Health

തുടക്കം തൊണ്ടവേദനയില്‍, ജലദോഷം മുളയിലേ നുള്ളാന്‍ വഴിയുണ്ട്...

ജലദോഷത്തിന് മുന്‍പേ വരുന്ന സൂചനകള്‍ നിസാരമാക്കരുത്

സമകാലിക മലയാളം ഡെസ്ക്

തൊണ്ടയ്ക്ക് ഒരു കരകരപ്പ്, ശരീരമൊക്കെ നൊമ്പരപ്പെടുന്നു... ജലദോഷത്തിന് മുന്‍പേ വരുന്ന ഈ സൂചനകള്‍ നിസാരമാക്കരുത്. ജലദോഷത്തെ മുളയിലേ നുള്ളാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വിറ്റാമിന്‍ സി

ജലദോഷത്തിന്‍റെ സൂചനകള്‍ കിട്ടിയാല്‍ ആദ്യം ചെയ്യേണ്ടത് പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണം ഈ സമയത്ത് കഴിക്കണം. വിറ്റാമിന്‍ സി ജലദോഷത്തിന്‍റെ ലക്ഷണങ്ങള്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും.

സ്ട്രസ് പഴങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, കിവി തുടങ്ങിയവയാണ് വിറ്റാമിന്‍ സി യുടെ പ്രധാന ഉറവിടങ്ങള്‍.

സിങ്കും പ്രോബയോട്ടിക്സും

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ ജലദോഷം 50 ശതമാനം വരെ കുറയ്ക്കും. കൂടാതെ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിച്ച് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുക. ഇത് ജലദോഷം 27 ശതമാനം കുറയ്ക്കാന്‍ സഹായിക്കും.

തേന്‍

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം തൊണ്ട വേദന ഒഴിവാക്കാന്‍ അല്‍പം തേന്‍ കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റി-മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആവി പിടിക്കുന്നത് കഫം ഉരുകി പോകാനും സഹായിക്കും.

വെള്ളം, ഉറക്കം

എട്ട് മുതല്‍ 9 ഗ്ലാസ് വരെ വെള്ളം ഒരു ദിവസം കുടിക്കാന്‍ ശ്രമിക്കുക. കൂടാതെ ഏഴ് മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാനും ശ്രമിക്കുക. ഇത് നിങ്ങളുടെ പ്രതിരോധശേഷിയെ അണുബാധയോട് പൊരുതാന്‍ സഹായിക്കും.

സമ്പര്‍ക്കം ഒഴിവാക്കുക

ജലദോഷം പിടിപ്പെട്ടിരിക്കുന്ന സമയം ആളുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതാണ് നല്ലത്. ഇത് അണുബാധ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കും. ജലദോഷമുള്ളപ്പോഴും ചെറിയ തോതില്‍ വ്യായാമം ചെയ്യാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT