Eggs  Meta AI Image
Health

ഒരു ദിവസം എത്ര പ്രോട്ടീൻ കഴിക്കണം?

മുതിർന്ന ഒരാൾക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീൻ ആണ് ഡയറ്ററി അലവൻസ് ശുപാർശ ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

രീരത്തിൽ ഏറ്റവും ആവശ്യമായ മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. ഇത് ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തേണ്ടതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും പേശികളുടെ ബലത്തിനും പ്രധാനമാണ്. എന്നാൽ പ്രോട്ടീന്റെ അളവു കൂടിയാൽ വൃക്കയുടെ പ്രവർത്തനത്തെ താറുമാറാക്കുക, തുടങ്ങി നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതുകൊണ്ട് പ്രോട്ടീന്റെ അളവു കൃത്യമായി ശരീരത്തിൽ നിലനിർത്തേണ്ടത് പ്രധാനമാണ്.

പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ എത്രട്ടോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്. മുതിർന്ന ഒരാൾക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീൻ ആണ് ഡയറ്ററി അലവൻസ് ശുപാർശ ചെയ്യുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെ പ്രായമായ കുട്ടികള്‍ക്ക് ദിവസവും 13 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. കൗമാരക്കാരായ പെണ്‍കുട്ടികൾക്ക് 46 ഗ്രാമും ആണ്‍കുട്ടികൾക്ക് 52 ഗ്രാം പ്രോട്ടീനുമാണ് ദിവസവും നൽകേണ്ടത്.

കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതനുസരിച്ചും പ്രോട്ടീന്‍ അകത്തേക്ക് എടുക്കേണ്ട അളവില്‍ വ്യത്യാസം വരും. കായിക രം​ഗത്തുള്ളവർ തങ്ങളുടെ ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 1.2 മുതല്‍ 2.0 ഗ്രാം വരെ പ്രോട്ടീൻ സ്വീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍, കുട്ടിയുടെ വളര്‍ച്ച അനുസരിച്ച് 25 ഗ്രാം അധിക പ്രോട്ടീന്‍ കഴിക്കണം.

പ്രോട്ടീൻ കഴിക്കാൻ നല്ല സമയം

മാംസം, മീന്‍, മുട്ട, പാല്‍, ബീന്‍സ്, നട്‌സ്, വിത്തുകള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ കരുത്തിനും വളർച്ചയ്ക്കും വ്യായാമം ചെയ്ത ശേഷം 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ പ്രോട്ടീൻ കഴിക്കുന്നത് ആരോ​ഗ്യകരമാണ്. കായകരം​ഗത്തുള്ളവർക്കും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ രീതി ​ഗുണം ചെയ്യും.

How much protein should eat daily

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സവാരി..ഗിരി..ഗിരി'..; ഇനി യാത്ര തുടങ്ങാം; പണം പേഴ്‌സില്‍ തന്നെ; സ്ത്രീയാത്രകള്‍ക്ക് ഇന്ന് തുടക്കം

1, 2, 3, 4, 5, 6, 7... ​ഗോൾ!!! 'ജർമൻ പവർഹൗസിന്റെ' ​കൂട്ട ആക്രമണം; ​ഗോളടി മേളത്തിൽ 'ക്യുറസാവ് കോട്ട' തവിടുപൊടി

'ഞാനൊരു സാധാരണ ഡ്രൈവറാണ്'; ഷീല ബസ് ഓടിക്കുക ചരിത്രത്തിലേക്ക്; യാത്രയില്‍ മുഖ്യമന്ത്രിയും

നാളെ മുതല്‍ മഴയ്ക്ക് ശമനം; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weekly horoscope (June 14- June 20, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT