Skin Care Pexels
Health

ചര്‍മത്തിന്‍റെ തരം അനുസരിച്ച് ക്ലെന്‍സര്‍ വാങ്ങാം, മുഖം കഴുകുന്നതിനും കണക്കുണ്ട്

മുഖം അമിതമായി കഴുകുന്നതിലൂടെയോ കഠിനമായ സ്‌ക്രബുകൾ അല്ലെങ്കിൽ എക്സ്ഫോളിയന്റുകൾ ഉപയോഗിക്കുന്നതിലൂടെയോ ഈ സംരക്ഷണ കവചം നശിച്ചു പോകുന്നു.

സമകാലിക മലയാളം ഡെസ്ക്

ടിക്കടിയുള്ള മുഖം കഴുകലാണ് ഏറ്റവും സാധാരണമായ സ്‌കിന്‍കെയര്‍ അബദ്ധം. പൊടിയും എണ്ണമയവും മേക്കപ്പുമൊക്കെ നീക്കം ചെയ്യാന്‍ മുഖം കഴുകുക എന്നത് പ്രധാനമാണ്. എന്നാല്‍ പല ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് മുഖം അമിതമായി കഴുകുന്നത് ഗുണത്തെക്കാള്‍ ദോഷം ചെയ്യാം.

ചര്‍മത്തിന് പ്രകൃതിദത്തമായ ഒരു സംരക്ഷണ കവചമുണ്ട്. ചര്‍മകോശങ്ങളും എണ്ണമയവും ചേര്‍ന്ന ഈ കവചമാണ് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ദോഷകരമായ ബാക്ടീരിയകളെ ഉള്ളിലേക്ക് കടത്തിവിടുന്നതു തടയാനും സഹായിക്കുന്നത്. എന്നാല്‍ മുഖം അമിതമായി കഴുകുന്നതിലൂടെയോ കഠിനമായ സ്‌ക്രബുകൾ അല്ലെങ്കിൽ എക്സ്ഫോളിയന്റുകൾ ഉപയോഗിക്കുന്നതിലൂടെയോ ഈ സംരക്ഷണ കവചം നശിച്ചു പോകുന്നു.

ഇത് ചര്‍മത്തില്‍ വരള്‍ച്ച, സെന്‍സിറ്റീവ്, വീക്കം, കാലക്രമേണ മുഖക്കുരു എന്നിവയ്ക്ക് കാരണമാകും. ചർമത്തിന് വേണ്ടത് സന്തുലിതാവസ്ഥയാണ്. അമിതമായി കഴുകുന്നത് ചർമത്തെ ആശയക്കുഴപ്പത്തിലാക്കുകയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന എണ്ണയ്ക്ക് പകരം കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്നതിനും ഇത് കാരണമായേക്കാം. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടിഞ്ഞു പോകാനും പൊട്ടലുകള്‍ ഉണ്ടാകാനും കാരണമാകുന്നു.

മുഖം എത്ര തവണ കഴുകണം

ദിവസത്തില്‍ രണ്ടു തവണ കഴുകുന്നതാണ് അനുയോജ്യം. രാവിലെ ചർമത്തിന് പുതുജീവൻ നൽകാനും വൈകുന്നേരം മേക്കപ്പും അഴുക്കും നീക്കം ചെയ്യുന്നതിനും. വര്‍ക്ക്ഔട്ട് അല്ലെങ്കില്‍ പുറത്തു പോവുകയോ ചെയ്ത് വിയര്‍ക്കുകയാണെങ്കില്‍ മൃദുവായി ക്ലെൻസിങ് ചെയ്യുന്നതു കൊണ്ടു കുഴപ്പമില്ല. എന്നാല്‍ ചര്‍മത്തിന്‍റെ സംരക്ഷണ കവചം സംരക്ഷിക്കുന്ന തരത്തില്‍ മിതമായതും pH- സന്തുലിതവുമായ ഉൽപ്പന്നം മാത്രം ഉപയോഗിക്കുക.

ഏത് ക്ലെന്‍സിങ് ഉപയോഗിക്കണം

വരണ്ടതും സെൻസിറ്റീവുമായ ചർമ്മമുള്ളവർക്ക് ക്രീം അല്ലെങ്കിൽ ബാം ക്ലെൻസറുകൾ ഉപയോഗിക്കാം. അതേസമയം എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ ചർമമുള്ളവർക്ക് ജെൽ അടിസ്ഥാനമാക്കിയുള്ളതും മൈൽഡ് ഫോം ക്ലെൻസറുകളുമാണ് മികച്ചത്.

ക്ലെന്‍സര്‍ വാങ്ങുമ്പോള്‍ ആല്‍ക്കഹോള്‍, സള്‍ഫര്‍ ഫ്രീ ആയിരിക്കാന്‍ ശ്രദ്ധിക്കണം. കഠിനമായ സ്ക്രബുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

Skin Care: How to select face wash according your skin type.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT