Fridge bad smell Meta AI Image
Health

ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ സ്പോഞ്ച് ടെക്നിക്

ഫ്രിഡ്ജിനുള്ളിലെ ജലാംശവും ദുർ​ഗന്ധവും ഉണ്ടാക്കുന്ന വായുവിലെ കണികകളും വലിച്ചെടുക്കാൻ സ്പോഞ്ച് സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഫ്രിഡ്ജ് ഇല്ലാത്ത അടുക്കളകൾ ഇന്ന് ചുരുക്കമാണ്. ഭക്ഷണം കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ ഫ്രിഡ്ജ് നല്ലൊരു ഓപ്ഷനാണ്. എന്നാൽ എത്ര വൃത്തിയായി സൂക്ഷിച്ചാലും ഫ്രിഡ്ജിൽ നിന്നുള്ള രൂക്ഷമായ ​ഗന്ധം അലോസരപ്പെടുത്തുന്നതാണ്. എന്നാല്‍ ഇതൊഴിവാക്കാന്‍ ഒരു സിംപിൾ ടെക്നിക്കുണ്ട്.

സ്പോഞ്ച് ടെക്നിക്

ഫ്രിഡ്ജിനുള്ളില്‍ നനച്ച സ്പോഞ്ച് നന്നായി പിഴിഞ്ഞ ശേഷം വയ്ക്കുക. ഇത് ഫ്രിഡ്ജിനുള്ളിലെ ജലാംശവും ദുർ​ഗന്ധവും ഉണ്ടാക്കുന്ന വായുവിലെ കണികകളും വലിച്ചെടുക്കാൻ സഹായിക്കും.

വസ്തുക്കൾ ശീതികരിച്ച നിലയിൽ സൂക്ഷിക്കാണ് ഫ്രിഡ്ജ് ഡിസൈന്‍ ചെയ്തിട്ടുള്ളതെങ്കിലും ഇവയ്ക്ക് ഹ്യുമിഡിറ്റിയെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനാകില്ല. അതുകൊണ്ട് തന്നെ ഫ്രിഡ്ജ് തുറക്കുമ്പോള്‍ ചൂടുള്ള വായു അകത്ത് കയറുകയും ഇത് പിന്നീട് ഈർപ്പമായി മാറുകയും ചെയ്യുന്നു.

ഇവ പിന്നീട് പച്ചക്കറികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുകയും അവയിൽ പൂപ്പൽ വരുത്താൻ തുടങ്ങുകയും ചെയ്യും. എന്നാൽ സ്‌പോഞ്ച് വെക്കുന്നതോടെ ഇത് ഈർപ്പം വലിച്ചെടുക്കാന്‍ സഹായിക്കുന്നു. അതായത്, സ്‌പോഞ്ചിന് ജലകണങ്ങളെ ആഗിരണം ചെയ്ത് നിർത്താനുള്ള കഴിവുള്ളതുകൊണ്ട് ഇത് ഫ്രിഡ്ജിലെ അന്തരീക്ഷത്തെ വല്ലാതെ വരണ്ട നിലയിലാകാതെ സൂക്ഷിക്കും. ഡോർ തുറക്കുമ്പോൾ വായുവിന്റെ സാന്ദ്രതയിൽ വലിയ വ്യത്യാസമുള്ളതായി അനുഭവപ്പെടില്ല.

ഇത് മൂലം ദുർഗന്ധത്തിന് ശമനം ആകുന്നതോടൊപ്പം പച്ചക്കറികൾ കൂടുതൽ നേരം ഫ്രഷായി ഇരിക്കുകയും ചെയ്യും. ഇലക്കറികൾക്കായിരുന്നു ട്രിക്ക് കൊണ്ട് ഏറ്റവും ഉപകാരം ഉണ്ടാവുക.

How to avoid foul smell from fridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

2030ല്‍ വീണ്ടും കോവിഡ് മഹാമാരി? 'ബാബ വാംഗ'യുടെ പ്രവചനം ചര്‍ച്ചയാകുന്നു

SCROLL FOR NEXT