art therapy Meta AI Image
Health

വെറും പടം വരയല്ല ആര്‍ട്ട് തെറാപ്പി, മാനസിക്ഷേമം മെച്ചപ്പെടുത്താന്‍ മരുന്നിനോളം ഫലം ചെയ്യും

ആശയവിനിമയവും ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ് ആർട്ട് തെറാപ്പി.

സമകാലിക മലയാളം ഡെസ്ക്

വാക്കുകൾക്കപ്പുറം ഒരു വ്യക്തിയുടെ വൈകാരിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന സൈക്കോതെറാപ്പിയുടെ ഒരു രൂപമാണ് ആർട്ട് തെറാപ്പി. ഇത് ആളുകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചിന്തകൾ, വികാരങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്ത് വ്യക്തികൾക്ക് ക്രിയാത്മകമായി പ്രകടനം കാഴ്ചവയ്ക്കാനാകുമ്പോൾ സമ്മർദവും ഉത്കണ്ഠയും കുറയുമെന്നതാണ് ആർട്ട് തെറാപ്പിയുടെ അടിസ്ഥാനം.

ആർട്ട് സൈക്കോതെറാപ്പിയിലൂടെ ഒരു വ്യക്തിയുടെ കലാപരമായ കഴിവുകളെ പരീക്ഷിക്കുക എന്നല്ല അര്‍ഥമാക്കുന്നത്. കലാസൃഷ്ടിയിലൂടെ വികാരഭരിതനാകുന്നുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. എന്നാല്‍ ആര്‍ട്ട് തെറാപ്പി ഒരിക്കലും പരമ്പരാഗത ചികിത്സയ്ക്ക് പകരമാവില്ല. അതിനൊപ്പം മാനസിക ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

‌വ്യക്തികൾ സ്വയം അവരുടെ വികാരങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമൊക്കെ കൂടുതൽ മനസ്സിലാക്കാൻ ആർട്ട് തെറാപ്പി സഹായിക്കും. വിഷാദം, പിഎസ്ടിഡി, ആസക്തി തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകൾ പരിഹരിക്കാൻ ആർട്ട് തെറാപ്പി ഉപയോഗിക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു. ദുഖം, നഷ്ടബോധം, വേർപാട് പോലെയുള്ള ജീവിതാനുഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആർട്ട് തെറാപ്പി ഫലപ്രദമാണ്.

ആശയവിനിമയവും ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ് ആർട്ട് തെറാപ്പി. വ്യക്തികൾക്ക് സ്വയം അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും ‌സാധിക്കും. ഇതുവഴി ആളുകളുടെ ആത്മാഭിമാനവും വളർത്തിയെടുക്കാനും കഴിയും.

How art therapy helps to improve mental health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, ഇറാനെ ആശങ്ക അറിയിച്ച് ഇന്ത്യ, ജി സുധാകരന്റെ വീടിന് സുരക്ഷ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും'; ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍, സുരക്ഷയൊരുക്കി പൊലീസ്

കുട്ടികളുടെ വാട്‌സ്ആപ്പ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചര്‍

Today's Rashi Phalam March 13, 2026: അപ്രതീക്ഷിത സാമ്പത്തിക നേട്ടം, പരീക്ഷയിൽ ഉന്നത വിജയം

SCROLL FOR NEXT