വൃക്കയെ സംരക്ഷിക്കാൻ ദിവസവും പെരുംജീരകം, ​ഗുണങ്ങളറിയാം

നമ്മുടെ അടുക്കളകളിൽ പതിവായി കാണുന്ന ഒന്നാണ് പെരുംജീരകം.
Fennel seeds
Fennel seedsPinterest
Updated on
1 min read

മ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങിൽ ഒന്നാണ് വൃക്ക. രക്തത്തിൽ നിന്ന് പോഷകങ്ങളും അധിക ​ദ്രാവകങ്ങളും വേർതിരിച്ചെടുക്കുന്ന ജോലിയാണ് വൃക്കകളുടേത്. അതുകൊണ്ട് തന്നെ വൃക്കയുടെ ആരോ​ഗ്യം വളരെ പ്രധാനമാണ്. എന്നാൽ മോശം ജീവിതശൈലിയും ഭക്ഷണക്രമവും മൂലം വൃക്ക രോ​ഗികളുടെ എണ്ണം കേരളത്തിൽ വർധിച്ചു വരികയാണ്. വൃക്കകളുടെ സംരക്ഷണത്തിന് ഏറ്റവും എളുപ്പത്തിൽ ‍ഡയറ്റിൽ ചേർക്കാവുന്ന ഒന്നാണ് പെരുംജീരകം.

Fennel seeds
കറന്റ് പോയാൽ ഫ്രിഡ്ജ് തുറക്കരുത്, കുറച്ച് പവർകട്ട് സുരക്ഷാ ടിപ്സ്

നമ്മുടെ അടുക്കളകളിൽ പതിവായി കാണുന്ന ഒന്നാണ് പെരുംജീരകം. ഭക്ഷണത്തിന്റെ രുചിയും മണവും മെച്ചപ്പെടുത്തുന്ന ഇവയ്ക്ക് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. പെരുംജീരകത്തില്‍ സ്വാഭാവിക ഡൈയൂററ്റിക് ശരീരത്തില്‍ ഒരു ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ശരീരത്തിലെ അനാവശ്യ ദ്രാവകങ്ങളെയും വിഷവസ്തുക്കളെയും പുറന്തള്ളുകയും മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Fennel seeds
സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?

വൃക്കകളുടെ ആരോഗ്യത്തെ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് വീക്കം. തുടര്‍ച്ചയായുണ്ടാവുന്ന വീക്കം വൃക്കയുടെ തകരാറിന് കാരണമാകും. ഇത് പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങളെ വഷളാക്കും. ഇതിനെ തടയുന്ന അനിതോള്‍, ഫ്‌ലേവോനോയ്ഡുകള്‍ എന്നിവ പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വൃക്കയിലെ വീക്കം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

പെരുംജീരകത്തില്‍ അടങ്ങിയ ആന്‍റി-ഓക്സിഡന്‍റുകള്‍ വൃക്കയുടെ ഓക്‌സിഡേറ്റീവ് നാശത്തെ കുറയ്ക്കുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാര, മോശം കൊളസ്‌ട്രോള്‍, ദോഷകരമായ ഓക്സിഡേറ്റീവ് സ്‌ട്രെസ് മാര്‍ക്കറുകള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ, ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും.

Fennel seeds
‘വാട്ട് വുഡ് ഐ ലുക്ക് ലൈക്ക് ഇൻ എയ്റ്റീസ്?’; റെട്രോ ട്രെൻഡിന് പിന്നിലെ കൗതുകകരമായ മനഃശാസ്ത്രം
Fennel seeds
പനിച്ചു ഉറങ്ങുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? എന്താണ് 'ഫീവർ ഡ്രീംസ്'?
Fennel seeds
ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് സുരക്ഷിതമോ?
Summary

fennel seeds for kidney health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com