ഫയല്‍ ചിത്രം 
Health

ഒമൈക്രോണ്‍ അപകടകാരിയല്ല, പക്ഷേ; പഠന റിപ്പോര്‍ട്ട്

ഒമൈക്രോണ്‍ ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഡെല്‍റ്റ ബാധിതരേക്കാള്‍ 45 ശതമാനം വരെ കുറവാണെന്ന്  പഠനം

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍, ഡെല്‍റ്റയെ അപേക്ഷിച്ച് അപകടകാരിയല്ലെന്ന സൂചനയുമായി പഠനം. ഒമൈക്രോണ്‍ ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഡെല്‍റ്റ ബാധിതരേക്കാള്‍ 45 ശതമാനം വരെ കുറവാണെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഡെല്‍റ്റ ബാധിതരേക്കാള്‍ ഒമൈക്രോണ്‍ ബാധിതകര്‍ ആശുപത്രിയില്‍ ചികിത്സ തേടാനുള്ള സാധ്യത 15 മുതല്‍ 20 ശതമാനം വരെ കുറവാണ്. 40 മുതല്‍ 45 ശതമാനം വരെ കുറവാണ്, ഇവരെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാനുള്ള സാധ്യതയെന്ന പഠനത്തില്‍ പറയുന്നു.

അതേസമയം തീവ്രതയിലുള്ള ഈ കുറവ് ഒമൈക്രോണ്‍ വ്യാപന ശേഷി കൊണ്ടു മറികടക്കുമെന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡെല്‍റ്റെ അപേക്ഷിച്ച് അതിവേഗമാണ് ഒമൈക്രോണ്‍ വ്യാപിക്കുന്നത്. വാക്‌സിനേഷന്‍ മൂലമുള്ള പ്രതിരോധ ശക്തിയെയും അതു വേഗത്തില്‍ മറികടക്കും. അതുകൊണ്ടുതന്നെ ഒമൈക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി തള്ളിക്കളയാനാവില്ലെന്നാണ് പഠനം പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT