onam sadhya  Pinterest
Health

'വളരെ വിശന്ന ശേഷം ഭക്ഷണം കഴിക്കരുത്', ശരീരഭാരം നിയന്ത്രിക്കുമ്പോൾ ഓണസദ്യ കഴിക്കേണ്ടതെങ്ങനെ

സദ്യ കഴിക്കുന്നതിന് 15–20 മിനിറ്റിനു മുൻപു ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിൻ്റെ അളവു നിയന്ത്രിക്കാൻ സഹായിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രീരഭാരം നിയന്ത്രിക്കുന്ന കാലത്ത് ഓണസദ്യ ആസ്വദിച്ചു കഴിക്കാനാകുമോ എന്ന സംശയം മിക്കവർക്കുമുണ്ടാകും. എന്നാൽ സദ്യ ഒഴിവാക്കാനാകില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു എന്താണ് കഴിക്കുന്നതെന്നും ശ്രദ്ധിച്ചാൽ ഈ പരിഹരിക്കാം.

  • വളരെയധികം വിശന്നിട്ടു സദ്യ കഴിക്കാൻ ഇരിക്കരുത്. അങ്ങനെ ചെയ്താൽ അളവു നിയന്ത്രിച്ചു ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും.

  • സദ്യ കഴിക്കുന്നതിന് 15–20 മിനിറ്റിനു മുൻപു ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിൻ്റെ അളവു നിയന്ത്രിക്കാൻ സഹായിക്കും.

  • സദ്യയ്ക്കായി ചുവന്ന അരി (തവിടുള്ളത്– മട്ട അരി) തിരഞ്ഞെടുക്കാം. ഇതിൽ നാരുകളും പോഷകമൂല്യവും കൂടുതലാണ്.

  • സദ്യയിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തി ചോറിന്റെ അളവു നിയന്ത്രിക്കാം.

  • തോരൻ, അവിയൽ, പച്ചടി, കിച്ചടി, സാമ്പാർ എന്നിങ്ങനെയുള്ള കറികൾ കൂടുതലായി കഴിക്കാം. എന്നാൽ ഇവ തേങ്ങയും എണ്ണയും കുറയ്ക്കാം.

  • പരിപ്പ് ഒഴിച്ചു ചോറു കഴിക്കുമ്പോൾ നെയ്യ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാം.

  • പപ്പടം ഒരെണ്ണം മതിയാകും.

  • ഉപ്പേരി, ശർക്കര വരട്ടി എന്നിവയിൽ ഊർജ്ജത്തിന്റെ തോതു കൂടുതലായതിനാൽ അവ വളരെ ചെറിയ അളവു മാത്രം ഉപയോഗിക്കുക.

  • അച്ചാറുകൾ തയാറാക്കുമ്പോൾ‌ എണ്ണയും ഉപ്പും കുറയ്ക്കണം.

  • പായസം സദ്യയിൽ ഒഴിച്ചു കൂടാനാകാത്തതാണ്. മില്ലറ്റുകൾ, പയർവർഗങ്ങള്‍ എന്നിവ കൊണ്ടുള്ള പായസം തയാറാക്കാം. പായസം നിയന്ത്രിതമായ അളവിൽ കഴിക്കാം.

  • പാട നീക്കിയ പാൽ ഉപയോഗിച്ചു പാൽ പായസം തയാറാക്കാം. എന്നാൽ പഞ്ചസാരയുടെ അളവു വളരെ കുറച്ചു മാത്രം മതിയാകും

  • പായസം കഴിച്ചു കഴിഞ്ഞു ഹൽവ, ജിലേബി പോലുള്ള മധുരപലഹാരങ്ങൾ ഒഴിവാക്കാം.

  • പായസം തയാറാക്കുമ്പോൾ നെയ്യ് വളരെ കുറച്ചു മാത്രം ഉപയോഗിക്കുക. അണ്ടിപരിപ്പ് വറുത്തെടുത്തു മാറ്റി വച്ച നെയ്യ് , വീണ്ടും പായസത്തിലേക്ക് ഒഴിക്കാതിരിക്കുക.

  • മോര് നല്ല ഒരു പ്രോബയോട്ടിക്കാണ്. അധികം ഉപ്പു ചേർക്കാതെ മോരു കഴിക്കാം.

  • ഭക്ഷണം സാവധാനം കഴിക്കുക. ഏകദേശം 20 മിനിറ്റെങ്കിലും എടുത്തു കഴിക്കാൻ ശ്രമിക്കുക. നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതിനു ശ്രദ്ധിക്കുക.

  • സദ്യ കഴിഞ്ഞ ഉടൻ കിടക്കരുത്.

  • ഭക്ഷണത്തിനു ശേഷം 10–20 മിനിറ്റ് എന്തെങ്കിലും ചെറിയ വ്യായാമത്തിൽ ഏർപ്പെടാം. അൽപദൂരം നടന്നാലും മതി.

  • പാൽ, ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാം. സദ്യയ്ക്കു ശേഷം വൈകിട്ടു ചുക്കുകാപ്പി കുടിക്കുന്നതു നല്ലതാണ്. ഇതിൽ കുറച്ചു കുരുമുളക്, മല്ലി എന്നിവ കൂടി ചേർക്കാം. പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കണം.

Weight loss tips: How to eat onam sadhya without breaking diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

'ടെലിഫോൺ എക്സ്ചേഞ്ച് ഇയാളുടെ ആണോ ?'; മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് സുചിത്ര

പ്രഹ്ലാദനുമായുള്ള ബന്ധമെന്ത്?, ബാണാസുരൻ ആര്?; മഹാബലിയുടെ കുടുംബ പാരമ്പര്യം അറിയാം

ഹാട്രിക്ക് ഐപിഎൽ കിരീടമുള്ള ഏക താരം! മുൻ ഇന്ത്യൻ ലെ​ഗ് സ്പിന്നർ കരൺ ശർമ വിരമിച്ചു

റോഡില്ല; ഗർഭിണിയെ സ്ട്രെച്ചറിലേറ്റി പുഴയും കാട്ടുപാതയും താണ്ടി ആംബുലൻസ് ജീവനക്കാർ ചുമന്നത് ഏഴ് കിലോമീറ്റർ