Itchy ear Meta AI Image
Health

എന്തും ഏതും ചെവിയിൽ തള്ളരുത്, ചെവിക്കായം എങ്ങനെ സുരക്ഷിതമായി നീക്കം ചെയ്യാം?

പാരിസ്ഥിതിക ഘടകങ്ങളായ ഈർപ്പം, മലിനീകരണം, ഇയർഫോണുകളുടെ അമിത ഉപയോഗം, അണുബാധ എന്നിവ മൂലവും ചെവിക്കുള്ളിൽ ചൊറിച്ചിൽ വരാം.

സമകാലിക മലയാളം ഡെസ്ക്

ടയ്ക്കിടെ ചെവിക്കുള്ളിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരമെന്ന തരത്തിൽ കയ്യിൽ കിട്ടുന്ന സ്ലൈഡ് ആണോ ബഡ്സ് ആണോ എന്ന് നോക്കാതെ താൽക്കാലിക ആശ്വാസം കണ്ടെത്തും. നമ്മുടെ ശരീരത്തിലെ വളരെ ലോലമായതും പ്രധാനപ്പെട്ടതുമായ അവയവമാണ് ചെവികൾ. എന്നാൽ വളരെ ഉദാസീനമായി ചെവികളെ പരിഗണിക്കുന്ന രീതിയാണ് പൊതുവെ എല്ലാവർക്കും ഉള്ളത്. എന്തും ഏതും ചെവിയിലിടുമ്പോഴും ചെവിക്ക് എന്തു പ്രശ്നം വരാനാണ് എന്ന മനോഭാവമാണ് പലർക്കും.

ചെവിക്കുള്ളിലെ ഇയർ കനാൽ അതിലോലമായ ചർമം കൊണ്ടാണ് ആവരണം ചെയ്തിരിക്കുന്നത്. നാച്ചുറൽ ഓയിലും ഇയർവാക്സും ഉത്പാദിപ്പിക്കുന്ന ചെറിയ ഗ്രന്ഥികളും ഇയർ കനാലിലുണ്ട്. ഇവ ഈർപ്പം നിലനിർത്താനും ബാക്ടീരിയകളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു. എന്നാൽ ചെവി അമിതമായി ക്ലീൻ ചെയ്യുന്നത് ചെവി വരളാനും അലർജയും അണുബാധയും ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. ഇത് ചെവിക്കുള്ളിൽ തുടർച്ചയായ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകാം.

ഇത് കൂടാതെ, പാരിസ്ഥിതിക ഘടകങ്ങളായ ഈർപ്പം, മലിനീകരണം, ഇയർഫോണുകളുടെ അമിത ഉപയോഗം, അണുബാധ എന്നിവ മൂലവും ചെവിക്കുള്ളിൽ ചൊറിച്ചിൽ വരാം.

ഇയർഫോണുകൾ

ഇന്ന് ഇയർഫോണുകൾ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. ഇവയുടെ അമിത ഉപയോഗം അതിലെ വസ്തുക്കളിൽ നിന്നോ ഉപകരണത്തിന്റെ പ്രഷർ മൂലമോ ചെവികൾക്ക് ചൊറിച്ചിൽ ഉണ്ടാകാം. ചിലരിൽ അലർജിക് അഥവാ ഇറിറ്റന്റ് കോണ്ടാക്‌ട് ഡെർമറ്റൈറ്റിസിനും കാരണമാകാം.

മാത്രമല്ല, പാകമല്ലാത്ത ഇയർഫോണുകൾ ഇയർകനാലിനുള്ളിൽ ഘർഷണമുണ്ടാക്കുകയും ഇത് ചെവിക്കുള്ളിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഇയർ കനാലിനും ശ്രവണ സഹായിക്കുമിടയിൽ കുടുങ്ങിയ ഈർപ്പം ബാക്‌ടീരിയയുടെയും ഫംഗസിന്റെയും വളർച്ചയ്ക്ക് കാരണമാകുകയും ചൊറിച്ചിലും ഇൻഫ്ലമേഷനും കൂട്ടുകയും ചെയ്യാം.

ചെവി വൃത്തിയാക്കുമ്പോൾ

ചെവിക്കുള്ളിൽ ചൊറിച്ചിലുണ്ടായാൽ ചെവി വൃത്തിയാക്കാൻ എന്തൊക്കെ സാധനങ്ങൾ ഉപയോ​ഗിക്കാമോ അതെല്ലാം ആളുകൾ ഇടും. ബഡ്സ് മുതൽ തക്കോൽ വരെ ഉപയോ​ഗിച്ച് ചെവി വൃത്തിയാക്കുന്നവരുണ്ട്. എന്നാൽ കൂർത്ത അഗ്രമുള്ള വസ്തുക്കൾ ചെവിയിൽ ഇടുമ്പോൾ ചെവിയ്ക്കുള്ളിലെ ചർമം മുറിയാൻ സാധ്യതയുണ്ട്. ഇത് കർണപടത്തിന് ക്ഷതം വരാനുമിടയാകാം. ചെവിയിലെ ചർമത്തിനുണ്ടാകുന്ന മുറിവിൽ വെള്ളവും കൂടി വീഴുന്ന സാഹചര്യമുണ്ടാകുമ്പോൾ അതു പഴുക്കാനും അണുബാധ ഉണ്ടാകാനും ഇടയാകും. പ്രമേഹ രോ​ഗികളിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. അതു കൊണ്ട് തന്നെ ചെവി സ്വയം വൃത്തിയാക്കൻ ശ്രമിക്കരുതെന്ന് വിദഗ്ധർ പറയുന്നു.

ബഡ്സ് ചെവിയിൽ ഇടമ്പോൾ

ബഡ്സ് ചെവിയിൽ ഇടുമ്പോൾ വാക്സും അഴുക്കും പൂർണമായി എടുക്കാമെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. എന്നാൽ ഇയർ ബഡ്സ് കൊണ്ടു വാക്സ് എടുക്കുമ്പോൾ യഥാർഥത്തിൽ സംഭവിക്കുന്നതു പകുതി വാക്സ് മാത്രം ബഡ്സിൽ പറ്റിപ്പിടിക്കുകയും ബാക്കി വാക്സും അഴുക്കും ഉള്ളിലേക്കു തള്ളപ്പെടുകയുമാണ്. അങ്ങനെ ബഡ്സ് ഉപയോഗിക്കുമ്പോൾ ചെവിയിൽ വാക്സ് അടിയാൻ ഇടയാകുന്നു. ബഡ്സ് ഉപയോഗിക്കുന്ന സമയത്ത് ആരെങ്കിലും കയ്യിൽ തട്ടുന്ന സാഹചര്യം ഉണ്ടായാൽ അതു ചെവിക്കു ഗുരുതരമായ പരുക്കും വരുത്താം.

ചെവിക്കായം ഒഴിവാക്കാൻ

കട്ടി പിടിച്ച ഇയർ വാക്സ് അലിയിക്കുന്നതിനു ഡ്രോപ്സ് രൂപത്തിലുള്ള മരുന്നുകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. വാക്സ് അലിഞ്ഞതിനു ശേഷം പിന്നീടു ഡോക്ടർ അതു നീക്കം ചെയ്യുന്നു. സുരക്ഷിതമായി ഇയർ വാക്സ് നീക്കം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ചില ഉപകരണങ്ങളും ഇന്നു വിപണിയിൽ ലഭ്യമാണ്.

How to clean ear safe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

'രണ്ട് ലക്ഷം ഒന്നിനും തികയില്ല; കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും'; പ്രതികരിച്ച് കുട്ടിയുടെ കുടുംബം

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; മദര്‍ എലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

SCROLL FOR NEXT