Sachin Tendulkar X
Health

ഇന്ന് ആയിരുന്നെങ്കില്‍ സച്ചിന് സര്‍ജറി ആവശ്യമില്ലായിരുന്നു, സ്‌പോര്‍ട്‌സ് ഇഞ്ച്വറി എങ്ങനെ ഉണ്ടാകുന്നു?

നടക്കുമ്പോള്‍ അല്ലെങ്കില്‍ സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ മുട്ട് മുന്നിലേക്ക് തെന്നി പോകാതെ എസിഎല്‍ ആണ് മുട്ടിനെ സംരക്ഷിച്ചു നിര്‍ത്തുന്നത്.

അഞ്ജു സി വിനോദ്‌

മ്മുടെ മുട്ടിനെ നേരെ നിര്‍ത്താന്‍ പ്രധാനമായും സഹായിക്കുന്ന മൂന്ന് ലിഗമെന്‍റുകളാണ് ആന്റീരിയര്‍ ക്രൂസിയേറ്റ് ലിഗമെന്റ് (എസിഎല്‍), പ്രോസ്റ്റീരിയര്‍ ക്രൂസിയേറ്റ് ലിഗമെന്റ് (പിസിഎല്‍), മെനിസ്‌ക്കസ്. ഇവയ്ക്കുണ്ടാകുന്ന പരിക്കാണ് സ്പോര്‍ട്സ് ഇഞ്ച്വറിയെന്ന് വിളിക്കപ്പെടുന്നത്. പരിക്കിന്‍റെ ആഘാതം അനുസരിച്ച് സ്പോര്‍ട്സ് ഇഞ്ച്വറിയുടെ ഗ്രേഡിനും വ്യത്യാസം വരാമെന്ന് കൊച്ചി, സ്പ്രിംഗ്ഫീൽഡ് കെഎംസി ആശുപത്രിയിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് ആൻഡ് ജോയിന്‍റ് റീപ്ലേസ്‌മെന്റ് സർജൻ ഡോ. അനൂബ് ആര്‍സി സമകാലിക മലയാളത്തോട് വിശദീകരിക്കുന്നു.

രണ്ട് തരത്തിലാണ് സ്പോര്‍ട്സ് ഇഞ്ച്വറി സംഭവിക്കുന്നത്

അക്യൂട്ട് ഇഞ്ച്വറി: കാല്‍ മുട്ടുകളില്‍ ഉളുക്ക് പോലുള്ളത് പെട്ടെന്ന് സംഭവിക്കുന്നത്.

ക്രോണിക്: പേശികള്‍ അല്ലെങ്കില്‍ സന്ധികളുടെ ആവര്‍ത്തിച്ചുള്ള അമിത ഉപയോഗം മൂലം സംഭവിക്കുന്നതാണ് ക്രോണിക് ഇഞ്ച്വറി. ടെന്നീസ് എല്‍ബോ പോലുള്ളവ ഈ വിഭാഗത്തില്‍ പെടുന്നതാണ്.

ആന്റീരിയര്‍ ക്രൂസിയേറ്റ് ലിഗമെന്റ് (എസിഎല്‍) ടെയര്‍

നടക്കുമ്പോള്‍ അല്ലെങ്കില്‍ സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ മുട്ട് മുന്നിലേക്ക് തെന്നി പോകാതെ എസിഎല്‍ ആണ് മുട്ടിനെ സംരക്ഷിച്ചു നിര്‍ത്തുന്നത്. എസിഎല്‍ പൊട്ടിപ്പോയാല്‍, ഓരോ തവണ നടക്കുമ്പോഴും മുട്ട് ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നു. അതു കൊണ്ട് തന്നെ എസിഎല്‍ ഇഞ്ച്വറിയെ വളരെ ഗൗരമായാണ് കാണുന്നത്.

എസിഎല്‍ പാര്‍ഷ്യല്‍ ടെയര്‍ ആണെങ്കില്‍ പിആര്‍പി പോലുള്ള ചികിത്സ ഫലപ്രദമായിരിക്കാം. എന്നാല്‍ കംപ്ലീറ്റ് എസിഎല്‍ ടെയര്‍ സംഭവിച്ചാല്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് മാര്‍ഗമില്ല. മിക്ക സ്‌പോര്‍ട്‌സ് ഇഞ്ച്വറികളിലും സംഭവിക്കുന്നത് ഡീ-ജെനറേറ്റീവ് ടെയര്‍ ആണ്. അതായത് പേശികളുടെ അല്ലെങ്കില്‍ സന്ധികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പരിക്ക്. മെനിസ്‌ക്കസ് പൂര്‍ണമായും പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് മെനിസ്കൽ എക്സ്ട്രൂഷൻ. അത്തരം സാഹചര്യങ്ങളിലും സര്‍ജറിയല്ലാതെ മറ്റൊരു ഓപ്ഷനില്ല.

 സച്ചിന്‍ ടെണ്ടുല്‍ക്കറിന് സംഭവിച്ചത്

അദ്ദേഹത്തിന് ടെന്നീസ് എല്‍ബോ ആയിരുന്നു. അദ്ദേഹത്തിന്റെ ഷോട്‌സിന്റെ പ്രത്യേകത മൂലം ഇസിആര്‍ബി പേശികളുടെ അമിതമായ ഉപയോഗം സംഭവിക്കുകയും അത് മൈക്രോ ട്രോമ ഉണ്ടാവുകയും ചെയ്തു. ഇത് മുട്ടിന് നീര്‍ക്കെട്ട് ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ടെന്നീസ് എല്‍ബോ ഉണ്ടാകുന്നത്.

അത്തരം മൈക്രോ ട്രോമകളെ റീജെനറേറ്റീവ് മെഡിസിന്‍ ഉണ്ടെങ്കില്‍ ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍ അദ്ദേഹം അന്ന് സര്‍ജറി ചെയ്താണ് പരിക്ക് ഭേദമാക്കിയത്. അന്ന് പിആര്‍പി ചികിത്സ വ്യാപകമായിരുന്നില്ല. നാല് വര്‍ഷം മാത്രമേ ആയിട്ടുള്ളു പിആര്‍പി ചികിത്സ വ്യാപകമായിട്ടുവെന്നും ഡോ. അപൂബ് പറയുന്നു.

മുട്ട് വേദനകളെ ഭയപ്പെടേണ്ടത് എപ്പോള്‍?

  • രണ്ട്-മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മുട്ട് വേദന

  • സ്ഥിരമായി ചെയ്യുന്ന ജോലി ചെയ്യാന്‍ കഴിയാതെ വരിക

  • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുട്ടിന് വേദന ഉണ്ടാവുകയും. ആദ്യത്തെ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അത് തന്നെ മാറുകയും ചെയ്യാം. ഇത് ആമ വാതത്തിന്റെ ലക്ഷണമാകാം.

  • കാല്‍ ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ ലോക്ക് ആവുക. മുട്ട് മടക്കി നിവര്‍ത്തി, ഒരു സ്‌റ്റേജില്‍ ലോക്ക് ആകുന്ന അവസ്ഥ.

  • മുട്ടിന് നീര്‍ക്കെട്ട, ചുവപ്പ്, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം.

സ്‌പോര്‍ട്ട് ഇഞ്ച്വറി വരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം

സ്‌പോര്‍ട്‌സ് ഇഞ്ച്വറിക്കുള്ള സാഹചര്യങ്ങളെ നമ്മള്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് പ്രധാനം.

  • അമിതവണ്ണം; അമിതവണ്ണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കൃത്യമായി ബിഎംഎ നിയന്ത്രിച്ചു മുന്നോട്ടു പോയാല്‍ ഒരുപരിധി വരെ തേയ്മാനം കുറയ്ക്കാന്‍ സാധിക്കും.

  • ജീവിതശൈലി; ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കുക. അമിതമായ നടക്കുന്നതും മുട്ടിന് തേയ്മാനം ഉണ്ടാക്കാം.

  • ഭക്ഷണക്രമം; പ്രോട്ടീന്‍ റിച്ച് ആയ ഡയറ്റ് പിന്തുടരാന്‍ ശ്രമിക്കുക.

Sachin Tendulkar Tennis Elbow: how sports injuries happen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT