സാവധാനം മെച്ചപ്പെടുകയും ചെയ്യും.

  • ഊർജ്ജ നിലകൾ സ്ഥിരത കൈവരിക്കും. ഉറക്ക രീതികൾ മെച്ചപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കൂടാതെ രോ​ഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായിക്കും. ഇത് രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കും.

  • മാനസിക ക്ഷേമവും ഇതിലൂടെ വർധിക്കും. ഇത് ഉത്കണ്ഠ, വൈകാരികമായ സന്തുലിതാവസ്ഥ ലഭിക്കാനും ജോലികളിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

  • ആശയവിനിമയവും വൈകാരികവും ശാരീരികവുമായ ലഭ്യത മെച്ചപ്പെടുമ്പോൾ ബന്ധങ്ങളും മെച്ചപ്പെടുന്നു. ഒരാൾ ആറ് മാസത്തേക്ക് മദ്യം ഒഴിവാക്കുന്നത്, അത് ആ വ്യക്തിയുടെ ബലം, സ്വയം അച്ചടക്കം, ശാശ്വതവും ആരോഗ്യകരവുമായ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുള്ള കഴിവ് എന്നിവയെ പ്രതിഫലിപ്പിക്കും.

  • മദ്യം ഉപേക്ഷിക്കുന്നത് കരളിനെ ശക്തിപ്പെടുത്തുന്നു. കൂടാതെ മാനസിക വ്യക്ത വർധിക്കുന്നതോടെ ആളുകളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു. മദ്യം ഉപേക്ഷിക്കുന്നത് ഒരാളെ നന്നായി ചിന്തിക്കാനും വ്യക്തമായി ജീവിക്കാനും സഹായിക്കും.

  • കരൾ കാൻസറിന് പുറമേ മദ്യം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം, ദഹന പ്രശ്നങ്ങൾ, തലച്ചോറിന് കേടുപാടുകൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് വിഷാദം, ഉത്കണ്ഠ, വായ, തൊണ്ട, സ്തനാർബുദം പോലുള്ള മറ്റ് നിരവധി തരം കാൻസറുകൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു. മദ്യം ഉപേക്ഷിക്കുന്നത് ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

  • സ്ഥിരം മദ്യപാനികളുടെ വയറിൽ സാധാരണയിലും കവിഞ്ഞ ദഹനരസങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ വയറിന്റെ ആവരണത്തെ ക്ഷയിപ്പിക്കും. ഇവിടെ നീർക്കെട്ടും മറ്റും ഉണ്ടാകാനും മദ്യം കാരണമാകും. മദ്യപാനം നിർത്തുന്നതോടെ വയറിന്റെ ആവരണവും പതിയെ ആരോഗ്യം പുനസ്ഥാപിക്കാൻ തുടങ്ങും. നെഞ്ചെരിച്ചിൽ, വയറിൽ നിന്ന്‌ ആസിഡ്‌ വീണ്ടും കഴുത്തിലേക്ക്‌ വരുന്ന ആസിഡ്‌ റീഫ്‌ളക്‌സ്‌ എന്നിവയ്‌ക്കും ശമനം ഉണ്ടായി തുടങ്ങും.

  • കുറഞ്ഞത്‌ 30 ദിവസത്തേക്ക്‌ മദ്യം ഒഴിവാക്കിയാൽ കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും അർബുദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ തോതും കുറയുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Here’s what happens when you give up alcohol for six months.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT