How Skin Hunger affects health. Meta AI Image
Health

ആശ്വസിപ്പിക്കലും തലോടലും 'വാട്സ്ആപ്പി'ലൂടെ, പുതിയ ഭീഷണിയായി 'സ്കിൻ ഹം​ഗർ', ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു

സോഷ്യൽ മീഡിയ ഉപയോഗം കൂടിയപ്പോൾ നേരിട്ടുള്ള സമ്പർക്കങ്ങൾ കുറഞ്ഞത് സ്കിൻ ഹം​ഗർ വർധിപ്പിച്ചിട്ടുണ്ടെന്ന് വിദ​ഗ്ധ‍ർ ചൂണ്ടിക്കാണിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

റ്റപ്പെട്ടു പോകുന്ന മനുഷ്യർ ഒരുപക്ഷെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഒരു സ്നേഹ സ്പർശമായിരിക്കും. മനുഷ്യർ സാമൂഹിക ജീവികളായതു കൊണ്ട് തന്നെ ആലിം​ഗനവും തലോ‌ടലും മാതാപിതാക്കളുടെ സ്നേഹസ്പർശവുമൊക്കെ മാനസികാരോഗ്യത്തിനും വികാരപരമായ ക്ഷേമത്തിനും വളരെ പ്രധാനമാണ്. ഈ സ്പർശത്തിന്റെ അഭാവം മൂലമുണ്ടാകുന്ന അവസ്ഥയാണ് 'സ്കിൻ ഹംഗർ' (Skin Hunger) അല്ലെങ്കിൽ 'ടച്ച് ഡിപ്രിവേഷൻ' (Touch Deprivation), ടച്ച് സ്റ്റാർവേഷൻ (touch starvation) എന്നൊക്കെ വിശേഷിപ്പിക്കുന്നത്.

മനുഷ്യൻ ജന്മനാ സ്പർശനത്തെ സ്നേഹിക്കുന്ന ജീവിയാണ്. ഇത് വെറുമൊരു ലൈംഗികമായ ആഗ്രഹമല്ല, മറിച്ച് വൈകാരികമായ സുരക്ഷിതത്വത്തിന് വേണ്ടിയുള്ളതാണ്. മറ്റൊരാളുടെ സ്നേഹ സ്പർശം ലഭിക്കുമ്പോൾ ശരീരത്തിൽ ഓക്സിറ്റോസിൻ (Oxytocin) എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സന്തോഷവും സുരക്ഷിതത്വവും അടുപ്പവും വർധിപ്പിക്കാൻ സഹായിക്കുന്നതാണ്.

ദീർഘകാലം ഇത്തരം സ്പർശനങ്ങൾ കുറയുമ്പോൾ ചിലർക്ക് ഏകാന്തതയും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. ഈ അവസ്ഥയെയാണ് സ്കിൻ ഹംഗർ എന്ന് വിളിക്കുന്നത്.

സ്കിൻ ഹംഗറിൻ്റെ ലക്ഷണങ്ങൾ

  • അമിതമായ ഏകാന്തത അനുഭവപ്പെടുക

  • വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ വർധിക്കുക

  • സമ്മർദ്ദം കൂടുതലാകുക

  • ആത്മവിശ്വാസക്കുറവ്

  • ഉറക്കപ്രശ്നങ്ങൾ

  • മറ്റുള്ളവരുമായി കൂടുതൽ അടുപ്പം ആഗ്രഹിക്കുക

  • ചെറിയൊരു സ്പർശനം പോലും ശക്തമായ ആശ്വാസം നൽകുന്നതായി തോന്നുക

ഒറ്റയ്ക്ക് താമസിക്കുന്നവരിലും പ്രായമായവരിലും ഇത് കൂടുതലായി കാണപ്പെടുന്നു. അതുപോലെ ജീവിതപങ്കാളിയെ നഷ്ടപ്പെട്ടവരിലും മഹാമാരികൾ പോലുള്ള സാഹചര്യങ്ങളിൽ സാമൂഹിക അകലം പാലിച്ചിരുന്നവർ, ദീർഘകാലം വീട്ടിൽ നിന്ന് അകന്ന് ജോലി ചെയ്യുന്നവർ എന്നിവരിലും സ്കിൻ ഹം​ഗർ ഉണ്ടാകാം.

സോഷ്യൽ മീഡിയ ഉപയോഗം കൂടിയപ്പോൾ നേരിട്ടുള്ള സമ്പർക്കങ്ങൾ കുറഞ്ഞത് സ്കിൻ ഹം​ഗർ വർധിപ്പിച്ചിട്ടുണ്ടെന്ന് വിദ​ഗ്ധ‍ർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ സ്പർശനം മോശമായി കരുതപ്പെടുന്ന സംസ്കാരവും ഇതിന് കാരണമാകുന്നുണ്ട്. മറ്റൊരാൾ നമ്മെ സ്നേഹത്തോടെ സ്പർശിക്കുമ്പോൾ ശരീരത്തിൽ പല രാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഈ രാസപ്രക്രിയയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. അതുകൊണ്ടു തന്നെ സ്പർശനം കുറയുമ്പോൾ പാർശ്വഫലങ്ങളും ഉണ്ടാകാം.

മാനസിക സമ്മർദ്ദം: സ്പർശനം അനുഭവിക്കുന്നതിലൂടെ ശരീരത്തിലെ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിൻ്റെ അളവ് കുറയും. ഇതില്ലാത്തപ്പോൾ ഉത്കണ്ഠയും പിരിമുറുക്കവും വർധിക്കുന്നു.

ഏകാന്തതയും വിഷാദവും: സ്കിൻ ഹംഗർ അനുഭവിക്കുന്നവർക്ക് തങ്ങൾ ഒറ്റപ്പെട്ടവരാണെന്ന തോന്നൽ ശക്തമാവുകയും അത് തന്നെ വിഷാദരോഗത്തിലേക്ക് നയിക്കുകയും ചെയ്യാം.

രോഗപ്രതിരോധ ശേഷി കുറയുന്നു: സ്പർശനം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കും. ഇതിന്റെ അഭാവം നമ്മെ വേഗത്തിൽ രോഗബാധിതരാക്കാം.

ഉറക്കമില്ലായ്മ: സുരക്ഷിതമായ ഒരു സ്പർശനം അല്ലെങ്കിൽ ആലിംഗനം പേശികളെ അയവുള്ളതാക്കി നല്ല ഉറക്കം നൽകാൻ സഹായിക്കും.

ഈ സ്കിൻ ഹംഗർ നമുക്ക് എങ്ങനെ മറികടക്കാം?

സ്കിൻ ഹംഗർ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് തിരിച്ചറിയുകയാണ് ആദ്യ ഘട്ടം. ഇത് പരിഹരിക്കാൻ ചില മാർഗ്ഗങ്ങൾ ഇതാ:

  • അടുത്ത സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കെട്ടിപ്പിടിക്കുന്നത് ഓക്സിടോസിൻ (Oxytocin) എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ വളരെയധികം സഹായിക്കും.

  • നായയോ പൂച്ചയോ പോലുള്ള വളർത്തുമൃഗങ്ങളെ തലോടുന്നതും അവയെ ചേർത്തുപിടിക്കുന്നതും സ്കിൻ ഹംഗർ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

  • ചൂടുവെള്ളത്തിലെ കുളിയും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്നതും ഒക്കെ താല്ക്കാലികമായി ശരീരത്തിന് ആശ്വാസം നൽകും.

  • സാമൂഹിക കൂട്ടായ്മകളിലും ക്ലബ്ബുകളിലും പങ്കെടുക്കുക

സ്കിൻ ഹംഗർ എന്നത് ഒരു രോഗമല്ല, മറിച്ച് നമ്മുടെ ശരീരം നൽകുന്ന ഒരു മുന്നറിയിപ്പാണ്. മനുഷ്യർക്ക് നിലനിൽക്കാൻ വൈകാരികമായ ബന്ധങ്ങളും സ്പർശനവും അത്യാവശ്യമാണെന്നതിൻ്റെ സൂചന. എന്ന് കരുതി മറ്റൊരാളുടെ സമ്മതമില്ലാതെ അവരെ സ്പർശിക്കുന്നത് സ്‌കിൻ ഹംഗറിൻ്റെ ലക്ഷണമോ അതിൻ്റെ ചികിത്സാ രീതിയോ ആയി കണക്കാക്കാൻ കഴിയില്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഏകാന്തത ഗുരുതരമാകുന്ന സാഹചര്യത്തിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക തന്നെ ചെയ്യണം.

How Skin Hunger affects our physical and mental health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം, നിര്‍ണായക പരിശോധന ഫലം

ആരാണ് മന്ദാകിനി? മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാന്‍; 'സീക്രട്ട് ഓഫ് കലിംഗ' ടീസർ

'ശിവകുമാറിന് നല്ലകാലം, അടുത്ത തവണയും മുഖ്യമന്ത്രിയാവും'; സ്ഥാനമേല്‍ക്കാന്‍ മൂന്ന് തീയതികള്‍ കുറിച്ച് നല്‍കി ജ്യോത്സ്യന്‍

കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം; 1607 ഒഴിവുകൾ, ഐടിഐ മുതൽ പാരാമെഡിക്കൽ വരെ, ജൂൺ 1 മുതൽ അപേക്ഷിക്കാം

സാമന്തയെ വഞ്ചിച്ചു, കരിയര്‍ നശിപ്പിച്ചു; വ്യാജ വിഡിയോയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നാഗ ചൈതന്യ

SCROLL FOR NEXT