Hair fall Pexels
Health

വെറും 12 ആഴ്ചകള്‍ മതി, മുടി കൊഴിച്ചില്‍ മാറാന്‍ വീട്ടില്‍ തന്നെ പരിഹാരം

12 ആഴ്ചകള്‍ക്ക് പുതിയ മുടിയിഴകള്‍ വളര്‍ന്നു തുടങ്ങുന്നതിന് വീട്ടില്‍ തന്നെ പരിഹാരമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മുടി കൊഴിച്ചില്‍ പലരുടെയും ആത്മവിശ്വാസത്തെ തന്നെ തകര്‍ക്കുന്ന ഒന്നാണ്. എന്നാല്‍ വില കൂടിയ ഉല്‍പന്നങ്ങള്‍ക്ക് പിന്നാലെ പോയി ഇനി സമയം കളയേണ്ട. 12 ആഴ്ചകള്‍ക്ക് പുതിയ മുടിയിഴകള്‍ വളര്‍ന്നു തുടങ്ങുന്നതിന് വീട്ടില്‍ തന്നെ പരിഹാരമുണ്ട്.

കറ്റാര്‍ വാഴ

ചര്‍മസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും വീട്ടില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ചെടിയാണ് കറ്റാര്‍ വാഴ. ഇവയുടെ ജെല്ല് വേര്‍പെടുത്തിയെടുത്ത്, രാത്രി കിടക്കുന്നതിന് മുന്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇതില്‍ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ മൃതകോശങ്ങൾ തൽക്ഷണം നീക്കം ചെയ്യുകയും മുടിയും വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

റോസ്മേരിയും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം

മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒന്നാണ് റോസ്മേരി. അതുപോലെ വെളിച്ചെണ്ണയും മുടിയിഴകളുടെ ആഴത്തിലെത്തി അവയെ പോഷിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. റോസ്മേരിയുടെ അവശ്യ എണ്ണ 10 തുള്ളി, മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത്. തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം, ശേഷം ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകി കളയാം, ആഴ്ചയിൽ മൂന്ന് തവണ ഇത് ആവർത്തിക്കാം.

നെല്ലിക്കയും നാരങ്ങയും

വിറ്റാമിൻ സിയുടെ കലവറയാണ് ഇവ രണ്ടും. മാത്രമല്ല, മുടിയുടെ വളർച്ചയെ സഹായിക്കുന്ന കൊളാജൻ ഉൽപാദനവും ഇത് മെച്ചപ്പെടുത്തും. നാല് ടേബിൾസ്പൂൺ നെല്ലിക്ക പൊടിയും രണ്ട് ടേബിൾ സ്പൂൺ നാരങ്ങ നീരും അൽപം വെള്ളവും ചേർത്ത് കുഴമ്പ് പരുവത്തിൽ തലയോട്ടില്‍ പുരട്ടാം. രാത്രി മുഴുവൻ വിശ്രമിച്ച ശേഷം അടുത്ത ദിവസം രാവിലെ ഇളം ചൂടു വെള്ളത്തിൽ മുടി കഴുകി കളയാം.

ഉലുവ മാസ്ക്

താരൻ മാറാനും മുടി ആരോ​ഗ്യത്തോടെ വളരാനും ഉലുവ മാസ്ക് മികച്ചതാണ്. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉലുവ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം ഇവ നന്നായി അരച്ചു പേസ്റ്റ് പരുവത്തിൽ എടുക്കാം. ഇത് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു വയ്ക്കാം. ഇരുമ്പിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ഉലുവ. ഇത് മുടിയുടെ വളർച്ചയെ നന്നായി പ്രോത്സാഹിപ്പിക്കും.

വാഴപ്പഴം ഹെയർ മാസ്ക്

രണ്ട് പഴുത്ത വാഴപ്പഴം, ഒരു ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും വെളിച്ചെണ്ണയും തേനും എടുക്കുക. ഇവ നന്നായി അരച്ച് പേസ്റ്റ് പരുവത്തില്‍ എടുക്കാം. തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച ശേഷം ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ ഫലപ്രദമാണ്.

Home remedy for hair fall and hair growth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കവര്‍ച്ച: സിപിഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ

സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധം; കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം; കടകംപള്ളി സുരേന്ദ്രന്‍

പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്; സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന്

രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ് : പ്രവേശന പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

'റിസ്ക് എടുക്കാനില്ല'; രണ്ടാം ടെസ്റ്റിൽ ​ഗിൽ കളിക്കില്ല; ഏകദിന പരമ്പരയും നഷ്ടമാകും?

SCROLL FOR NEXT