chakkarakolli Screenshort
Health

മധുരക്കൊതി ഇല്ലാതാക്കാൻ 'ചക്കരക്കൊല്ലി'; അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

ഇവയുടെ ഇല ചവച്ചിറക്കിയാല്‍ അല്‍പ നേരത്തേക്ക് മധുരം അറിയാന്‍ സാധിക്കില്ല.

സമകാലിക മലയാളം ഡെസ്ക്

ധുരം ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. എന്നാൽ മധുരത്തോടുള്ള 'കൊതി' പ്രമേഹം ഉൾപ്പെടെ നിരവധി രോ​ഗങ്ങളെ വിളിച്ചുവരുത്തും. മധുരത്തോടുള്ള അമിത ആസക്തി കുറയ്ക്കാന്‍ പ്രകൃതിയില്‍ തന്നെ ഒരു പരിഹാരമുണ്ട്. ഉഷ്ണമേഖലാ കാടുകളില്‍ കാണപ്പെടുന്ന ഔഷധ സസ്യമായ 'ഗുര്‍മര്‍', കേരളത്തില്‍ 'ചക്കരക്കൊല്ലി'യെന്നും വിളിക്കും.

ഇവയുടെ ഇല ചവച്ചിറക്കിയാല്‍ അല്‍പ നേരത്തേക്ക് മധുരം അറിയാന്‍ സാധിക്കില്ല. ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ വനമേഖലകളില്‍ ഇവ കാണപ്പെടുന്നു. ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഔഷധച്ചെടിയാണ് ചക്കരക്കൊല്ലി, മധുരത്തോടുള്ള ആസക്തിയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും ഇത് സഹായിക്കും.

ചക്കരക്കൊല്ലിയുടെ ഇലകളില്‍ അടങ്ങിയ ജിംനെമിക് ആസിഡ്, നാവിലെ മധുര രുചി റിസപ്റ്ററുകളെ താല്‍ക്കാലികമായി തടയുന്നതാണ് മധുരം അരുചിയായി തോന്നാനുള്ള കാരണം. ഇവയുടെ ഇല ചവച്ചിറക്കിയ ശേഷം മധുരം കഴിച്ചാല്‍ അവയോടെ ആസക്തി കുറയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കൂടാതെ ഇതില്‍ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടലിന് പഞ്ചസാര ആഗിരണം ചെയ്യാനുള്ള കഴിവു കുറച്ചു കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ ഇത് ഗുണകരമാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

How Gurmar (chakkarakolli) helps to reduce sugar cravings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം; ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്

ഹോര്‍മൂസ് കടലിടുക്ക് കടന്ന് എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍, ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇൻഡെയ്ൻ സിലിണ്ടറുകൾ വാട്ട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍; ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

SCROLL FOR NEXT