MORNING TEA, caffeine Pinterest
Health

രാവിലെ ചായ കുടിക്കാതെ ടോയിലറ്റിൽ പോകാൻ ബുദ്ധിമുട്ടാണോ? ഭാവിയിൽ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

കാപ്പി, ചായ എന്നിവയിലെ കഫീൻ കുടലിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാവിലെ ഒരു ചായ അല്ലെങ്കിൽ കാപ്പി കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് മിക്കയാളുകളും. ചിലർക്ക് പ്രഭാതകൃത്യങ്ങൾ തുടങ്ങാൻ ഇത് കൂടിയേ തീരൂ. രാവിലെ ചായ കുടിക്കാതെ ടൊയിലറ്റിൽ പോകാൻ പോലുമാകില്ല. ഒറ്റ നോട്ടത്തിൽ ഇത് നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും ഭാവിയിൽ ഈ ശീലം ചില കുഴപ്പങ്ങൾ ഉണ്ടാക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ അഭിപ്രായം.

കാപ്പി, ചായ എന്നിവയിലെ കഫീൻ കുടലിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. അതുകൊണ്ട് തന്നെ മലവിസര്‍ജനം വളരെ പെട്ടന്ന് നടക്കും. അതാണ് രാവിലെ കാപ്പിയോ ചായയോ കുടിച്ചാലുടന്‍ ടോയ്ലറ്റില്‍ പോകാനുള്ള തോന്നല്‍ വരുന്നത്. എന്നാൽ മലമൂത്ര വിസർജനത്തിനായി കഫീനെ ദീർഘകാലം ആശ്രയിക്കുന്നത് നമ്മുടെ കുടലിനെ മടിയനാക്കും. പിന്നീട് ഈ പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ കഫീൻ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥ ഉണ്ടാകും.

ദിവസവും ഒരേ സമയം ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കാൻ സഹായിക്കും. കൂടാതെ രാവിലെ ചായയ്ക്കും കാപ്പിക്കും പകരം ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കാം. ഭക്ഷ്യനാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ദഹനത്തെ മികച്ചതാക്കും. ഇത് വയറിന്റെ ആരോ​ഗ്യത്തിന് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. ഒപ്പം കഫീന്‍റെ സഹായമില്ലാതെ മലവിസർജനം നടത്താൻ കുടലിനെ പരിശീലിപ്പിക്കുക. ദഹനം സുഗമമാക്കാന്‍ അതു തന്നെ നല്ലമാര്‍ഗം.

അമിതമായ കഫീൻ നിർജലീകരണം, അസിഡിറ്റി, ഉറക്കക്കുറവ് എന്നിവയിലേക്കും നയിച്ചേക്കാം. ഇവയെല്ലാം ദഹനം മെച്ചപ്പെടുത്തുന്നതിനുപകരം അത് വഷളാക്കാനും കാരണമാകും. കൂടാതെ ഇത് മലബന്ധത്തിനും വഴിവെയ്ക്കും. കഫീൻ ആമാശയത്തിലെ ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുകയും തുടര്‍ന്ന് നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.

How caffine affects digestive system, caffeine and bowel movements

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

എണ്ണവില 92 ഡോളറിലേക്ക്, മൂന്നാം ദിവസവും ഇടിഞ്ഞ് ഓഹരി വിപണി; യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും തിരിച്ചടി

'സ്‌പൈഡര്‍' സിനിമ പ്രചോദനം, ആദ്യത്തെ പ്ലാന്‍ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍; കൃത്യത്തിന് ശേഷം തട്ടുകടയില്‍ നിന്നും ആഘോഷപൂര്‍വം 'ഡിന്നര്‍'

ഗുരുവായൂരപ്പന്റെ തിരുനടയിൽ സ്കോട്ടിഷ് എംപിക്ക് വരണമാല്യം ചാർത്തി മലയാളി മങ്ക; പത്തുവർഷത്തെ കാത്തിരിപ്പിന് സാഫല്യം

ആറ് വിക്കറ്റ് അകലെ ജയം; ഗാലെയില്‍ കളി പിടിക്കാന്‍ ഗില്ലും സംഘവും, മഴ വില്ലനാകുമോ?