Psoriasis Meta AI Image
Health

വെറും തള്ളല്ല, ആയുർവേദത്തിൽ ഓട്ടോ ഇമ്മ്യൂൺ രോ​ഗങ്ങൾക്ക് ചികിത്സയുണ്ട്, വൈറൽ കുറിപ്പുമായി ഡോക്ടർ

ദീർഘകാല നീർക്കെട്ടും മാനസിക സമ്മർദവും ഓട്ടോ ഇമ്മ്യൂണൽ രോ​ഗങ്ങൾ ഇന്ധനമാകുമെന്ന് ഡോക്ടർ ഫേയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ട്ടോ ഇമ്മ്യൂൺ രോ​ഗങ്ങൾക്ക് ആയുർവേദം ഫലപ്രദമാണോ? ഈ സംശയം കാലാകാലങ്ങളായി പലർക്കുമുള്ളതാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി ആരോ​ഗ്യകരമായ കോശങ്ങളെ തെറ്റിദ്ധരിക്കുകയും സ്വയം ആക്രമിക്കുകയും ചെയ്യുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ. ഇവ പരിഹരിക്കാൻ ആയുർവേദം ദീർഘകാല അടിസ്ഥാനത്തിൽ ഫലപ്രദമാണെന്ന് വിശദീകരിക്കുകയാണ് ഡോ. ഷാബു പട്ടാമ്പി.

നിരന്തരം രക്ത ദുഷ്ടി ഉണ്ടാക്കുന്ന ഭക്ഷണ ശീലങ്ങൾ മുതൽ യോജിക്കാത്ത എണ്ണ തലയിൽ പുരട്ടിയാൽ പോലും നീർക്കെട്ടിലേക്ക് നയിക്കാം. ദീർഘകാല നീർക്കെട്ടും മാനസിക സമ്മർദവും ഓട്ടോ ഇമ്മ്യൂൺ രോ​ഗങ്ങൾ ഇന്ധനമാകുമെന്ന് ഡോക്ടർ ഫേയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു. ഇത്തരം രോഗങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്ന നീർവീക്കം നല്ലപോലെ കുറച്ച്, രസായന ഔഷധങ്ങൾ കൊണ്ട് കോശങ്ങൾക്ക് ഉണ്ടായ പരിക്കുകൾ റിപ്പയർ ചെയ്തു പഴയ പടി ആക്കുക എന്നുള്ളതാണ് ആയുർവേദ രീതിയെന്നും അദ്ദേഹം പറയുന്നു.

ഡോ. ഷാബു പട്ടാമ്പിയുടെ കുറിപ്പ്

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിൽ ആയുർവേദം ഫലപ്രദമാണ് എന്ന് എഴുതുമ്പോൾ ഒക്കെ

"അതൊക്കെ വെറുതെ തള്ളുന്നതാണ്..

ഇത്തരം രോഗങ്ങൾക്ക് ചികിത്സയെ ഇല്ല.."എന്ന്

തിരിച്ച് പറയുന്നവരെയും കാണാറുണ്ട്..

പലവിധ കാരണങ്ങളാൽ

ശരീരത്തിന്റെ പ്രതിരോധശക്തി ശരീരത്തിന്റെ തന്നെ ആരോഗ്യമുള്ള കോശങ്ങളെയും കലകളെയും അവയവങ്ങളെയും ഒക്കെ നശിപ്പിച്ച്

രോഗം ഉല്പാദിപ്പിക്കുന്ന

അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ..!

പൊതുവേ ഹൈപ്പോതൈറോഡ് അവസ്ഥ സൃഷ്ടിക്കുന്ന hashimotos thyroditis, രക്തവാതം എന്ന് വിളിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ്,

SLE അഥവാ ലൂപ്പസ്, രക്തക്കുഴലുകളെ ബാധിക്കുന്ന വാസ്കുലൈറ്റിസ്,

സോറിയാസിസ്, എന്തിന് തലയിൽ വട്ടത്തിൽ മുടികൊഴിയുന്ന അലോപ്പേഷ്യ വരെ ധാരാളം അസുഖങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ട്..

ഇത്തരം രോഗങ്ങളുടെ

അടിസ്ഥാനപരമായ പ്രശ്നം ജീവിതശൈലി തകരാറുകൾ തന്നെയാണ്..

ആയുർവേദ രീതിയിൽ പറഞ്ഞാൽ, നിരന്തരം രക്ത ദുഷ്ടി ഉണ്ടാക്കുന്ന ആഹാരങ്ങൾ പ്രത്യേകിച്ച് എല്ലാദിവസവും തൈര് അച്ചാർ എരിവ് പുളി മസാലകൾ വിരുദ്ധ ആഹാരങ്ങൾ ഒക്കെ ഒരു നിയന്ത്രണവുമില്ലാതെ ദീർഘകാലം കഴിക്കുന്നത് ശരീരത്തിൽ ഇൻഫ്ളമേഷൻ അഥവാ നീർക്കെട്ട് വരുന്ന അവസ്ഥയെ സൃഷ്ടിക്കും..

എന്തിന് ഏറെ പറയുന്നു, അസമയത്തുള്ള കുളിയും ചേരാത്ത എണ്ണ തലയിൽ തേച്ച് കുളിക്കുന്നത് പോലും അത്യന്തികമായി നീർക്കെട്ടിലേക്ക് തന്നെയാണ് നയിക്കുന്നത്..

ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് ഏതെങ്കിലും രീതിയിൽ ശരീരത്തിൽ ദീർഘകാലമായി നീർക്കെട്ട് വരുന്ന ആളുകൾ,

ദുഃഖകരമായ ഭൂതകാല അനുഭവങ്ങൾ മനസ്സിൽ പേറി ദുരിതം അനുഭവിക്കുന്നവർ കൂടി ആണെങ്കിൽ,

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്കുള്ള ഇന്ധനം അവിടെ ജ്വലിച്ചു തുടങ്ങുകയായി..

നമ്മുടെ മനസ്സ് നമ്മുടേ തന്നെ മിത്രം ആയിത്തീരുന്നതിനു പകരം, സ്വയം വെറുക്കുന്ന ഒരു ശത്രുവായി തീരുമ്പോൾ,

ശരീരവും അങ്ങനെ തന്നെ ആയിത്തീരുന്നു..

നമ്മുടെ മനസ്സ് വിചാരിക്കാതെ ഒരു ഓട്ടോ ഇമ്മ്യൂൺ രോഗവും ഉണ്ടാവുകയില്ല എന്ന് ആ അർത്ഥത്തിൽ ഉറപ്പിച്ചു പറയാനാവും..

ഈ കാരണങ്ങളെല്ലാം അത്യന്തികമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നമ്മുടെ തന്നെ പ്രതിരോധ വ്യവസ്ഥയിലാണ്..

ശരീരമാകുന്ന നമ്മുടെ വീടിനെ സംരക്ഷിക്കുന്ന

വേലി തന്നെ വിളവ് തിന്നു തുടങ്ങുമ്പോഴാണ് ഈ രീതിയിൽ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും സംഭവിച്ചു തുടങ്ങുന്നത്..

ഇമ്മ്യൂൺ സപ്രസെന്റുകളും സ്റ്റിറോയ്ഡുകളും ഒക്കെയായി രോഗം മാനേജ് ചെയ്തു കൊണ്ടുപോവുക എന്നുള്ളതാണ് ആധുനിക രീതി..

അതിനപ്പുറം രോഗത്തെ ശമിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് എന്തെങ്കിലും സാധ്യത അന്വേഷിക്കുമ്പോൾ ആണ് ആയുർവേദം പ്രസക്തമായി വരുന്നത്..

ഇത്തരം രോഗങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്ന നീർ വീക്കം നല്ലപോലെ കുറച്ച്, രസായന ഔഷധങ്ങൾ കൊണ്ട് കോശങ്ങൾക്ക് ഉണ്ടായ പരിക്കുകൾ റിപ്പയർ ചെയ്തു പഴയ പടി ആക്കുക എന്നുള്ളതാണ് ആയുർവേദ രീതി..

അത് അത്ര എളുപ്പമുള്ളതല്ല എന്നത് സത്യമാണെങ്കിലും,

ദീർഘകാല പദ്ധതികളോടെ ചികിത്സിക്കുകയാണെങ്കിൽ പ്രത്യേകിച്ച് രോഗാവസ്ഥ ഏറെ പഴകിയത് അല്ലെങ്കിൽ

രോഗമുക്തി ഉറപ്പുവരുത്താൻ പറ്റും..

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിലേക്ക് നയിച്ച കാരണ ഘടകങ്ങളെ ഇല്ലാതാക്കുമ്പോൾ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ..

വൈകാരിക സംഘർഷങ്ങൾ അഗ്നി പോലെ ആഞ്ഞ് കത്തുന്ന മനസ്സിനെ,

ഉയർന്ന ബോധതലത്തിലേക്ക് ഉയർത്തുന്ന ധ്യാനവും ധാരണയും ഇതിന് കൂടിയ കഴിയു..

അങ്ങനെ

പതിയെ നമ്മൾ നമ്മളുടെ

ആന്തരികതയെ തന്നെ തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ ഓട്ടോ ഇമ്മ്യൂൺ

രോഗങ്ങളും പിൻവാങ്ങി തുടങ്ങും..

ശരീരവും മനസ്സും ആത്മബോധവും ശരിയായ സമീകരണത്തിൽ എത്തുമ്പോൾ പതിയെ രോഗവിമുക്തി സംഭവിക്കും..

ചുരുക്കി പറഞ്ഞാൽ വളരെ ഹോളിസ്റ്റിക്കായ ചികിത്സാ പദ്ധതി കൊണ്ട് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ..

ആയുർവേദം ഇത്തരം രോഗങ്ങളിൽ ഏറെ ഫലപ്രദമാകുന്നതിന്റെ കാരണം വേറെ അന്വേഷിക്കേണ്ടതില്ല..

അത് മന്ത്രമോ തന്ത്രമോ ഒന്നുമല്ല,

ആയുർവേദത്തിലെ ശാസ്ത്രീയമായ സമീപനത്തിന്റെ വിജയം മാത്രമാണത്..

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ പിടിപെടുമ്പോൾ

ആയുർവേദത്തിന്റെ സാധ്യതകൾ കൂടി തേടണം എന്ന് പറയാനുള്ള കാരണവും ഇതുതന്നെയാണ്...

നമ്മൾ എല്ലാ അർത്ഥത്തിലും നമ്മളെ തിരുത്തുമ്പോൾ മാത്രമേ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും മാറുകയുള്ളൂ..

🥰❤️🥰

Dr. Shabu

How Ayurveda treats Autoimmune diseases. Facebook post by Dr. Shabu Pattambi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

അനാവശ്യ മൊബൈൽ ഉപയോഗം, ഇന്ത്യയിൽ കുട്ടികൾക്കിടയിൽ ഏകാഗ്രതയും ശ്രദ്ധയും കുറയുന്നു

സഞ്ജുവിന് എന്തിനാണ് പിന്തുണ നൽകിയത് ? മനസ്സ് തുറന്ന് ഗൗതം ഗംഭീർ

മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

16 വയസിന് ഇളയത്, കല്യാണത്തിന് ഓടി നടന്നവൾ; കുഞ്ഞനിയത്തിയുടെ തോളിൽ ചാഞ്ഞ് രശ്മിക

SCROLL FOR NEXT