Cucumber, heat waves Pinterest
Health

ചുട്ടുപ്പൊള്ളുന്ന ചൂട്, അകം തണുപ്പിക്കാൻ ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ

പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് കരിക്കിൻ വെള്ളം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മിതമായ ചൂടും നിർജലീകരണവും മൂലമുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ കൂടിവരികയാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും അകം തണുപ്പിക്കുന്നതിനും ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്താം.

കുക്കുമ്പർ

ഏതാണ്ട് 95 ശതമാനവും ജലാംശം അടങ്ങിയ വെള്ളരിക്ക, കക്കരിക്ക പോലുള്ളവ വേനൽക്കാലത്ത് ധാരാളം കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സു​ഗമമാക്കാനും സഹായിക്കും. സലാഡിലോ സ്മൂത്തിയിലോ ജ്യൂസ് ആക്കിയോ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

കരിക്കിൻ വെള്ളം

പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് കരിക്കിൻ വെള്ളം. കഠിനമായ ചൂടിൽ ശരീരത്തിൽ നിന്ന് നഷ്ടമാകുന്ന പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തിൽ ക്ഷീണം അകറ്റി, ശരീരത്തിന് ഊർജ്ജം പകരാനും ജലാംശം നിലനിർത്താനും ഇത് സഹായിക്കും.

പുതിന

ഭക്ഷണത്തിന് രുചിയും മണവും നൽകാൻ മാത്രമല്ല, ശരീരത്തെ തണുപ്പിക്കാനും പുതിനയിലയ്ക്ക് പ്രത്യേക കഴിവുണ്ട്. പുതിനയില ചേർത്ത വെള്ളമോ ചായയോ കുടിക്കുന്നത് ഉന്മേഷം നൽകും. ഇതിലെ മെന്തോൾ ഘടകങ്ങൾ ശരീരത്തിലെ ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്.

തണ്ണിമത്തൻ

തണ്ണിമത്തനിലെ ഉയർന്ന ജലാംശവും ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും സൂര്യതാപം മൂലമുള്ള ചർമ്മപ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും തണ്ണിമത്തൻ മികച്ചതാണ്.

hight heat alert in kerala, Foods that should include

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

ടീം വിവരങ്ങൾ ചോ​ർത്തി; മുഹമ്മദ് റിസ്‍വാൻ, ഇമാം ഉൾ ഹഖ് എന്നിവർക്കെതിരെ അന്വേഷണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 69 lottery result

'വ്യക്തിഹത്യകള്‍ അനുവദിക്കില്ല; അധിക്ഷേപ പോസ്റ്റുകളില്‍ കര്‍ശന നടപടിക്ക് സൈബര്‍ വിഭാഗത്തിന് നിര്‍ദേശം'

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ജ്യോത്സ്യന്റെ മൊബൈൽ ഫോൺ കവർന്നു: മുൻ പൊലീസുകാരൻ പിടിയിൽ